Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണായി പിറന്നാൽ ഇയാൾക്ക് കീഴ്പ്പെടണം, എത്ര ഭയാനകമായ ആചാരം!

anaiva3

പ്രായപൂർത്തിയായിക്കഴിഞ്ഞാൽ സ്ത്രീത്വത്തിലേക്കുള്ള പൂർണ്ണത താൻ കൈവരിച്ചു എന്നു തെളിയിക്കുന്നതിനായി ഗ്രാമത്തിലെ എച് ഐ വി  ബാധിതനായ വ്യക്തിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടേണ്ടി വരുന്ന അവസ്ഥ! ഏതൊരു  പെൺകുട്ടിയെ സംബന്ധിച്ചതും ഇത്രയും ഭീകരമായ അവസ്ഥ വേറെയില്ല.എന്നാൽ ആഫ്രിക്കയിലെ മാലാവി  പ്രദേശത്തെ  ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ ഇതൊരു ആചാരമാണ്. 

കഴുതപ്പുലി എന്നർത്ഥം വരുന്ന ഹൈന എന്ന വിളിപ്പേരിൽ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ ഒരാൾ ഉണ്ടാകും. പെൺകുട്ടികൾ പ്രായപൂർത്തിവന്നാൽ 3 ദിവസം ഹൈനക്ക് ഒപ്പം താമസിച്ച ലൈംഗീകബന്ധത്തിൽ   ഏർപ്പെടണം. തന്റെ സ്ത്രീത്വത്തിന്റെ പൂര്ണതയ്ക്കായാണ് ഇങ്ങനെ ചെയ്യുന്നത്. നിലവിൽ ഈ ഗ്രാമത്തിലെ ഹൈന നാല്‍പതുകാരനായ എറിക് അനൈവയാണ്. എച്ച് ഐ വി ബാധിതനാണ് അദ്ദേഹം. 

anaivaa2

ഗ്രാമത്തിലെ സ്ത്രീകൾ ഗർഭഛിദ്രം പോലുള്ള തെറ്റുകൾ ചെയ്താലും ശിക്ഷ അനൈവയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെടുക എന്നത് തന്നെ.  പന്ത്രണ്ടും പതിമൂന്നും പ്രായമുള്ള പെണ്‍കുട്ടികളുമായാണ് എറിക് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളത്. ഇവയിൽ പലരും സ്‌കൂളിൽ പഠിക്കുന്നവർ. 

ആര്‍ത്തവത്തിന്റെ തുടക്കത്തിലുള്ള മൂന്നു ദിവസങ്ങളില്‍ മലാവി ജനതക്ക് ഇടയിൽ സെക്‌സ് നിര്‍ബന്ധമാണ്. മാത്രമല്ല, ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീക്ക്  നാട്ടുകൂട്ടം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കൊപ്പം ലൈംഗീകബന്ധം ആവാമെന്നാണ് നിയമം. അതിനെല്ലാം നിലവിൽ ഉപയോഗിക്കുന്നത് അനൈവയെ തന്നെ. ലൈംഗിക ബന്ധത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ക്ക് കൃത്യമായ ധാരണ ഉണ്ടാക്കി നല്‍കാന്‍ ഈ ആചാരങ്ങള്‍ സഹായകമാകുമെന്നാണ് മലാവിക്കാർ പറയുന്നത്.

eric-anaiva1

104 ഓളം സ്ത്രീകള്‍ക്കൊപ്പം അനൈവ ഇതുവരെ  അന്തിയുറങ്ങി. അത് അറിയപ്പെടുന്ന കണക്ക്. എണ്ണത്തിൽപ്പെടാത്തതു ഇനിയുമേറെ. രണ്ട് ഭാര്യകളിലായി അഞ്ച് കുട്ടികളാണ് അനൈവയ്ക്ക് ഉള്ളത്.