Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോരാട്ടങ്ങളുടെ ബാലകാണ്ഡം

Balan എ.െക.ബാലൻ

ബനിയനും ലുങ്കിയും ധരിച്ച മന്ത്രി പാലക്കാട്ടെ വീടിനോടു ചേർന്ന ഓഫിസ് റൂമിൽ കാത്തിരിക്കുന്നു. പുറത്തു കാണാന്‍ ആളുകൾ വന്നു ചേരുന്നുണ്ട്. എ.കെ.ബാലൻ എന്ന സിപിഐ(എം) ‌നേതാവ് ഉയർന്നു വന്നത് രാഷ്ട്രീയ എതിരാളികളോടു പോരടിച്ചു മാത്രമല്ല. അദ്ദേഹത്തിനു ജാതിയുടെയും ദാരിദ്ര്യത്തിന്റെയും പിന്നെ വളർന്നു വന്ന കാലത്തിന്റെ രാഷ്ട്രീയ അവസ്ഥകളോടും നിരന്തരം പോരാടേണ്ടി വന്നിരുന്നു.

‘പാർട്ടി പ്രവർത്തനത്തിനിടയില്‍ ഇടയ്ക്കു വീട്ടിൽ പോകുമ്പോഴാണ് എനിക്കു വീട്ടിലെ അവസ്ഥയോർത്തു വിഷമം വരുന്നത്. മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലത്തു വീട്ടിൽ വന്നു തിരിച്ചു പോകുമ്പോഴൊക്കെ എന്റെ പ്രസന്നത പൂർണമായും നഷ്ടപ്പെടുമായിരുന്നു. എന്റെ അഭ്യുദയകാംക്ഷികളായ സഹപാഠികൾ ചോദിക്കും. എന്തുപറ്റി, മുഖമാകെ വല്ലാതെ ഇരിക്കുന്നല്ലോ എന്ന്. ഒന്നുമില്ലെന്നു പറയും. ‘അമ്മ’ മരണത്തിന്റെ വക്കിൽ വടകര ആശുപത്രിയില്‍ കിടക്കുമ്പോൾ ഞാൻ അമ്മയുടെ അടുത്തു പോയി. അന്നു ഞാൻ എംഎൽഎ ആണ്. ബ്രണ്ണൻ കോളജിൽ പ്രവേശനം കിട്ടിയതിനു ശേഷം വീട്ടിൽ താമസിച്ചിട്ടില്ല. കാരണം മിക്കവാറും ഞാൻ ഹോസ്റ്റലിൽ തന്നെയായിരിക്കും. ഇടയ്ക്കിടയ്ക്ക് അമ്മയെ കാണാൻ പോകും. അവിടെ നിൽക്കാൻ എനിക്കു സാധിക്കുകയില്ല. മനസ്സു വല്ലാതെ വേദനിക്കും. വീട്ടിലെ ദാരിദ്ര്യം എന്നെ നോവിക്കും. അതുകൊണ്ട് അമ്മയെ കണ്ടു പെട്ടെന്നു തന്നെ വീട്ടിൽ നിന്നിറങ്ങും. അമ്മയുടെ ധാരണ പാർട്ടി തിരക്കുകൾ കാരണം ഞാൻ പോകുന്നു എന്നാണ്. അതുകൊണ്ട് ആശുപത്രിയിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു, ‘മോന്‍ അധികം നേരം ഇവിടെ നിൽക്കരുത്. പാർട്ടിക്കാരു നിന്നെ മറക്കും. അമ്മയ്ക്കു പാർ‌ട്ടി എന്നു പറഞ്ഞാൽ ജീവനായിരുന്നു. അമ്മയ്ക്കും അച്ഛനും എഴുത്തും വായനയും അറിയുമായിരുന്നില്ല. എങ്കിലും അവരുടെ അനുഗ്രഹം വല്ലാത്തതായിരുന്നു.’

ഈ മന്ത്രിസഭയിൽ നിയമം, പട്ടിക ജാതി വികസന, സാംസ്കാരിക വകുപ്പുകളാണ് എ.കെ.ബാലന്. വകുപ്പുകൾ അറിഞ്ഞപ്പോൾ ഒരു സുഹൃത്ത് പറഞ്ഞു, കഴിഞ്ഞ തവണത്തപ്പോലെ വൈദ്യുതി വകുപ്പ് ഇല്ലാത്തതു കൊണ്ടു ഷോക്കടി ഉണ്ടാവില്ല. പക്ഷേ, ഇത്രയും ദിവസത്തെ അനുഭവത്തിൽ നിന്ന് എനിക്കു തോന്നുന്നത്, വൈദ്യുതിയിൽ നിന്നു കിട്ടിയതിന്റെ പത്തിരട്ടി ഷോക്കടിയായിരിക്കും സാംസ്കാരികത്തിൽ നിന്നു കിട്ടാൻ പോകുന്നത് എന്നാണ്....

എ.െക.ബാലൻ ചിരിക്കുന്നു. അദ്ദേഹവുമായി നടത്തിയ ദീർഘ സംഭാഷണത്തിൽ നിന്ന്:

ഇഎംഎസ്‌

നാദാപുരത്തു തൂണേരി എന്ന പഞ്ചായത്തിലാണു ഞാൻ ജനിച്ചത്. കുട്ടിക്കാലക്കെക്കുറിച്ചുളള ഓർമ കുടിയൊഴിപ്പിക്കലിന്റേതാണ്. ആ സമയത്താണ് ഇഎംഎസ് അധികാരത്തിൽ വരുന്നത്. അന്നു കുടിയൊഴിപ്പിക്കൽ നിരോധിച്ചുകൊണ്ട് ഓർഡിനന്‍സ് കൊണ്ടു വന്നു. ചെറുത്തു നിൽക്കാനുളള ഒരു സംഘടിത പ്രസ്ഥാനമൊന്നുമുണ്ടായിരുന്നില്ല. കുടിലിനുളളിൽ നിന്നു പാത്രങ്ങളും മറ്റു സാധനങ്ങളും പുറത്തേക്ക് എറിയുകയാണ്. ഞങ്ങൾ അഞ്ചു കുടുംബങ്ങളാണു ജന്മിഭൂമി യിൽ നിന്നു കുടിയിറക്കപ്പെട്ടത്. ആ കാഴ്ച മായാതെ മനസ്സിൽ നിൽക്കുന്നു. ഒരു തുണ്ടു ഭൂമി സ്വന്തമായി വേണം എന്ന താണു വലിയ ആഗ്രഹം. മൂന്നാലു കുടികിടപ്പിനു ശേഷമാണ് അച്ഛൻ ജോലി ചെയ്ത പൈസ കൂട്ടിവച്ച് ഒരു തുണ്ടു ഭൂമി വാങ്ങുന്നതും ഒരു കുടിൽ കെട്ടുന്നതും. അച്ഛൻ കേളപ്പൻ നിര്‍മാണത്തൊഴിലാളിയായിരുന്നു. മൂത്ത ജ്യേഷ്ഠൻ ആ സമയത്തു കൂലിവേലയ്ക്കു പോയിത്തുടങ്ങി. അനുജൻ പഠിക്കുന്നു. രണ്ട് അനുജത്തിമാരുമുണ്ട്. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണു ഞങ്ങൾക്കു സ്വന്തമായി ഒരു കൂര ഉണ്ടാകുന്നത് ഞാനപ്പോൾ കെഎസ്എഫിന്റെ പ്രവർത്തകനായിരുന്നു. കല്ലാച്ചി ഗവ. സ്കൂളില്‍ ഞാൻ സ്കൂൾ ലീ‍ഡറായി.

Balan നാദാപുരത്തു തൂണേരി എന്ന പഞ്ചായത്തിലാണു ഞാൻ ജനിച്ചത്. കുട്ടിക്കാലക്കെക്കുറിച്ചുളള ഓർമ കുടിയൊഴിപ്പിക്കലിന്റേതാണ്. ആ സമയത്താണ് ഇഎംഎസ് അധികാരത്തിൽ വരുന്നത്. അന്നു കുടിയൊഴിപ്പിക്കൽ നിരോധിച്ചുകൊണ്ട് ഓർഡിനന്‍സ് കൊണ്ടു വന്നു.

പിണറായി വിജയനും ഞാനും

കോഴിക്കോട് കെഎസ്എഫ് ജില്ലാ സമ്മേളനത്തിനു പോയ പ്പോഴാണു പിണറായി വിജയനെ ആദ്യമായി കാണുന്നത്. അന്നു മുതലക്കുളത്തു പിണറായിയുടെ പ്രസംഗമുണ്ട്. ഒരു ബസിൽ കെഎസ്എഫിന്റെ പ്രവർത്തകരെ ഞാൻ കൊണ്ടു പോയി. കാശു പിരിച്ചു പുഞ്ചിരി ബസിലാണു ജില്ലാ സമ്മേളനത്തിനു പോയത്.

1968 ൽ ഞാൻ എസ്എസ്എൽസി പരീക്ഷ എഴുതി ജയിക്കു മെന്ന് അറിയാം. ആ സമയത്തു പിണറായി വിജയൻ പിണറാ യിയിൽ വച്ചു സംഘടിപ്പിച്ച ഒരു ക്യാംപില്‍ പങ്കെടുത്തു. ഇഎംഎസ്, എകെജി, പി ഗോവിന്ദപ്പിളള, സി.എ. പീറ്റർ, ഡോ. സുകുമാരൻ തുടങ്ങിയവരാണു ക്ലാസെടുത്തത്. ഭരണകൂടവും വിപ്ലവവും എന്ന വിഷയത്തിൽ പിജിയുടെ ഒരു ദിവസത്തെ ക്ലാസ് ഉണ്ടായിരുന്നു. അദ്ദേഹം കെഎസ്എഫിൽ നിന്ന് ഒഴിയുന്ന ഘട്ടത്തിൽ ഒരു സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. കോടതിവിരുദ്ധ സമരം. നിയമനങ്ങൾ മാനേജ്മെന്റിനു വിടുന്ന നിയമത്തിന് എതിരെയുള്ള സമരം. ഞങ്ങൾ കോടതി വളഞ്ഞു.

അബൂബക്കർ എന്ന എസ്ഐ വിജയേട്ടനെ നന്നായി തല്ലി. അന്നു പാർട്ടി ഒരു പ്രതിഷേധ യോഗം കൂടി. ഇത് 1969 നവംബർ 21ന് ആണ്. തല്ലു കിട്ടിയ പുകച്ചിലിൽ അബൂബക്കറിന് എതിരായുളള പിണറായിയുടെ ഒരു പ്രസംഗമുണ്ട്. പിണറായിയുടെ ഇപ്പോഴുളള പ്രസംഗം പോലെയല്ല അന്നത്തെ പ്രസംഗം– തീതുപ്പുന്ന പ്രസംഗം. മുഖത്തു നിന്നു തീ വരുന്ന തുപോലെ നമുക്കു തോന്നും. അന്ന് അദ്ദേഹത്തിന് ഇരുപ ത്തിനാലു വയസ്സേയുളളൂ. ‘രണ്ടു കൈയും, രണ്ടു കാലും, രണ്ടു കണ്ണും ഉള്ള ഒരാൾക്കു മാത്രമേ എസ്ഐ ആകാൻ പറ്റുക യുളളൂ’ എന്നു തുടങ്ങി അബൂബക്കറെ വെല്ലുവിളിച്ചുളള പ്രസംഗം. അതു കഴിഞ്ഞു തലശേരി ഓഫീസിൽ പോകു മ്പോൾ കാണുന്നതു വിജയേട്ടന്റെ ശരീരം മുഴുവൻ ലാത്തിക്കടിയേറ്റ പാടുകളാണ്.

ബ്രണ്ണനില്‍ എനിക്കെതിരെയുളള അക്രമത്തിൽ ഒരു മാസം ചെറക്കുനി കോളനിയിലുളള സഖാക്കളെ വിജയേട്ടന്‍ എനിക്കു കാവൽ നിർത്തി. ഏതു സമയവും ഞാൻ കാഞ്ഞു പോകുമെന്ന് അദ്ദേഹത്തിനു തോന്നിയിരുന്നു.

ബ്രണ്ണനിലേക്ക്

എന്റെ വീടിനടുത്തു മടപ്പളളി കോളജുണ്ട്. അവിടെ ഹസ്റ്റൽ ഇല്ല, തലശേരിയിൽ ഹോസ്റ്റലുണ്ട്. ഞങ്ങൾക്കു സൗജന്യമാണ്. അങ്ങനെയാണു ബ്രണ്ണനില്‍ ചേർന്നത്. ആ സമയത്തു ബ്രണ്ണന്‍ കെഎസ് യുവിന്റെ കൂത്തരങ്ങാണ്. പിണറായി വിജയൻ കോളജിൽ നിന്നു ബിഎ കഴിഞ്ഞ വർഷമാണു ഞാൻ പ്രിഡിഗ്രിക്കു ചേരുന്നത്. വലിയ കോളജ്. വലിയ വലിയ പ്രമാണിമാരുടെ മക്കൾ എന്റെ മനസ്സിൽ പിണറായിയിലെ ക്യാംപില്‍ നിന്നു കിട്ടിയ കമ്യൂണിസമാണ്. കോളജ് ഹോസ്റ്റൽ ഒന്നു പിടിച്ചെടുക്കണം എന്നു തീരുമാനിച്ചു. ചുരുക്കിപ്പറയാം– ഒടുവിൽ ഹോസ്റ്റൽ എന്റെ നിയന്ത്രണത്തിലായി. എസ്സി എസ് ടി കുട്ടികളാണു ഹോസ്റ്റലിൽ അധികമുളളത്. ഞാൻ ഹോസ്റ്റലിന്റെ സെക്രട്ടറിയായി. അന്നു കെഎസ് എഫിന്റെ ആൾക്കാർക്കൊക്കെ മെസിൽ നിന്നു ഞാൻ ഭക്ഷണം കൊടുക്കും. ഭക്ഷണമുണ്ടാക്കുന്നവരോട് ഒരു കിലോ അരി കൂടുതൽ വയ്ക്കാൻ പറയും. ആരു വന്നാലും ഇഷ്ടം പോലെ ഭക്ഷണം കൊടുക്കും. അങ്ങനെ ഇഷ്ടം പോലെ ഭക്ഷണം കഴിച്ചിട്ടുളള ആളാണു കോടിയേരി ബാലകൃ ഷ്ണൻ. ബാലകൃഷ്ണന്‍ അന്നു ഹൈസ്കൂളിൽ പഠിക്കുകയാണ്. ഇനി കോളജ് പിടിക്കണം– അതായി എന്റെ ലക്ഷ്യം. എം.എൻ വിജയൻ മാഷിന്റെ സ്വാധീനം കൊണ്ടാണു ബിഎ യ്ക്കു മലയാളം എടുക്കാൻ തീരുമാനിച്ചത്. ആറ്റൂർ രവിവർമ, ബി. രാജീവൻ സാർ തുടങ്ങിയവർ മലയാളം വിഭാഗത്തിലുണ്ട്. എന്റെ സഹപാഠിയാണു ഇലക്ഷനിൽ ഇത്തവണ പിണറായി വിജയന് എതിരെ മൽസരിച്ച മമ്പറം ദിവാകരൻ. എനിക്ക് ഒരു വർഷം സീനിയറാണു കെ. സുധാകരൻ. ഇവർ രണ്ടു പേരും എനിക്കെതിരെയാണു മൽസരിക്കുന്നത്. പ്രീഡിഗ്രി മുതൽ ഞാൻ മൽസരിക്കുന്നു തോൽക്കുന്നു. പക്ഷേ, അവസാന വർഷം ഞാൻ ജയിക്കുകയും ചെയർമാൻ ആകുകയും ചെയ്തു. ആ വർഷം കെഎസ് യു രണ്ടാമതായി. മമ്പറം ദിവാകരൻ ഔദ്യോഗിക പക്ഷത്തും കെ.സുധാകരൻ സംഘടനാ കോൺഗ്രസിലുമായി.

കത്തിക്കുത്ത്

ചെയർമാൻ ആയപ്പോൾ ഞാൻ പ്രഖ്യാപിച്ചു– ഇഎംഎസ് ആയിരിക്കണം കോളജ് യൂണിയൻ ഉദ്ഘാടനം ചെയ്യുന്നത്. അതോടെ കെഎസ് യുക്കാർ വിറളി പിടിച്ചു. പിന്നീടു പല രൂപത്തിലുളള ആക്രമണങ്ങളായി. ഒരിക്കൽ തലപൊട്ടി ഞാൻ തലശേരി ഹോസ്പിറ്റലിൽ അഡ്മിറ്റായി. പിണറായി വിജയനാണ് ആശുപത്രിയിലെത്തിച്ചത്. മാത്യു എന്നൊരു വിദ്യാർഥി കരിങ്കല്ല് എടുത്ത് എന്റെ തലയിൽ ഇടിക്കുകയായിരുന്നു. സംഘർഷമായി. കെ.ടി. ജോസഫ്, ഒരു കത്തിയുമെടുത്ത് എന്റെ നേരെ വരുമ്പോൾ അഷറഫ് എന്ന എന്റെ സുഹൃത്ത് ഇതിനിടയിൽ ഓടി വന്നു. എന്നെ കുത്തിയത് അഷറഫിനു കൊണ്ടു. അവൻ രണ്ടു മാസം ചികില്‍സയിൽ കഴിയുകയും മരണമടയുകയും ചെയ്തു.

ബ്രണ്ണന്‍ കോളജിൽ ഇഎംഎസ് വന്നു. യൂണിയൻ ഉദ്ഘാടനം ചെയ്തു. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട കാലത്തു ഞാൻ കോളജ് പഠനം പൂർത്തിയാക്കിയിരുന്നു. ഒരിക്കൽ ചിറയ്ക്കൽ ഹൈസ്കൂളിൽ ഞാനും കോടിയേരിയും പ്രസം ഗിച്ചു. പ്രസംഗം കഴിഞ്ഞു ബാലകൃഷ്ണന്‍ വീട്ടിൽ പോയി. ഞാൻ ഹോസ്റ്റലിലും പോയി. പൊലീസുകാരുടെ ധാരണ ഞാന്‍ ഹോസ്റ്റലിൽ ഇല്ലെന്നാണ്. ബാലകൃഷ്ണന്റെ വീട്ടിൽ പൊലീസു കയറി തിരഞ്ഞു. ചന്ദ്രൻ എന്ന ഒരു എസ്ഐ ആയിരുന്നു. അയാൾ പിന്നീട് എസ്പി ആയി റിട്ടയർ ചെയ്തു. വീടിന്റെ മച്ചിൽ വരെ കയറി എന്നെ പരതി. കോടിയേരിയെ അറസ്റ്റ് ചെയ്തു. ഈ വിവരം എനിക്കു കിട്ടി. ആ സമയത്ത് എനിക്കു കോഴിക്കോട് ലോ കോളജിൽ അഡ്മിഷൻ കിട്ടി യിരുന്നു. ഞാൻ ഉടൻ തന്നെ കോഴിക്കോട്ടേക്കു മാറി. എന്നെ അവർക്ക് അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.

Balan എ.കെ.ബാലൻ എന്ന സിപിഐ(എം) ‌നേതാവ് ഉയർന്നു വന്നത് രാഷ്ട്രീയ എതിരാളികളോടു പോരടിച്ചു മാത്രമല്ല. അദ്ദേഹത്തിനു ജാതിയുടെയും ദാരിദ്ര്യത്തിന്റെയും പിന്നെ വളർന്നു വന്ന കാലത്തിന്റെ രാഷ്ട്രീയ അവസ്ഥകളോടും നിരന്തരം പോരാടേണ്ടി വന്നിരുന്നു.

ദാരിദ്ര്യം

വീട്ടിലെ ചുറ്റുപാടുകൾ പരിതാപകരമായതുകൊണ്ട് ഒരു ജോലി കണ്ടെത്തുക എന്നതായിരുന്നു ആഗ്രഹം. 1979 ൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനം കോഴിക്കോട്ടു നടന്നപ്പോൾ സംസ്ഥാന സെക്രട്ടറിയായി എന്റെ പേരു പറ‍ഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു: ‘ഞാൻ ഉണ്ടാവില്ല. എനിക്കു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷൻ ഓഫിസറായി ജോലി കിട്ടിയിരിക്കുകയാണ്. 7300 രൂപ ശമ്പളമുണ്ട്. ജോലിക്കു പോകുന്നു എന്ന് അമ്മയോട് പറഞ്ഞിട്ടാണ് അച്ഛൻ ഉണ്ടാക്കിയ ഓലപ്പുരയിൽ നിന്നിറങ്ങിയത്.’

കേളുവേട്ടൻ എം.വി രാഘവനോടു പറഞ്ഞു: ബാലന്റെ വീട്ടിലെ സാഹചര്യം വളരെ മോശമാണ്. അതുകൊണ്ട് അയാളെ ഒഴിവാക്കിക്കള എന്ന്. അപ്പോൾ കേളുവേട്ടനോട് എംവിആർ പറഞ്ഞു: അബൂബക്കറെ നിങ്ങൾ നശിപ്പിച്ചു. ബ്രണ്ണൻ കോളജ് പഠനം കഴിഞ്ഞ് അബൂബക്കർക്കു കോളജ് അധ്യാപകനായി ജോലി കിട്ടി. അബൂബക്കർ എസ്എഫ്ഐ യുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റാണ്. അബൂബക്കറെ അധ്യാപകനാകാൻ പാർട്ടി അനുവദിച്ചു. കേളുവേട്ടന്‍ പറഞ്ഞു: ബാലന്റെ സ്ഥിതി അബൂബക്കറേക്കാളും മോശമാണ്. നാളെ തീരുമാനി ക്കാമെന്നു പറഞ്ഞ് എംവിആർ കൂത്തുപറമ്പിൽ ഒരു യോഗത്തിനു പോയി.

എനിക്ക് അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം എംവിആർ എന്നെ വിളിച്ചു ചോദിച്ചു, ‘ എന്താണെടോ നീ തീരുമാനിച്ചത്?’ എംവിആറിന്റെ ഒരു പ്രത്യേകത, ആർക്കും മുഖത്തു നോക്കി എനിക്കു പറ്റില്ല എന്നു പറയാനാവില്ല എന്നതാണ്. പിണറായിയുടെ അതേ മട്ടാണ്. ഞാൻ അവസാനം സമ്മതിച്ചു. എംവിആർ എന്നെ കെട്ടിപ്പിടിച്ചു. ‘മുന്നൂറു രൂപ അലവൻ‌സ് തരാം വീട്ടിൽ റേഷൻ വാങ്ങാൻ’ ഇത് അമ്മയോടു പറയാൻ പറ്റുമോ?

പക്ഷേ, അമ്മയ്ക്ക് ഒരു ഗുണമുണ്ടായിരുന്നു. ഞാൻ എന്താണോ തീരുമാനിക്കുന്നത്, അതിനപ്പുറം അമ്മ നിൽക്കുകയില്ല. അതിനടുത്ത വർഷം ഞാൻ ഒറ്റപ്പാലത്തു പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിച്ചു ജയിച്ച് എംപിയുമായി. എൺപതിനു ശേഷം പാലക്കാടു ജില്ലയിൽ തന്നെയാണ്. പാലക്കാടിനോട് എനിക്കു വല്ലാത്ത സ്നേഹമാണ്. സിഐടിയു സംസ്ഥാന പ്രസിഡന്റായി, ടെക്സ്റ്റൈൽ തൊഴിലാളികളുടെ യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി, അങ്ങനെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലാണു പിന്നെ ‍ഞാൻ സജീവമായത്.

കെ.കെ. നീലകണ്ഠൻ സാർ

ബ്രണ്ണൻ കോളജിൽ പ്രിൻസിപ്പൽ കെ.കെ. നീലകണ്ഠൻ സാർ ആയിരുന്നു. ഇന്ദുചൂഡൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രസി ദ്ധനായ പക്ഷി നിരീക്ഷകൻ. ആ സമയത്താണു ഞാൻ നേതൃ ത്വം നൽകിയ ഒന്നു രണ്ടു സമരങ്ങൾ. ഒടുവിൽ നീലകണ്ഠൻ സാറിന്റെ ധർമടത്തു മീത്തലേ പീടികയിലെ വീടിനു മുന്നിൽ സമരം തുടങ്ങി. അദ്ദേഹം പ്രിൻസിപ്പൽ സ്ഥാനം വേണ്ടെന്നു വച്ചു.

കുറേക്കാലം കഴിഞ്ഞ് എന്റെ മണ്ഡലത്തിലെ കാവുശേരി ഗ്രാമത്തിൽ അദ്ദേഹം ഉണ്ടെന്നു ഞാൻ അറിഞ്ഞു. എം.എൻ വിജയൻ മാഷ് എനിക്കു കത്തെഴുതാറുണ്ടായിരുന്നു. ഒരു കത്തിൽ വിജയൻ മാഷ് എഴുതി: നീലകണ്ഠൻ സാർ ബാലനെ തെറ്റിദ്ധരിച്ച ഒരാളാണ്. അതുകൊണ്ട് ഒന്നു പോയി കാണുന്നതു നന്നായിരിക്കും. ഞാൻ പറഞ്ഞു, സാർ പാലക്കാട്ടു വരുമ്പോൾ നമുക്ക് ഒന്നിച്ചു പോകാമെന്ന്. ഞങ്ങൾ അങ്ങനെ ഒരു ദിവസം ഒന്നിച്ചു നീലകണ്ഠൻ സാറിനെ കാണാൻ പോയി. അദ്ദേഹത്തിന്റെ കാലു തൊട്ടു വന്ദിച്ചു. അദ്ദേഹം പറഞ്ഞു: പഴയതൊന്നും എനിക്കു പ്രശ്നമല്ല, ബാലാ....ഭാര്യയ്ക്കു കുറച്ചു പ്രയാസമുണ്ടായിരുന്നു. അതൊക്കെ തീർന്നു. ആകെ പെൻഷനിൽ കുറച്ചു കുറവു വന്നു എന്നു മാത്രമേയുളളൂ. കുറെനാൾ കഴിഞ്ഞു ഞാൻ എം.എ. ബേബിയെയും കൂട്ടിപ്പോയി. എങ്കിലും എന്റെ കുറ്റബോധം മാറിയില്ല. ചൂലന്നൂർ പക്ഷിസങ്കേതം എന്റെ നിയോജക മണ്ഡലത്തിലാണ്. ഒരു മയില്‍ സങ്കേതമാണ് അത്. ഞാൻ മന്ത്രിയായ സമയത്ത് അതിനു കെ.കെ.നീലകണ്ഠൻ സാറിന്റെ പേരു കൊടുത്തു. അതോടുകൂടി എന്റെ കുറ്റബോധം തീർന്നു.

കെ.ടി.ജോസഫ് എന്നെ കുത്താൻ കത്തിയുമായി വന്ന കാര്യം പറഞ്ഞല്ലോ. ഇതു കഴിഞ്ഞു ജോസഫ് വലിയ ഡിസ്റ്റിലറി ഉടമയായി. കോടീശ്വരനായി. പിൽക്കാലത്തു ജോസഫ് എന്നെ കണ്ടു പഴയ സംഭവങ്ങൾ ഒന്നും ഓർക്കരുത് എന്നു പറഞ്ഞു. അതിനുശേഷം ഞങ്ങൾ ബന്ധപ്പെടാറുണ്ടായിരുന്നു. അവസാ നം ജോസഫ് തീരെ രോഗിയായി കൊച്ചിയിലെ ആസ്റ്റർ‌ മെഡിസിറ്റിയിൽ കിടക്കുമ്പോൾ ഞാനും ഭാര്യയും കൂടി കാണാൻ ചെന്നു. ആരെയും കടത്തിവിടുന്നില്ല. ഏതാണ്ടു കോമയിലാണ്. ജോസഫിന്റെ മകനോട് എ.കെ. ബാലൻ വന്നിട്ടുണ്ടെന്നു പറയാൻ പറഞ്ഞു. അയാളുടെ ഭാര്യയ്ക്ക റിയാം ഞങ്ങള്‍ തമ്മിലുളള ബന്ധം. ഞാൻ റൂമിൽ കയറു മ്പോൾ കാണുന്നത് മകൻ, ജോസഫിന്റെ ചെവിയിൽ എ.കെ .ബാലൻ വന്നിട്ടുണ്ടെന്നു പറയുന്നതാണ്. കണ്ണിൽ നിന്നു വെളളം ഒലിക്കുന്നു. കൂടി നിന്നവർ അദ്ഭുതപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി കണ്ണു തുറന്നിട്ട്. കണ്ണു മെല്ലെ തുറന്ന് എന്നെ നോക്കി. അതു കഴിഞ്ഞു ഞാൻ തിരികെ പാലക്കാട്ട് എത്തുമ്പോൾ അറിയുന്നത് അവന്റെ മരണമാണ്

Balan ദീർഘകാലം എംപി ആയിരുന്ന പി.കെ.കുഞ്ഞച്ചന്റെ മകൾ ജമീലയെയാണു ഞാൻ വിവാഹം കഴിച്ചത്. വിവാഹം വേണ്ടെന്നുവച്ച കാലമായിരുന്നു. അങ്ങനെയിരിക്കെയാണു ശിവദാസ മേനോൻ ഈ വിവാഹാലോചന കൊണ്ടു വന്നത്.

കുടുംബം

ദീർഘകാലം എംപി ആയിരുന്ന പി.കെ.കുഞ്ഞച്ചന്റെ മകൾ ജമീലയെയാണു ഞാൻ വിവാഹം കഴിച്ചത്. വിവാഹം വേണ്ടെന്നുവച്ച കാലമായിരുന്നു. അങ്ങനെയിരിക്കെയാണു ശിവദാസ മേനോൻ ഈ വിവാഹാലോചന കൊണ്ടു വന്നത്. പുന്നപ്ര വയലാര്‍ സമരത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി തടവുകാരായ സഖാക്കൾ ജയിലിന്റെ മുകളിൽ കൊടി കെട്ടിയതിനു മുഹമ്മ അയ്യപ്പൻ, ഇ ബാലാനന്ദൻ, പികെ കുഞ്ഞച്ചൻ എന്നിവരെ പൊലീസ് അടിച്ചു ശരിയാക്കി. മുഹമ്മ അയ്യപ്പൻ മരിച്ചു. പികെ.കുഞ്ഞച്ചൻ മരിച്ചു എന്നു ധരിച്ചു പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോകുമ്പോഴാണു ജീവനുണ്ടെന്നു മനസ്സിലായത്. അത്രയേറെ ആവേശോജ്വലമായ സമരങ്ങൾക്കു നേതൃത്വം നൽകിയ ഒരാളിന്റെ മകൾ. വിവാഹം എന്റെ ജീവിതത്തിൽ വലിയൊരനുഗ്രഹമായി. രണ്ടു മക്കളാ‌ണ്. മൂത്തമകൻ നിഖിൽ ബാലൻ ബി.ടെക്. ഓണേഴ്സ് പാസ്സായതിനു ശേഷം ഇന്റർ നാഷനൽ ബിസിനസിൽ ബിരുദാനന്തര ബിരുദമെടുത്തു. ബി.െടക് കഴിഞ്ഞു കുറച്ചു കാലം കൊൽക്കത്തയിൽ ജോലി ചെയ്തു കിട്ടിയ പണം കൊണ്ടാണു പഠിച്ചത്. ഇളയമകൻ നവീൻ ബാലൻ ഇപ്പോള്‍ എൽഎൽഎമ്മിനു പഠിക്കുന്നു.

Your Rating: