Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല ജീവിതപങ്കാളിയെ എങ്ങനെ കണ്ടെത്താം? ഇതാ 6 കാര്യങ്ങള്‍

relationships2 യഥാർഥ കാമുകന്‍ അല്ലെങ്കില്‍ കാമുകി തന്നോടൊപ്പമുള്ള സുഹൃത്താണോ അല്ലെയോ എന്ന് തിരിച്ചറിയാൻ ചില വഴികൾ...

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നെല്ലാം നമ്മള്‍ എപ്പോഴും പറയാറുണ്ട്. എന്നാല്‍ അതില്‍ വല്ല കാര്യവുമുണ്ടോ? ആധുനിക പഠനങ്ങള്‍ പലതും പറയുന്നത് സൗഹൃദത്തില്‍ നിന്നാണ് നല്ല  പ്രണയങ്ങള്‍ ഉണ്ടാകുന്നതെന്നാണ്. നല്ല സുഹൃത്തുക്കള്‍ക്ക് മാത്രമേ നല്ല കാമുകനും നല്ല കാമുകിയും ആകാന്‍ സാധിക്കൂ. സൗഹൃദത്തില്‍ നിന്നും ജനിക്കുന്ന പ്രണയങ്ങള്‍ക്ക് ആയുസ്സ് കൂടുതലാണെന്നതാണ് വാസ്തവം. സൗഹൃദം പ്രണയമായിത്തീരാന്‍ എടുക്കുന്ന കുറച്ചു സമയമുണ്ട്. അവിടെയാണ് യഥാര്‍ത്ഥ കാമുകന്‍ അല്ലെങ്കില്‍ കാമുകി തന്നോടൊപ്പമുള്ള സുഹൃത്താണോ അല്ലെയോ എന്ന് തിരിച്ചറിയപ്പെടുന്നത്. തിരിച്ചറിയപ്പെടലില്‍ വലിയ പിഴവ് സംഭവിക്കുന്നത് എപ്പോഴും
സ്ത്രീകള്‍ക്കാണ്.


ഒരു നല്ല കാമുകനെ അല്ലെങ്കില്‍ ജീവിത പങ്കാളിയെ ഒരു  പെണ്‍കുട്ടിക്ക് എങ്ങനെ കണ്ടെത്താം. നിങ്ങളുടെ ആണ്‍സുഹൃത്തിന് താഴെപ്പറയുന്ന 6 കാര്യങ്ങളില്‍ പോസിറ്റീവ് നിലപാടാണ് ഉള്ളതെങ്കില്‍ സംശയിക്കേണ്ട, അവന്‍ തന്നെയാണ് നിങ്ങളുടെ യഥാര്‍ത്ഥ കാമുകന്‍, അല്ലെങ്കില്‍ ജീവിതപങ്കാളി.


1. എന്തും പറയാം

എന്തും പറയാന്‍ സാധിക്കുന്ന സുഹൃത്തായിരിക്കണം അവന്‍. അതിലുപരിയായി അവന് നിങ്ങളോടും എന്തും പറയാന്‍ കഴിയണം. ഗൗരവമേറിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യമില്ലാത്ത ആളാണെങ്കില്‍ അവനെ സൂക്ഷിക്കുക. സുതാര്യമില്ലാത്തതാണ് നിങ്ങളുടെ ആശയവിനിമയമെങ്കില്‍ ഒരിക്കലും ജീവിതത്തിന് യെസ് പറയരുത്. ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശീലമാക്കുന്നുണ്ടെങ്കില്‍ പ്രശ്‌നമാണ്.


2. എല്ലാ സാഹചര്യത്തിലും കൂടെ വേണം

നിങ്ങള്‍ക്ക് സന്തോഷമുള്ള സമയത്ത് മാത്രം കൂടെയുള്ളയാളാണെങ്കില്‍ ജീവിതപങ്കാളിയാക്കാതിരിക്കുക. ചിലരുണ്ട്, നല്ല എന്‍ജോയ്‌മെന്റ് ഉള്ള സമയങ്ങളില്‍ അടുത്തുണ്ടാകും. ദു:ഖം വരുമ്പോഴോ ആപത്തില്‍ പെടുമ്പോഴോ കാണില്ല. സന്തോഷം തിരിച്ചെത്തിയാല്‍ പ്രത്യക്ഷപ്പെടും. അവരെ ആശ്രയിക്കരുത്.


3. ജീവിതത്തിലെ പ്രധാനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാകണം

relationships



പരസ്പരം കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കുടുംബം, സാമ്പത്തിക കാര്യങ്ങള്‍, കുട്ടികള്‍, കരിയര്‍ ലൈംഗിക അഭിരുചികള്‍, പ്രതീക്ഷകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം നിര്‍ബന്ധമായും ചര്‍ച്ച ചെയ്യണം. ഈ വിഷയങ്ങളില്‍ ചേര്‍ച്ചയില്ലെങ്കില്‍ കല്ല്യാണം കഴിഞ്ഞ് മുന്നോട്ടു പോകുക പ്രയാസമായിരിക്കും. ലൈംഗിക അഭിരുചികളുടെ കാര്യവും അങ്ങനെ തന്നെ.


4. മടിയനാണോ, എങ്കില്‍ വേണ്ട


ഭാര്യക്ക് പിഎഎസ്‌സി വഴി സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് വേണം, എനിക്ക് ജോലി രാജിവെച്ച് സ്വസ്ഥമായി ഇരിക്കാന്‍. പ്രണയിച്ച് വിവാഹം കഴിഞ്ഞ ഒരു ഭര്‍ത്താവ് അടുത്തിടെ പറഞ്ഞതാണ്. ഇതാണ് സ്ഥിതിയെങ്കില്‍ പിന്നെ ജീവിതം കഷ്ടമായിരിക്കും. ജോലി ചെയ്യാന്‍ മടിയില്ലാത്തവരെ പങ്കാളിയാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ സാമ്പത്തിക പരാജയം സംഭവിക്കും, എത്ര പ്രണയം പറഞ്ഞാലും പ്രശ്‌നങ്ങള്‍ ഉടലെടുക്കും. നേരത്തെ പറഞ്ഞ ഭര്‍ത്താവിനെ ആ ഭാര്യ ഉപേക്ഷിച്ചെന്നു കൂടി ഓര്‍ക്കുക.


5. നിങ്ങളെ ബഹുമാനിക്കണം

പരസ്പരമ ബഹുമാനമില്ലാത്തവരെ വേണ്ടെന്നു വെക്കാം. നിങ്ങള്‍ക്ക് വേണ്ട പോലെ അംഗീകാരം തരുന്ന കാമുകന്‍മാരെ മാത്രം പ്രണയിച്ചാല്‍ മതി. ഇല്ലെങ്കില്‍ അടിമയെപ്പോലാകും ജീവിതം.


6. ജോലിയോ, അതങ്ങ് രാജിവെച്ചേക്ക്

കല്ല്യാണം കഴിഞ്ഞാല്‍ നീ ജോലിക്ക് പോണ്ടെന്ന് ഏതെങ്കിലും കാമുകന്‍മാര്‍ പറഞ്ഞാല്‍ ഉറപ്പിച്ചോളൂ, അയാളുടെ പ്രണയം കാപട്യമാണെന്ന്. നിങ്ങളുടെ കൂടി വളര്‍ച്ചയെക്കുറിച്ച് ചിന്തിക്കുകയും അതിന് അവസരങ്ങളൊരുക്കുകയും ചെയ്യുന്നതാണ് നല്ല പങ്കാളിയുടെ ലക്ഷണം. പ്രണയത്തിനു വേണ്ടിയെന്ന് തെറ്റിദ്ധരിച്ച് കരിയര്‍ കളയല്ലേ.

Your Rating: