Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയ്ക്ക് കരയാൻ വേണ്ട കാരണങ്ങൾ – യുവാവിന്റെ കുറിപ്പ് വൈറൽ

wife-cry

സാധാരണയായി ഭാര്യയുടെ കരച്ചിൽ ഇഷ്ടമില്ലാത്തവരാണ് മിക്ക ഭർത്താക്കന്മാരും. ഇവിടെയൊരു ഭർത്താവ് ഭാര്യയുടെ കരച്ചിലിനോടുള്ള ഇഷ്ടം കൊണ്ടോ അതോ അതുകണ്ടു മടുത്തിട്ടോ എന്തോ നല്ലപാതി എന്തിനൊക്കെ കരയുമെന്ന് പരസ്യമാക്കിയിരിക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍ തൊട്ടതിനു പിടിച്ചതിനുമൊക്കെ കണ്ണീരൊലിപ്പിക്കുന്ന ഭാര്യയ്ക്ക് എട്ടിന്റെ പണിയായി തന്റെ ഭാര്യ എന്തിനൊക്കെ കരയുമെന്നൊരു കുറിപ്പെഴുതി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്. ഭാര്യയെ കളിയാക്കാനാണ് പോസ്റ്റ് ചെയ്തതെങ്കിലും സംഗതി വൈറലായി.

എന്തിനും ഏതിനും കരയുന്ന ഭാര്യയുടെ സ്വഭാവം ഒന്ന് അവസാനിപ്പിക്കാൻ തീരുമാനിച്ചാണ് അത് ഒരു കടലാസിൽ കുറിച്ച് ഫൊട്ടോ എടുത്ത് ട്വിറ്ററിലും മറ്റും അരോൺ ഗില്ലീസ് എന്ന ടെക്നിക്കലിറോൺ പോസ്റ്റ് ചെയ്തത്. സന്തോഷം വന്നാലും പേടി വന്നാലും കരയുന്നയാളാണു തന്റെ ഭാര്യ. വിശന്നപ്പോഴും വീട്ടിൽ ബിസ്ക്കറ്റ് ഇല്ലാതിരുന്നപ്പോഴും ഭാര്യയുടെ കൈകളിൽ അപ്രതീക്ഷിതമായി പിടിച്ചപ്പോഴും വീട്ടിൽ താന്‍ അത്താഴം വച്ചപ്പോഴും ഒരു പട്ടിക്കുട്ടിയുടെ വിഡിയോ കണ്ടപ്പോഴുമെല്ലാം ഭാര്യ കരഞ്ഞുവെന്ന് അക്കമിട്ടു നിരത്തുകയാണ് ഭർത്താവ്.

ഭാര്യയുടെ കരച്ചിൽ നിർത്താനുള്ള നിർദേശങ്ങളടക്കം നിരവധി കമന്റുകളാണ് കുറിപ്പിന് ലഭിച്ചത്.