Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാമ്പത്യജീവിതത്തിൽ ‘വാക്ക്’ വില്ലൻ!

Couple Representative Image

പങ്കാളികളെ വില കുറച്ചു കാണിക്കുന്ന മട്ടിൽ ഒരിക്കലും സംസാരിക്കരുത്. വായിൽ നിന്നു പോയ വാക്കും കയ്യിൽ നിന്നു പോയ കല്ലും തിരിച്ചു പിടിക്കാൻ കഴിയില്ല. അതു പോലെ തന്നെ പാഴ് വാക്കുകൾ പറയുകയുമരുത്.

ആദ്യ പ്രസവത്തോടെ തളർന്നു പോയ ഭാര്യയുടെ ദേഹം നിത്യേന ചൂടുവെളളം മുക്കിയ തുണികൊണ്ടു തുടച്ചു കൊടുക്കുന്ന, ഉയർന്ന ഉദ്യോഗസ്ഥനായ ഭർത്താവിന്റെ ചിത്രം എന്റെ മനസ്സിലുണ്ട്. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കുവേണ്ടി മാറി മാറി അവധിയെടുത്തു ശുശ്രൂഷിക്കുന്ന ദമ്പതികളെ ഞാൻ കണ്ടിട്ടുണ്ട്.

മുടിയുടെ നീളമോ പല്ലുകളുടെ തിളക്കമോ ഒന്നും പ്രശ്നമല്ല. സ്പീഡിൽ ഓടുന്ന വണ്ടിയിൽ സഞ്ചരിക്കുമ്പോൾ സഡൻ ബ്രേക്കിട്ടാൽ പല്ലുകളുടെ കഥകഴിയില്ലേ? ചിലതരം താരൻ വന്നാൽ പാദം മുട്ടി കിടക്കുന്ന മുടി കോഴിയുടെ പപ്പു പോലെയാകില്ലേ?

പരസ്പരസ്നേഹവും സഹായവും ആശ്രയത്വവുമാണു പ്രധാനമെന്നു ദമ്പതികൾ തിരിച്ചറിയണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.