Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവൻ വെടിഞ്ഞു മലവെള്ളപ്പാച്ചിലിൽ നിന്നും ഭാര്യയെ രക്ഷിച്ച് 72കാരൻ !

Husband saves Wife മലവെള്ളപ്പാച്ചിലിൽ നിന്നും ഭാര്യയെ രക്ഷിക്കാനായി വസ്ത്രം ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ടപ്പോൾ

ദാമ്പത്യത്തെക്കുറിച്ചു വർണിക്കാൻ വാക്കുകളില്ല, ജീവിതത്തിലുടനീളം പരസ്പരം താങ്ങും തണലുമായി നിന്ന്, അവസാനം വരെയും ഞാൻ നിനക്കൊപ്പം ഉണ്ടാകുമെന്നു പറയാതെ പറയുകയാണ് ഓരോ ദമ്പതികളും. അതിനിടയില്‍ തന്റെ നല്ലപാതിയെ തട്ടിയെടുക്കാൻ മരണം വന്നാലും വിട്ടുകൊടുക്കാതെ മുറുകെ പിടിച്ചിരിക്കും. അത്തരത്തിൽ സ്വന്തം ജീവൻ വെ‌ടിഞ്ഞു പ്രിയപത്നിയെ മലവെള്ളപ്പാച്ചിലിനു വിട്ടുകൊടുക്കാതെ രക്ഷിച്ച വൃദ്ധനാണ് ഇപ്പോൾ സമൂഹമാധ്യമത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.

മലവെള്ളപ്പാച്ചിൽ തനിക്ക് പിടിച്ചു നിൽക്കാനാവില്ലെന്നറിയുമായിരുന്നു. എന്നിട്ടും മലവെള്ളം തന്നെ തട്ടിയെടുക്കുന്നതിനു മുമ്പ് ഭാര്യയെ രക്ഷപെടുത്താനായി വസ്ത്രം ഉപയോഗിച്ച് അവരെ മരത്തിൽ കെട്ടിയിട്ടു ആ 72കാരൻ. നിമിഷങ്ങൾക്കകം പെരുവെള്ളം അദ്ദേഹത്തെ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെയെത്തിയ രക്ഷാ പ്രവർത്തകരാണ് വൃദ്ധയെ രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്. വടക്കൻ ചൈനയിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ എത്തിയതോടെ ആ വൃദ്ധന്റെ പ്രണയം വാഴ്ത്തപ്പെടുകയാണ്.

വടക്കൻ ചൈനയിൽ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയെ തുടർന്ന് 164 പേരാണ് മരിച്ചത്. 125 പേരെ കാണാതായിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾക്ക് വീടും പറമ്പുമെല്ലാം നഷ്ടപ്പെട്ടു. ഈ മാസം ആദ്യം തെക്കൻ ചൈനയിലും സമാനമായ സാഹചര്യമുണ്ടാകുകയും ഇരുന്നൂറിൽപരം പേർ മരിക്കുകയും ചെയ്തിരുന്നു.