Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗം നടിച്ചെത്തുന്ന ഞരമ്പുരോഗികൾ, ഞെട്ടിക്കും ഈ വനിതാ ഡോക്ടറുടെ അനുഭവം !

Athira Darsan ആതിര ദർശന്‍

ഉന്നത പദവികളിലിരിക്കുന്ന സ്ത്രീകൾക്കു നേരെ പോലും അതിക്രമങ്ങൾ വർധിക്കുന്ന കാലമാണിത്. സാധാരണക്കാരുടെ കാര്യം പറയുകയും വേണ്ട. വീട്ടിനകങ്ങളിലും തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലുമൊക്കെ അവൾ മാനസികമായും ശാരീരികമായുമൊക്കെ പിഢിപ്പിക്കപ്പെടുകയാണ്. യുവവനിതാ ഡോക്ടറുടെ ഞെട്ടിക്കുന്ന അുഭവ കഥകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. രോഗം നടിച്ചെത്തുന്ന ഞരമ്പു രോഗികളെ വ്യക്തമാക്കി ആതിര ദർശന്‍ എന്ന ഡോക്ടറാണ് അനുഭവം പങ്കുവച്ചത്.

ഇന്റേൺഷിപ്പിന്റെ ഭാഗമായി കൂടല്ലൂർ പിഎച്ച്സിയിൽ പരിശോധന നടത്തവേ ലിംഗത്തിൽ കുരുവുണ്ടെന്ന വ്യാജേന പരിശോധനയ്ക്കെത്തിയയാള്‍ ഞരമ്പുരോഗിയാണെന്നു പിന്നീടാണു മനസിലായതെന്ന് ആതിര പറയുന്നു. ഇതേ മനോഭാവത്തോടെ അർധരാത്രിയായാൽ ഫേസ്ബുക്ക് വഴിയും പലരും സമീപിച്ചിട്ടുണ്ടെന്നും ആതിര പറയുന്നു. രാത്രികാലങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവരും യാത്ര ചെയ്യുന്നവരും രാത്രി ഫേസ്ബുക് ഓൺലൈനിൽ ഇരിക്കുന്നവരുമൊക്കെ സമാന അനുഭവം നേരിടുന്നവരായിരിക്കുമെന്നും ആതിര പറയുന്നു.

ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം


ഇന്റൺഷിപ്പിന്റെ ഭാഗം ആയിട്ട് കൂടല്ലൂർ പി എച് സിയിൽ പോസ്റ്റിങ്ങ് ഉണ്ടായിരുന്നു.. അവിടെ കോട്ടയം മെഡിക്കൽ കോളേജ് ഇൽ ഹോസ്സ് സർജെന്‍സി ചെയ്യുന്ന ഡോക്ടർമാർക്ക് സ്റ്റേ പോസ്റ്റിങ്ങ് ആണ്... രാത്രി 8 വരെ വരുന്ന രോഗിക്ക് ചികിത്സ നൽകണം.. ശേഷം രാവിലെ വരെ അവിടെ താമസിക്കണം... അവിടെ നൈറ്റ് ഡ്യൂട്ടി ഇരുന്ന ദിവസം സന്ധ്യക്ക് ഒരു മധ്യവയസ്‌കൻ രോഗി വന്നു. ലിംഗത്തിൽ ഒരു കുരുവോ മറ്റൊ ആണ് പ്രശ്നം.. എന്തായാലും പരിശോധിക്കാതെ മരുന്ന് എഴുതാൻ പറ്റില്ലല്ലോ.. gloves ഒക്കെ ധരിച്ചു രോഗിയെ വിശദമായി നോക്കി.. കുരു പോയിട്ട് ഒരു ചുക്കും കണ്ടില്ല എന്നു മാത്രമല്ല അയാളുടെ ഭാവ പ്രകടനങ്ങളിൽ നിന്ന് ഞരമ്പിന്റെ പ്രശ്നം ആണെന്ന് പെട്ടെന്ന് തന്നെ ബോധ്യം ആയി..

എന്തായാലും പകൽ വന്നു മെഡിക്കൽ ഓഫീസർ മാടത്തിന്റെ കാണിക്കാൻ നിർദേശിച്ചു രോഗിയെ പറഞ്ഞു വിട്ടു... കേവലം 2 രൂപക്ക് ഒപി ചീട്ട് എടുത്ത് ഇച്ചിരി സുഖിക്കുന്ന ഈ കക്ഷിയുടെ സ്ഥിരം പരിപാടി ആണത്രേ.. രാത്രികാലങ്ങളിൽ പി എച് സി കളിൽ ഒരു ഡോക്ടർ,ഒരു നേഴ്സ് ,ഒരു നഴ്സിംഗ് അസിസ്റ്റന്റ് ഇത്രയും പേരെ ഡ്യൂട്ടിയിൽ കാണു..മിക്കപ്പോഴും ഇവർ മൂന്നും സ്ത്രീകൾ ആയിരിക്കും... അതിനാൽ തല്ലു കിട്ടില്ല എന്ന് ഉറപ്പിച്ച് ഈ കലാപരിപാടി നിരുപാധികം മുമ്പോട്ട് കൊണ്ടുപോകുന്നു...

ഇത് ഒറ്റപ്പെട്ട സംഭവം അല്ല... എന്നെപോലെ ഒരുപാടു പേർക്ക് ഈ ദുരനുഭവം കാണും... രാത്രികാലങ്ങളിൽ ജോലി ചെയ്യുന്നവർ... യാത്ര ചെയ്യുന്നവർ.... അതെ പോലെ രാത്രി ഫേസ്ബുക്കിൽ ഓൺലൈനിൽ ഇരിക്കുന്നവർ...

ഇതേ മനോഭാവം ആണ് പല സഹോദരന്മാര്‍ക്കും അർധരാത്രി ആയാൽ ഇൻബോക്സിൽ... ഡോക്ടർ എന്ന നിലയിൽ genuine ആയ സംശയങ്ങൾക്കു മറുപടി നൽകാറുണ്ട്... സമയവും കാലവും നോക്കാതെ തന്നെ... പക്ഷെ ദേശബന്ധു കാറ്റാനം എന്ന ഇദ്ദേഹത്തിന്റെ ചോദ്യങ്ങളും മുൻകാല ചരിത്രത്തിലെ മെസേജുകളും ഒത്തു നോക്കുമ്പോൾ ഒരു pervert ന്റെ ചോദ്യങ്ങൾ ആയെ എനിക്കു തോന്നിയുള്ളൂ... ഇത് 2015 ഇൽ ഇൻബോക്സിൽ എത്തിയ ഒരു മെസേജ് ആണ്.. ഞാൻ മറുപടി നൽകിയിരുന്നില്ല.. മാത്രമല്ല ഇതിൽ കൗതുകം തോന്നി ഭർത്താവിനെയും കാണിച്ചിരുന്നു... മറുപടി നൽകേണ്ട എന്ന അദ്ദേഹവും പറഞ്ഞതിനാൽ ശേഷം ഞാൻ അത് കേട്ടതായി നടിച്ചില്ല... unfriend ബ്ളോക് മുതലായവയും ചെയ്തില്ല... അവഗണിച്ചു.. അത്ര തന്നെ.. ഇടയകും മുറയ്കും ഓരോ മെസേജ് ഒഴിച്ചാൽ പിന്നീട് ആൾ ഒരു വിധ സംശയ നിവാരണത്തിനും എത്തിയില്ല...

പക്ഷെ ഈ മാന്യൻ ഇന്നു മറ്റൊരു സ്‌ക്രീന്‍ഷോട്ടും കൊണ്ട് ഇറങ്ങിയത് കണ്ടപ്പോഴാണ് ഇത് കക്ഷിയുടെ സ്ഥിരം പരിപാടി ആണെന്ന് മനസ്സിലായത്... അർധരാത്രി 1 മണിക് ഒരു ചേച്ചിയെ പരിചയപ്പെടാൻ ഇൻബോക്സിൽ കുരുങ്ങിയപ്പോ ചേച്ചി നന്നായി ഒന്നു കുടഞ്ഞു... ആൾക്ക് അത് ക്ഷീണം ആയി... ചേച്ചിയെ തേക്കാനായി പോസ്റ്റ് ഇട്ടു... പക്ഷെ ആൾ തേഞ്ഞ മട്ടാണ് .. പോസ്റ്റിനു ചുവടെ ഞാൻ ഉൾപ്പെടെ കുറച്ചധികം സ്ത്രീകൾ സമാന അനുഭവങ്ങൾ പങ്കു വെച്ചു... എന്നെ ബ്ലോക്കും ചെയ്തു...

എന്റെ സുഹൃത് വലയത്തിൽ ഏതേലും മഹിളകളുടെ സുഹൃത്ത് ആണ് ഇദ്ദേഹം എങ്കിൽ ഒന്നു ശ്രദ്ധിച്ചോളുക... രാത്രി കാലങ്ങളിൽ സ്ത്രീകൾ പച്ച കത്തി കിടക്കുന്നത് എല്ലാവരോടും സല്ലപിക്കാൻ ആണെന്ന പൊതു ധാരണ ഇനി എങ്ങനെ ഒക്കെ തിരുത്താൻ ശ്രമിച്ചാലും മാറില്ല എന്നറിയാം.. എന്നാലും പറയുവാ... ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്.. പ്ലീസ്

Your Rating: