Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ധ്യാപ്രാർഥനയും ടിവി സീരിയലും

serial Representative Image

അടുത്തിടെ ഒരു കുടുംബനാഥൻ എന്നോടു പറഞ്ഞു:‘‘എന്റെ ഭാര്യ സീരിയൽ കാണാൻ വരുന്നത് ദേഹത്തു വെളളമൊഴിച്ച് സോപ്പും തേച്ചുമാണ്.’’

‘‘അതെന്താണ്?’’

‘‘സീരിയലിനിടയിൽ പരസ്യം വരുമ്പോൾ കുളിക്കാം. അത്രയും സമയം ലാഭിക്കാമല്ലോ?’’

ചില സ്ത്രീകൾ സന്ധ്യയാകുമ്പോൾ കുളിച്ചൊരുങ്ങി മുടിയും കെട്ടിപ്പൊക്കി ടിവിയുടെ മുന്നിൽ വന്നിരിക്കും. ഒരു മുഴുത്ത ടർക്കി ടവ്വലോ തോർത്തോ നെഞ്ചിനു കുറുകെയിടും. ഒരു പാടു കണ്ണുനീർ വീണു നനയുന്ന നെഞ്ചുകൾ. ഇവർക്കൊന്നും ഇന്നു സന്ധ്യാപ്രാർഥനയില്ല. ഒന്നിച്ചു പ്രാർഥിക്കുന്ന കുടുംബം ഒരുമിച്ചു നിൽക്കുമെന്നാണ് പറയാറ്. പക്ഷേ, സീരിയലിനു മുന്നിൽ കുടുംബപ്രാർഥന ഇല്ലാതായിപ്പോകുന്നു.

Your Rating: