Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരൊറ്റ നേരം മതി, ജീവിതം മാറാൻ!

art-img

ഒരു നേരം ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചാൽ ജീവിതം മാറുമോ? സന്തോഷത്തിലേക്ക് കുറുക്കുവഴികളില്ല. അതുകൊണ്ട് തന്നെ ഒരു നേരം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല. പക്ഷേ, ദിവസവും ഒരു നേരമെങ്കിലും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന സാഹചര്യമുണ്ടായാൽ നിങ്ങളറിയാതെ ആഹ്ലാദത്തിന്റെ നിമിഷങ്ങൾ വീടിനുള്ളിൽ കൂടുകെട്ടും. പിന്നെ, കുടുംബത്തിൽ ചിരിയുടെ ചിറകടി പതിവാകും.

അതിനിടയിൽ ഒരു കാര്യം ചോദിക്കട്ടെ. നിങ്ങൾ ഏറ്റവും ഒടുവിൽ കുടുംബത്തിൽ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചത് എന്നാണ്? അങ്ങനെ ഒരു ദിവസം ഓർത്തെടുക്കാൻ ബുദ്ധിമുട്ടുന്നുവോ? എങ്കിൽ ശ്രദ്ധിക്കുക. ഒരു വീട്ടിനുള്ളിൽ കഴിയുമ്പോഴും മാനസികമായി നിങ്ങൾ എത്ര അടുത്താണ് എന്ന വിലയിരുത്തൽ നടത്തേണ്ട സമയമായി.

അച്ഛനും അമ്മയും മക്കളും എല്ലാം ഭക്ഷണസമയത്തു വീട്ടിലുണ്ടാ കും. ക്രിക്കറ്റ് കാണാൻ മക്കൾ ഭക്ഷണവുമായി ടിവിക്കു മുന്നിൽ. അച്ഛന് ഊണുമേശയിൽ ഭക്ഷണം വിളമ്പി നൽകിയതിനു ശേഷം അമ്മ ബാക്കി അടുക്കള ജോലി തീർക്കാനുള്ള തിരക്കിൽ. എല്ലാം കഴിഞ്ഞൊ ടുവിൽ അമ്മ ഭക്ഷണം കഴിക്കാനെത്തുമ്പോഴേക്കും ബാക്കി എല്ലാവരും പ്ലേറ്റ് കാലിയാക്കിയിട്ടുണ്ടാകും.

ഈ പറഞ്ഞത് ഒരു വീട്ടിലെ കഥയല്ല. കേരളത്തിലെ ഭൂരിപക്ഷം വീടുകളിലേയും സ്ഥിതി ഇതാണ്. ഒരു ദിവസം മൊബൈൽ ഫോണിൽ സംസാരിക്കുന്നത്രയും സമയം നിങ്ങൾ വീട്ടിലുള്ളവരുമായി സംസാരിക്കാ റുണ്ടോ? ടിവിയിലും ഇന്റർനെറ്റിലും ചെലവിടുന്ന സമയത്തിന്റെ പകുതിയെങ്കിലും കുടുംബത്തിലുള്ളവർക്ക് നൽകാറുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ ബോധപൂർവം ചില തിരുത്തലുകൾക്ക് തയാറെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

പറയുന്നത് മനസിലാകുന്നില്ല

ചില മാതാപിതാക്കൾ പറയാറുണ്ട് മക്കൾ പറയുന്നതൊന്നും അവർക്ക് മനസിലാകാറേയില്ലെന്ന്. ഈ പറയുന്നതിനർഥം മക്കളുടെ ചിന്തകളും മനസും മാതാപിതാക്കൾക്കു വായിച്ചെടുക്കാൻ കഴിയുന്നില്ലെന്നാണ്. മക്കളെ പഴി പറയുന്ന ഈ മാതാപിതാക്കൾ കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കഥ പറഞ്ഞ് സ്വയം മഹത്വവൽ ക്കരിക്കുകയും ചെയ്യും.

പുതിയ ഷൂസും മൊബൈൽ ഫോണും വാങ്ങിക്കൊടുത്താൽ കുട്ടിക ൾക്ക് സന്തോഷമായെന്നിരിക്കും. പക്ഷേ, അതൊന്നും സ്നേഹത്തിന്റെ അടയാളങ്ങളായി അവർ പരിഗണിക്കണമെന്നില്ല. അവരുടെ വർത്തമാ നങ്ങൾക്ക്, വിശേഷങ്ങൾക്ക് ശ്രദ്ധാപൂർവം ചെവികൊടുക്കുന്നവരാണു മാതാപിതാക്കൾ എന്ന വിശ്വാസം തോന്നിയാലേ കുട്ടികൾ കാര്യങ്ങൾ അവരുമായി പങ്കുവയ്ക്കൂ. കെയർ ചെയ്യാത്തവരുമായി ഒന്നും ഷെയർ ചെയ്യാൻ ആരും തയാറാവില്ല. കുട്ടികളായാലും മുതിർന്നവരായാലും. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എ. ബഷീർ കുട്ടി ഓർമിപ്പിക്കുന്നു.

കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് ഏറ്റവും നല്ല വേദി തീൻമേശയാണ്. രാവിലെ ഓഫിസിലും സ്കൂളിലും ഒക്കെ പോവേണ്ട തിരക്കുകൾ ഉണ്ടായിരിക്കും. പക്ഷേ, അത്താഴം എല്ലാവരും ഒരുമിച്ച് കഴിക്കുന്നത് പതിവാക്കിയാൽ ആ വീടിനു തന്നെ ഒരു സ്നേഹക്രമം ഉണ്ടാകും. അത്താഴത്തിന് ഒരു കൃത്യസമയം ഉണ്ടായിരിക്കണം. ജോലി കഴിഞ്ഞെത്തുന്ന ഗൃഹനാഥൻ വൈകിട്ട് പുറത്തേക്ക് ഒരു സവാരിക്കിറ ങ്ങിയാലും അത്താഴ സമയത്തു വീട്ടിൽ കൃത്യമായി എത്തണം. മക്കളും അതു കണ്ടാവും പഠിക്കുന്നത്.

മുതിർന്നു കഴിയുമ്പോൾ അവർക്കും അത് ശീലമാകും. അമ്മയും അച്ഛനും ചേർന്ന് മക്കൾക്ക് കറികൾ വിളമ്പിക്കൊടുത്ത് അന്നത്തെ വിശേഷങ്ങളൊക്കെ പങ്കുവച്ച് പതിനഞ്ചു മിനിറ്റ് എങ്കിലും ഒരുമിച്ച് ചെലവിടണം. ഇത് പതിവാക്കുമ്പോൾ അറിയാതെ തന്നെ സ്നേഹത്തി ന്റെ ഇഴയടുപ്പം കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാകും. അച്ഛനോടും അമ്മയോടും ഫ്രീയായി സംസാരിക്കാൻ കുട്ടികൾക്ക് ഈ സമയം അവ സരമാകും. കുട്ടിയുടെ ചിന്തയും സ്വപ്നങ്ങളും ഓരോ ദിവസം കടന്നു പോകും തോറും എങ്ങനെയെല്ലാം വികസിക്കുന്നുവെന്ന് മാതാപിതാ ക്കൾക്കു ശ്രദ്ധിക്കാനും ഇത് അവസരമൊരുക്കും.

ശബ്ദഘോഷങ്ങൾക്കു നടുവിലിരുന്നാണ് പലരും ഭക്ഷണം കഴിക്കു ന്നത്. ഉച്ചത്തിൽ ടിവിയോ, മ്യൂസിക് പ്ലെയറോ ഓൺ ചെയ്താലേ ചില ർക്കു ഭക്ഷണം ഉഷാറാകൂ. ഒരു പുസ്തകമോ പേപ്പറോ വായിച്ചാലേ ഭക്ഷണം കഴിക്കാൻ പറ്റൂ എന്ന ശീലമുള്ളവരുമുണ്ട്. കഴിക്കുന്ന ഭക്ഷ ണമോ അത് വിളമ്പി തരുന്ന ആളെയോ ശ്രദ്ധിക്കാൻ പോലും ഇങ്ങനെ യുള്ളവർ തയാറാവില്ല. ചിലർക്കാണെങ്കിൽ ഫോൺ കോളുകൾ നടത്താനുള്ള സ്ഥലമാണ് തീൻമേശ. ഇത്തരം സാഹചര്യം നിങ്ങളുടെ ജീവിതത്തിലുണ്ടെങ്കിൽ അതൊന്നു തിരുത്തി നോക്കൂ.

മേശയും ബഞ്ചും

കുടുംബങ്ങളിലെ ഭക്ഷണസമയം കൂടുതൽ അടുപ്പമുള്ളതാക്കാൻ ഇന്റീരിയർ ഡിസൈനർമാർ ശ്രദ്ധ കൊടുക്കാറുണ്ട്. അതിനായി അവരുപയോഗിക്കുന്നത് പഴയ കാര്യങ്ങൾ തന്നെ. പല പുതിയ വീടുകളിലും വലിയ ഡൈനിങ് ടേബിളിനു പകരം ആകർഷകമായ നിറങ്ങളിൽ പണ്ടുള്ളതുപോലെ മേശയും ബഞ്ചും സ്ഥാനം പിടിച്ചു തുടങ്ങി. പഴയ വീടുകളുടെ ഘടന പോലും കുടുംബത്തിൽ എല്ലാ അംഗങ്ങളും തമ്മി ലുള്ള ആശയവിനിമയം ഉറപ്പാക്കുന്നതായിരുന്നു. സ്വകാര്യത പ്രധാന മല്ലെന്നല്ല, പക്ഷേ, കമ്യൂണിക്കേഷൻ അതിലേറെ പ്രാധാന്യമുള്ള കാര്യ മാണ്. അല്ലെങ്കിൽ വീടിന്റെ ഓരോ മുറിയും ഓരോ അറകളായി മാറും.

വീട്ടിലെ മുറികളുടെ സ്വകാര്യത നിലനിർത്തികൊണ്ടു തന്നെ എല്ലാ വർക്കും ഒത്തു ചേരാനുള്ള രണ്ട് അവസരങ്ങളാണ് പ്രാർഥനയും ഭക്ഷ ണവും. ആരോഗ്യകരവും സ്നേഹപൂർണവുമായ കുടുംബജീവിതത്തി നു ദിനവുമുള്ള ഇത്തരം ഒത്തുചേരലുകൾ അനിവാര്യമാണ്. ഭാര്യയും ഭർത്താവും തമ്മിൽ ദീർഘനേരം സംസാരിക്കാറുണ്ട്. പക്ഷേ, മക്കൾ അച്ഛനോട് എന്തെങ്കിലും പറയണമെങ്കിൽ വക്കീലായി അമ്മ രംഗത്തു വരണമെന്ന അവസ്ഥയുള്ള കുടുംബങ്ങളുണ്ട്. എല്ലാവരും ഒരുമി ച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന വീടുകളിൽ ഇത്തരം പ്രശ്നങ്ങൾ കുറവാ ണ്. ഏതു പ്രശ്നച്ചൂടിലും ആശ്രയിക്കാവുന്ന തണൽ മരമാവണം മാതാ പിതാക്കൾ. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഒരു തുല്യതാ ബോധം കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാകും. ഡോ. ബഷീർകുട്ടി.

വെളുക്കാൻ തേച്ചത് പാണ്ടാവരുത്

ഭക്ഷണസമയത്ത് സംസാരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. തർക്കം ഉണ്ടാകാവുന്ന വിഷയങ്ങളും ഒരാളെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നത് ഒഴിവാക്കണം. മാതാപിതാക്കൾ ഉപദേശത്തിനുള്ള സമയമായി ഇത് തിരഞ്ഞെടുക്കരുത്. സന്തോഷം നിറഞ്ഞ മനസോടെ വേണം ഭക്ഷണം കഴിക്കാൻ. കുട്ടികളാകുമ്പോൾ അവരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കാനും കഥകൾ പറഞ്ഞു കൊടുക്കാനും ഈ അവസരം ഉപയോഗിക്കാം. മാതാപിതാക്കളോട് എന്തും തുറന്നു പറയാമെന്ന ആത്മവിശ്വാസം മെല്ലേ കുട്ടികളിലുണ്ടാകും.

സംസാരിക്കുമ്പോൾ കുട്ടികളോടും പരസ്പരവും ജനാധിപത്യമര്യാദ പുലർത്തണം. റേഡിയോ പോലെ ഒരാൾ സംസാരിക്കുകയും മറ്റുള്ളവർ അത് കേട്ടു മിണ്ടാതിരിക്കുകയും ചെയ്യുന്നതു പോലെയാവരുത് സംഭാഷണം. ഒരു കാര്യം പറഞ്ഞു തുടങ്ങുമ്പോഴേ ഇടയ്ക്കു കയറി പറയരുത്. പ്രത്യേകിച്ച് കുട്ടികൾ സംസാരിക്കുമ്പോൾ അതേക്കുറിച്ചൊന്നും നീ പറയേണ്ട എന്ന് വിലക്കുന്ന ശീലം ചില മാതാപിതാക്കൾക്കു ണ്ട്. പറയുന്ന കാര്യം നടപ്പാക്കാൻ കഴിയാത്തതാണെങ്കിലും അതു തുറന്നു പറയാനുള്ള അവസരം ആവശ്യമാണ്. ഒരാൾ പറയുമ്പോൾ ശ്രദ്ധാപൂർവം കേൾക്കുക. അതിനു ശേഷം മറുപടി പറയzുക എന്നതാ ണ് നല്ല ആശയവിനിമയത്തിന്റെ രീതി. ഈ പറഞ്ഞതെല്ലാം പ്രാവർത്തികമാക്കാൻ ഒന്ന് ശ്രമിച്ചു നോക്കില്ലേ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.