Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസ് ദിനത്തിൽ 236 അനാഥപ്പെൺകൊടികൾക്ക് മംഗല്യഭാഗ്യമൊരുക്കിയ മനസ്

wedding

ഈ ക്രിസ്മസ് ദിനം ലോകം ആഘോഷിച്ചപ്പോൾ അനാഥരായ 236 പെൺകുട്ടികൾക്ക് ഒരിക്കലും മറക്കാനാകാത്തതായി മാറി ആ ദിവസം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പിതാവില്ലാത്ത ഇവർക്ക് മംഗല്യഭാഗ്യമൊരുക്കുകയും ലക്ഷങ്ങൾ‌ വരുന്ന സമ്മാനങ്ങൾ നൽകിയുമാണ് ഗുജറാത്തിൽ നിന്നുള്ള വജ്രവ്യാപാരി മഹേഷ് സാവാനി ഈ ദിവസത്തെ മനോഹരമാക്കിയത്. അദ്ദേഹം 236 പെൺകുട്ടികളെ പിതൃസ്ഥാനത്തു നിന്നുകൊണ്ട് കന്യാദാനം എന്ന ചടങ്ങ് നടത്തി. 

2012നു ശേഷം എല്ലാ വർഷവും മുടങ്ങാതെ അദ്ദേഹം ചെയ്തുവരുന്നു ഈ കന്യാദാന ചടങ്ങ്. ഇക്കഴിഞ്ഞ ഞായറാഴ്ചയോടെ അദ്ദേഹം എഴുന്നൂറ് പെൺകുട്ടികളുടെ കന്യാദാനമാണ് നടത്തിയത്. സൂറത്തിൽ ആയിരങ്ങൾ വരുന്ന അതിഥികൾക്കു മുന്നിൽ നല്ല വസ്തങ്ങൾ ധരിച്ച് ആഭരണവിഭൂഷിതരായി എത്തിയ പെൺകുട്ടികൾക്ക് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ഓരോ പെൺകുട്ടികൾക്കും ആഭരണങ്ങൾക്കും വിവാഹ വസ്തങ്ങൾക്കും പുറമേ സമ്മാനമായി വീട്ടു സാധനങ്ങളും അദ്ദേഹം നൽകി. ഏതാണ്ട് അഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങൾ. ഒപ്പം തന്റെ രണ്ട് ആൺമക്കളുടെ വിവാഹവും അന്നേ ദിവസം തന്നെ നടന്നു. ഒരേ പന്തലിൽ 238 വിവാഹങ്ങൾ

2008ൽ തന്റെ ജീവനക്കാരിൽ ഒരാൾ അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് മരണമടഞ്ഞതോടെയാണ് ഇത്തരമൊരു ചിന്ത ഉടലെടുക്കുന്നത്. പിതാക്കൻമാരില്ലാത്ത പെൺകുട്ടികൾക്ക് പിതാവായി നിന്ന് അവരെ വിവാഹം കഴിച്ചയയ്ക്കുക എന്ന ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു.

Your Rating: