Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടു വയസുകാരൻ പോലീസ് ഓഫീസർ !

roop പോലീസ് ഉദ്യോഗസ്ഥർക്കു നടുവില്‍ രൂപ്

എട്ടു വയസുകാരൻ പോല്സ ഓഫീസറോ? ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ? വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത പ്രായത്തിലെങ്ങനെ പോലീസ് ആകും. പക്ഷേ ഹൈദരാബാദിൽ ഒരു എട്ടു വയസുകാരൻ സീനിയർ പോലീസ് ഓഫീസറാവുക തന്നെ ചെയ്തു, ഒരു ദിവസത്തേക്കാണെന്നു മാത്രം. തലാസെമിക് എന്ന രക്തത്തെ ബാധിക്കുന്ന ഗുരുതര അസുഖമുള്ള ആൺകുട്ടിയ്ക്കു വേണ്ടിയാണ് ഹൈദരാബാദ് പോലീസ് ഒരുദിവസത്തേക്ക് നിയമവശങ്ങള്‍ നോക്കാതെ കമ്മീഷണർ ആവുക എന്ന അവന്റെ ആഗ്രഹം സഫലീകരിച്ചത്. തെലങ്കാനയിലെ നാൽഗൊണ്ട സ്വദേശിയായ രൂപ് ഔറോണ എന്ന ആൺകുട്ടിയാണ് ഇതോടെ തന്റെ ചിരകാല സ്വപ്നം പൂവണിയിച്ചത്.

മെയ്ക് എ വിഷ് ഫൗണ്ടേഷന്‍ എന്ന എൻജിഒയാണ് രൂപിന്റെ ആഗ്രഹത്തെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. കുട്ടികളുടെ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുന്നതും ചില സന്ദർഭങ്ങളിൽ അവരുടെ രോഗാവസ്ഥയുടെ തീക്ഷ്ണത കുറച്ചു അവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാറുണ്ടെന്ന് സംഘടനയു‌െട കോഓർഡനേറ്ററായ പുഷ്പ ദേവി ജെയ്ൻ പറഞ്ഞു. എല്ലാ ഇരുപതു ദിവസം കൂടുമ്പോഴും രൂപിന്റെ രക്തം മാറ്റി വെക്കേണ്ടതുണ്ട്. പാരമ്പര്യമായി വരുന്ന തലാസമിയ ബാധിച്ചവരിൽ അസാധാരണ അളവിൽ ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതു പിന്നീട് അനീമിയയിലേക്കു നയിക്കുകയും ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ചയാണ് രൂപ് പോലീസ് ഓഫീസറായി ചുമതലയേറ്റത്. ഒരുദിവസത്തെ ജോലിയെല്ലാം ആത്മാർഥതയോടെ രൂപ് പൂർത്തിയാക്കിയെന്ന് പോലീസ് ഓഫീസർ പറഞ്ഞു. രൂപിന്റെ അച്ഛൻ മുൻ മുനിസിപ്പൽ കൗൺസിലറും അമ്മ ടീച്ചറുമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.