Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകന് കാമുകിയുടെ പത്ത് കൽപനകൾ, സംഗതി വൈറൽ!

Rules കീരൻ ലംസ്ഡനും കാമുകി വിറ്റ്നീ ട്രാവേഴ്സും

പ്രണയത്തിനു കണ്ണുംമൂക്കും ഇല്ലെന്നൊരു ചൊല്ലുണ്ട്. ചിലപ്പോഴൊക്കെ അതു സത്യമാണെന്നും തോന്നും. താൻ പ്രണയിക്കുന്നയാള്‍ക്കു വേണ്ടി ചിലർ ജീവൻ വെടിയാൻ വരെ തയ്യാറാകും ചിലരാണെങ്കിലോ സ്നേഹം മൂത്ത് അവരെ മറ്റൊരാള്‍ നോക്കുന്നതു പോലും സഹിക്കില്ല. ഇത്തരത്തിൽ ഒരൽപം ഭ്രാന്തു കലർന്നൊരു പ്രണയമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. കാര്യം വേറൊന്നുമല്ല പ്രാണനെപ്പോലെ സ്നേഹിക്കുന്ന കാമുകനു പത്തോളം കൽപനകൾ നിരത്തിയിരിക്കുകയാണ് സ്നേഹ സമ്പന്നയായ ഒരു കാമുകി.

പതിനെട്ടുകാരനായ കീരൻ ലംസ്ഡൻ ആണ് പ്രണയിനി വിറ്റ്നീ ട്രാവേഴ്സിന്റെ അസാധാരണമായ കൽപനകൾക്കു മുന്നിൽ പകച്ചു േപായിരിക്കുന്നത്. മഗാലുഫിലേക്ക് ഹോളിഡേ ആഘോഷിക്കാനായി പോകുന്ന ലംസ്ഡനു മുന്നിലേക്ക് പത്തു നിയമങ്ങളാണ് പ്രണയത്തിൽ പാലിക്കാനായി കാമുകി നൽകിയത്. ഒഴിവുവേളകൾ ആനന്ദകരമാക്കാമെന്നു വിചാരിച്ച ലംസ്ഡനു പക്ഷേ പിഴച്ചു, വിറ്റ്നീ നല്‍കിയ ലിസ്റ്റു പ്രകാരമാണെങ്കിൽ ആ യാത്ര പദ്ധതി തന്നെ പിൻവലിക്കുന്നതായിരുന്നു നല്ലത്.

Rules വിറ്റ്നീ ട്രാവേഴ്സ് കാമുകനായി നൽകിയ 10 കൽപനകൾ

മൈലുകൾ അപ്പുറത്തു പോകുന്ന ലംസ്ഡൻ അവിടെച്ചെന്നു തോന്നിവാസമൊന്നും കാണിക്കാതിരിക്കാനാണ് താൻ ഈ കൽപനകൾ നൽകിയതെന്നാണ് വിറ്റ്നീയുടെ വാദം. താഴ പറയുന്നവയാണ് വിറ്റ്നീ നൽകിയ കല്‍പനകളിൽ ചിലത്.

  • എല്ലാ സമയവും ഫോണിൽ ചാർജ് ഉണ്ടെന്ന് ഉറപ്പു വരുത്തണം, ദിവസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും വിളിക്കണം.

  • സ്ത്രീസംസർഗം വേണ്ട, അവരെ നോക്കുകയോ സംസാരിക്കുകയോ സ്പർശിക്കാനോ പാടില്ല.

  • സമൂഹമാധ്യമത്തിൽ സ്ത്രീകളെ ഫോളോ ചെയ്യരുത്.

  • ടാറ്റു ചെയ്യരുത്, വീട്ടിൽ തിരിച്ചെത്തുമ്പോൾ താൻ പരിശോധിക്കും,.

  • ബോട്ട് പാർട്ടിയാണെങ്കിൽ എതിർലിംഗക്കാർക്കൊപ്പം മദ്യപിക്കരുത്.

  • സ്വന്തം ബെഡിൽ തന്നെ കിടക്കണം

  • എല്ലാ പെൺകുട്ടികളോടും തന്നെക്കുറിച്ചു പറയണം, ആരെങ്കിലും പുറകെ വന്നാല്‍ അവരിൽ നിന്നും ഒഴിഞ്ഞു മാറണം.

  • മറ്റു പെൺകുട്ടികൾക്കൊപ്പം ഫോട്ടോയെടുക്കരുത്

എന്നിങ്ങനെ പോകുന്നു വിറ്റ്നീയുടെ നിർദ്ദേശങ്ങൾ. എന്തായാലും സംഗതി ലംസ്ഡൻ ട്വിറ്ററിൽ പോസ്റ്റു ചെയ്തതോടെ വിറ്റ്നീയെ പുകഴ്ത്തിയും വിമർശിച്ചും ധാരാളം കമന്റുകൾ ഉയരുന്നുണ്ട്. വിറ്റ്നീ കാമുകിമാർക്കു മാതൃകയാണെന്നും ഇങ്ങനെ വേണം കാമുകന്മാരെ നിലയ്ക്കു നിർത്താനെന്നും ഒരുവിഭാഗം വാദിക്കുമ്പോൾ അവൾക്കു ഭ്രാന്താണെന്നും ഇതു സംശയരോഗത്തിന്റെ ലക്ഷണങ്ങളാണെന്നും വാദിക്കുന്നവരുണ്ട്.