Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവളൊന്നു മിഴി തുറന്നിരുന്നെങ്കിൽ... കാവൽ നിൽക്കുന്നു അവൻ!!!

Nora നോറയ്ക്കു കാവൽ നിൽക്കുന്ന ബാസെറ്റ് ഹൗണ്ട്സ് ഇനത്തിൽപ്പെട്ട നായ

സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്താൽ ജീവനു തുല്യം സ്നേഹിക്കാൻ മനുഷ്യരേക്കാൾ മിടുക്കരാണു മൃഗങ്ങൾ. സ്വാർഥതയും സ്വന്തം കാര്യവും നോക്കി മാത്രം സ്നേഹം പോലും തിരിച്ചു നൽകുന്ന സമൂഹത്തിൽ മൃഗങ്ങള്‍ വ്യത്യസ്തരാകുന്നതും അതുകൊണ്ടാണ്. കാരണം അവർക്കിടയിൽ ഈഗോയോ മത്സരബുദ്ധിയോ പകയോ വൈരാഗ്യമോ ഒന്നുമില്ല പകരം തരുന്ന സ്നേഹം ഇരട്ടിയായി തിരിച്ചു നൽകാനേ അറിയൂ. ഇതു വ്യക്തമാക്കുന്നൊരു ചിത്രമാണ് ഇപ്പോൾ േസാഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനു വേണ്ടി ആ വീട്ടിലെ നായ കാവല്‍ കിടക്കുകയാണ്. ആശുപത്രി വയറുകള്‍ക്കിടയിൽ പഞ്ഞിക്കെട്ടു പോലെ കി‌ക്കുന്ന ആ കുഞ്ഞു രൂപത്തിന്റെ കാൽക്കീഴിൽ കിടക്കുന്ന നായ മനസാക്ഷിയുള്ള മനസുകളെ കണ്ണീരണിയിക്കുന്നതാണ്.

Nora നോറയ്ക്കു കാവൽ നിൽക്കുന്ന ബാസെറ്റ് ഹൗണ്ട്സ് ഇനത്തിൽപ്പെട്ട നായ

അഞ്ചുമാസം പ്രായമുള്ള നോറ എന്ന െപൺകുട്ടയ്ക്കു വേണ്ടി ബാസെറ്റ് ഹൗണ്ട്സ് ഇനത്തിൽപ്പെട്ട നായ കാവൽ കിടക്കുന്ന ചിത്രം പങ്കുവച്ച് നോറയുടെ അമ്മ മേരി ഹാൾ ആണ്. സ്ട്രോക്ക് ബാധിച്ചു അബോധാവസ്ഥയിലായ നോറ കോമ സ്റ്റേജിലാണിപ്പോൾ, ഡോക്ടർമാരും അവളുടെ കാര്യത്തിൽ ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്നു വിധിയ‌െഴുതി. മകൾക്ക് അധിക നാളുകളില്ലെന്നും അതിനാൽ നായ്ക്കളെ ദൂരെയുള്ള സഹോദരന്റെ വീട്ടിലേക്കു മാറ്റിപ്പാർപ്പിക്കാൻ പോവുകയാണെന്നും കാണിച്ച് ചിത്രസഹിതമാണ് അവർ ഫേസ്ബുക്കിൽ തങ്ങളുടെ അവസ്ഥ പങ്കുവച്ചത്. മകളെ ജീവനുതുല്യം സ്നേഹിക്കുന്ന നായകൾകഇപ്പോൾത്തന്നെ അവളുടെ അവസ്ഥയിൽ വിഷമത്തിലാണെന്നും ഇനി അവൾ ഈ ലോകം വിട്ടുപോയാൽ അവർക്കു സഹിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്നു കരുതിയാണ് മാറ്റിപ്പാർപ്പിക്കുന്നതെന്നും മേരി പറഞ്ഞു.

Nora നോറ

നോറയെ ഏറെ ഇഷ്ടപ്പെടുന്ന നായ്ക്കൾ അവൾക്കൊപ്പം അവസാന നിമിഷം ചിലവഴിച്ചോട്ടെ എന്നു അനുവദിച്ചത് ഡോക്ടർമാർ തന്നെയാണ്. എന്നാൽ നോറയ്ക്കു വേണ്ടി ഉറങ്ങാതെ കാവലിരിക്കുന്ന നായ്ക്കളെ അവളിൽ നിന്നും അവസാന നിമിഷം അകറ്റരുതെന്നും അവ അവളോ‌െടാപ്പെ തന്നെ കഴിയട്ടെ എന്നും പറഞ്ഞ് നിരവധി കമന്റുകളാണ് മേരിയ്ക്കു ലഭിച്ചത്.
ഇതോടെ മേരി തന്റെ തീരുമാനം മാറ്റി നായ്ക്കളെ നോറയ്ക്കൊപ്പം തന്നെ പാർപ്പിക്കാനും തീരുമാനിച്ചു. നോറ വരുന്നതിനും മുമ്പ് എട്ടു വർഷത്തോളമായി അവരാണു തങ്ങളുടെ മക്കളെന്നും അതിനാൽ അവയെ കൂടെ നിർത്തുന്നതിൽ സന്തോഷമേയുള്ളുവെന്നും മേരി പറഞ്ഞു.