Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു താൻടാ ഫിറ്റ്നസ്; ദമ്പതികളുടെ വർക്ഔ‌‌ട്ട് ചിത്രങ്ങൾ വൈറലാകുന്നു

Fitness ജെസ്പർ ലേക്‌ലാൻഡും അമാൻഡാ വലാൻഡറും വർക്ഔട്ടിനിടയിൽ

പരസ്പര പ്രണയം ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ്. പ്രണയം പോലെ തന്നെ ജീവിതത്തിൽ മറ്റൊരു കാര്യത്തിനു കൂടി പ്രാധാന്യമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഒരു ദമ്പതികൾ. അതെന്താണെന്നോ? മറ്റൊന്നുമല്ല സൈസ് സീറോയും സിക്സ് പായ്ക്കും സ്വപ്നം കാണുന്നവരുടെ ഇഷ്ടവാക്കായ 'ഫിറ്റ്നസ്'. സ്റ്റോക്ഹോം സ്വദേശിയായ ജെസ്പർ ലേക്‌ലാൻഡ് കാമുകി അമാൻഡാ വലാൻഡർ എന്നിവരാണ് ആ ഫിറ്റ്നസ് ദമ്പതികൾ. വണ്ണം കുറയ്ക്കണമെന്ന് നാലുനേരവും പറഞ്ഞാലും മടിപിടിച്ചു നടക്കുന്നവർ കണ്ടുപഠിക്കേണ്ടതാണ് ഇവരുടെ ഫിറ്റ്നസ് പാഠങ്ങള്‍. രണ്ട‌ുപേരുടെയും റൊമാൻറിക് വർക്ഔട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ തരംഗമാവുകയാണ്.

Fitness ജെസ്പർ ലേക്‌ലാൻഡും അമാൻഡാ വലാൻഡറും വർക്ഔട്ടിനിടയിൽ

എട്ടു മാസങ്ങൾക്കു മുമ്പ് ഇരുവരും പോസ്റ്റ് ചെയ്ത ഫിറ്റ്നസ് വിഡിയോയും ഫോട്ടോകളുമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഇവരെ താരങ്ങളാക്കിയിരിക്കുന്നത്. ആഴ്ചയിൽ അഞ്ചുതവണ ഓരോ മണിക്കൂര്‍ വീതമാണ് ഇരുവരും വർക്ഔട്ടിനായി മാറ്റിവെക്കുന്നത്. മസിൽമാനായ ജെസ്പർ കാമുകിയെ തലയ്ക്കു മുകളിലായി എടുത്തുയർത്തുന്നതും ജെസ്പറിന്റെ പുറത്തിരുന്ന് പുഷ്അപ് ചെയ്യുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരുവർഷം മുമ്പ് ഡേറ്റിങ് ആപ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇരുവർക്കും വർക്ഔട്ടിനോ‌ട് ഒരുപോലെ താൽപര്യമുണ്ടായിരുന്നു. തുടക്കത്തില്‍ രണ്ടുപേരുടെയും വർക്ഔട്ട് പശ്ചാത്തലം വ്യത്യസ്തമായിരുന്നതിനാൽ ബുദ്ധിമുട്ടു തോന്നിയിരുന്നു. അങ്ങനെയാണ് കൂടുതൽ ആസ്വാദ്യകരവും രസകരവുമാം വിധത്തിൽ കപിള്‍ എക്സർസൈസിനെക്കുറിച്ചു തീരുമാനിക്കുന്നത്.

Fitness ജെസ്പർ ലേക്‌ലാൻഡും അമാൻഡാ വലാൻഡറും വർക്ഔട്ടിനിടയിൽ

പരസ്പരം മത്സരിക്കാതെ സഹകരിച്ചു വർക്ഔട്ട് ചെയ്യുന്ന രീതിയിലാണു ഡിസൈൻ ചെയ്തത്. രണ്ടുപേരും സഹകരിച്ചില്ലെങ്കിൽ പാളിപ്പോകുമായിരുന്നു. മത്സരബുദ്ധി മാറ്റി പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിലും ഊർജം പകരുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ഈ പ്രണയിതാക്കള്‍ ഒരുപോലെ പറയും. താരങ്ങൾ തരംഗമായതോടെ ഇരുവരെയും സ്പോൺസർ ചെയ്യാൻ സന്നദ്ധതയറിയിച്ച് നിരവധി കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്.

Fitness ജെസ്പർ ലേക്‌ലാൻഡും അമാൻഡാ വലാൻഡറും വർക്ഔട്ടിനിടയിൽ