Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തിനുവേണ്ടി ലിംഗമാറ്റം നടത്തി കഥക് നർത്തകൻ!

sex-change ഗൗരവ് ശർമ മീരയായപ്പോൾ

പ്രണയത്തിന് കണ്ണുംമൂക്കും അതിരുകളുമൊന്നുമില്ലെന്നു പറയുന്നതു വെറുതെയല്ല. ലക്നൗവിൽ നിന്നുള്ള കഥക് നർത്തകനായ ഗൗരവ് ഇന്നു മീരയാണ്, പാകിസ്ഥാനിൽ നിന്നുള്ള കാമുകന്‍ റിസ്‍വാനു വേണ്ടിയാണ് ഗൗരവ് മീരയായത്. ലക്നൗവിലെ പ്രശസ്ത കഥക് നർത്തകനാണ് ഗൗരവ്. സോഷ്യൽ നെറ്റ്‍വർക്കിംഗ് സൈറ്റു വഴിയാണ് ഗൗരവും റിസ്‍വാനും പരിചയപ്പെടുന്നത്. അഞ്ചു വർഷങ്ങൾക്കു മുമ്പ് സൂഫിസത്തെക്കുറിച്ച് പി.എച്ച്.ഡി ചെയ്യുന്നതിനിടയിലാണ് പരിചയപ്പെട്ടത്. തന്റെ പഠനത്തിനു വേണ്ടി റിസ്‍വാൻ ഒട്ടേറെ സഹായിച്ചിരുന്നു, ക്രമേണ അതു പ്രണയമായി മാറുകയായിരുന്നു.

റിസ്‍വാനു വീട്ടില്‍ വിവാഹം ആലോചിച്ചു തുടങ്ങിയതോടെയാണ് രണ്ടുപേരും കാര്യങ്ങൾ പുറത്തു പറഞ്ഞത്. അങ്ങനെ ഇന്റർനെറ്റിൽ തിരഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചു മനസിലാക്കി. പക്ഷേ തുടക്കത്തിൽ ഗൗരവിന്റെ സഹോദരിയും സീരിയൽ നടിയും നർത്തകിയുമായ മന്ദാകിനി ശർമയൊഴികെ ബാക്കിയെല്ലാവരും തീരുമാനത്തെ എതിർത്തു. ഗൗരവ് മറുത്തൊന്നും ചിന്തിക്കാതെ മിഥിലേഷ് മിത്ര എന്ന ഡോക്ടറെ സമീപിക്കുകയും വിവരങ്ങൾ ആരായുകയുമായിരുന്നു. സർജറിയ്ക്കു മുമ്പായി സർവ മാനസിക പിന്തുണയും ഡോക്ടർ ഗൗരവിനു നൽകി.

അതേസമയം ഇരുവരും സ്കൈപ് വഴി മാത്രമേ കണ്ടിട്ടുള്ളുവെന്നും എന്നാൽ അതൊരു തടസമായി തോന്നുന്നില്ലെന്നുമാണ് ഗൗരവ് പറയുന്നത്. തുടക്കത്തിൽ റിസ്‍വാൻ തനിക്കു വേണ്ടി ലിംഗമാറ്റം നടത്താമെന്നാണ് പറഞ്ഞത്. എന്നാൽ എന്നെ സ്നേഹിക്കുന്നയാൾ എനിക്കു വേണ്ടി അയാളുടെ വ്യക്തിത്വവും സ്വത്വവും മാറ്റാമെന്നു പറയുമ്പോൾ എന്തുകൊണ്ട് എനിക്കായിക്കൂടാ എന്നു ചിന്തിക്കുകയായിരുന്നു. മൂന്നു മാസങ്ങളിലായി മൂന്നു ശസ്ത്രക്രിയകളും കഴിഞ്ഞ് ഗൗരവ് പൂർണമായും മീരയായി. ഇപ്പോൾ മാർച്ചിൽ റിസ്‍വാന്റെ വരവിനും ആദ്യ കാഴ്ചയ്ക്കും വേണ്ടി കാത്തിരിക്കുകയാണ് മീര. നിരവധി സൂഫി കവിതകൾ രചിച്ചിട്ടുള്ള ഗൗരവ് കഥക് നൃത്തത്തെക്കുറിച്ചു ഗവേഷണം നടത്തുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.