Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

22ാം വിവാഹ വാർഷികം ആഘോഷിച്ച് ലോകത്തെ ആദ്യ ഡൗൺ സിൻഡ്രോം ദമ്പതികൾ 

Tomy മറിയാനും ടോമി പില്ലിങും

ലോകം എത്ര പുരോഗമിച്ചാലും ചിലർക്കു നല്ല ചിന്തകളുടെ വെള്ളിവെളിച്ചം വീഴാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. അതുകൊണ്ടാണല്ലോ, അല്‍പം ബുദ്ധിക്കുറവോടു കൂടി ഡൗൺ സിൻഡ്രോം ബാധിതയായ മകളോ മകനോ ജനിച്ചാൽ ലോകം കീഴ്മേൽ മറിഞ്ഞു എന്ന ചിന്തയോടെ നിരാശയിലേക്ക് കൂപ്പു കുത്തുന്നത്. അങ്ങനെയുള്ളവർ അറിഞ്ഞിരിക്കണം യുകെ സ്വദേശികളായ മറിയാന്റെയും ടോമി പില്ലിങിന്റെയും കഥ. ഡൗൺ സിൻഡ്രോം ബാധിതരായ ഇരുവരും 22ാം വിവാഹ വാർഷികം ആഘോഷിച്ചാണ് ശ്രദ്ധേയരാകുന്നത്. 

ലോകത്തെ ആദ്യത്തെ ഡൗൺ സിൻഡ്രോം ബാധിതരായ ദമ്പതികൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. 45 വയസ്സുണ്ട് മരിയാന്, ഭർത്താവ് ടോമിക്ക് 59  വയസ്സും. 22 വർഷങ്ങള്‍ക്കു മുമ്പ് ഇരുവരും പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അന്ന് മരിയാനു വയസ്സ് 23 , ഡൗൺ സിൻഡ്രോം ബാധിത ആയതുകൊണ്ടുതന്നെ, അവളുടെ വിവാഹത്തെക്കുറിച്ച് വീട്ടുകാർ ചിന്തിച്ചിരുന്നു പോലുമില്ല. 

Tomy ലോകത്തെ ആദ്യത്തെ ഡൗൺ സിൻഡ്രോം ബാധിതരായ ദമ്പതികൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. 45 വയസ്സുണ്ട് മരിയാന്, ഭർത്താവ് ടോമിക്ക് 59  വയസ്സും...

അപ്പോഴാണ് ടോമി പില്ലിങ്ങുമായുള്ള സൗഹൃദം ദൃഢമാകുന്നത്. കുറച്ചു നാളുകൾക്ക് ശേഷം ടോമി, മറിയാന്റെ വീട്ടിൽ വന്നു, തനിക്കു മറിയാനെ വിവാഹം കഴിക്കാൻ താല്‍പര്യം ഉണ്ട് എന്നറിയിച്ചു. ടോമിയുടെ വീട്ടുകാർക്കും പൂർണ്ണ സമ്മതമായിരുന്നു. പിന്നെ കൂടുതൽ വൈകിച്ചില്ല. ഏതൊരു സാധാരണ വ്യക്തിയുടെയും വിവാഹം പോലെ തന്നെ ആർഭാടമായി മറിയാൻ - ടോമി പില്ലിങ് ദമ്പതിമാരുടെ വിവാഹം നടന്നു. 

ഡൗൺ സിൻഡ്രോം ബാധിതരായ ഇരുവരുടെയും ഭാവി ജീവിതത്തെക്കുറിച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള ആശങ്കകൾ അസ്ഥാനത്താക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും ജീവിതം. വഴക്കിനും ദേഷ്യത്തിനും യാതൊരു സ്ഥാനവും ഇല്ലാത്ത ജീവിതത്തിൽ ഇരുവരും പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിച്ചു. മറ്റു ദമ്പതിമാരെ പോലെ യാത്രകളും ഷോപ്പിങ്ങും എല്ലാം ഇരുവരും ഇഷ്ടപ്പെടുന്നു. 

Tomy ഏതൊരു സാധാരണ വ്യക്തിയുടെയും വിവാഹം പോലെ തന്നെ ആർഭാടമായി മറിയാൻ - ടോമി പില്ലിങ് ദമ്പതിമാരുടെ വിവാഹം നടന്നു...

മാതാപിതാക്കളിൽ നിന്നും മാറി ഒറ്റയ്ക്കു വീടെടുത്താണ് ഇരുവരും താമസിക്കുന്നത്. എന്തെങ്കിലും അത്യാവശ്യം വന്നാൽ സഹായിക്കാൻ ബന്ധുക്കൾ അടുത്തുള്ള ഫ്ലാറ്റുകളിൽ ഉണ്ട് എന്നുമാത്രം. കഴിഞ്ഞ 22 വർഷമായി ഇരുവരും സന്തുഷ്ടരാണ്. ഇനിയും തങ്ങൾ അങ്ങനെ തന്നെ ആയിരിക്കുമെന്ന് ഇരുവരും പറയുന്നു. ഒന്നിച്ചു പുറത്തു പോകുമ്പോൾ ആളുകൾ കളിയാക്കുകയും അടക്കം പറയുകയും ഒക്കെ ചെയ്യുമെങ്കിലും ഇതൊന്നും ഇരുവരെയും ബാധിക്കുന്നില്ല. 

ഡൗൺ സിൻഡ്രോം ബാധിതർക്കും പ്രണയവും വിവാഹ ജീവിതവുമെല്ലാം സാധ്യമാണ് എന്നു തെളിയിച്ചിരിക്കുകയാണ് ഇരുവരും. ഒപ്പം തങ്ങളെ പോലുള്ളവർക്ക് ഭാവി ജീവിതം തെരഞ്ഞെടുക്കാൻ വേണ്ടാ ആത്മവിശ്വാസവും നൽകുന്നു ഈ ദമ്പതികൾ.