Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ബെഹ്റയ്ക്കു കേസ് അന്വേഷണത്തിന് ഒരൊറ്റ സ്റ്റൈലേ ഉളളൂ

behera ലോക് നാഥ് ബെഹ്റ

മധുമിത എന്ന വീട്ടമ്മയ്ക്ക് ഏതു പാതിരാത്രിയിലും കേരള ത്തിൽ എവിടെയും നിർഭയം സഞ്ചരിക്കാം. കാരണം അവർ പൊലീസ് മേധാവിയുടെ ഭാര്യയാണ്. അതേസമയം കേരള ത്തിലെ മറ്റു സ്ത്രീകളുടെ അവസ്ഥ അതാണോ? പുതിയ ഡിജിപി ലോക് നാഥ് ബെഹ്റ ചോദിക്കുന്നു.

രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കേരളത്തിൽ സ്ത്രീകൾ അതിക്രമത്തിനു വിധേയരാകുന്നു. വീടെന്നോ നിരത്തെന്നോ വ്യത്യാസമില്ല. ഒടുവിലത്തെ ഉദാഹരണമായി പെരുമ്പാവൂർ ജിഷ എന്ന പെൺകുട്ടി മലയാളി മനസ്സിലു ണ്ടല്ലോ. 

beheradgp ലോക് നാഥ് ബെഹ്റ

ഡി‍ജിപി പറഞ്ഞതുപോലെ കേസ് അന്വേഷണം മാജിക്ക ല്ലെന്ന് എല്ലാവർക്കും അറിയാം. പൊലീസുകാർ മാന്ത്രികരുമല്ല. ഇനിയും കേരളത്തിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കരുത്. സ്ത്രീ സുരക്ഷ മുഖ്യ അജൻഡയായി അധികാരത്തിലെത്തിയ പുതിയ സർക്കാരും അവർ ചുമതലപ്പെടുത്തിയ ഉദ്യോഗ സ്ഥരും ജാഗരൂകരായിരിക്കുക തന്നെ വേണം. 

ലോക്നാഥ് ബെഹ്റ ഇക്കാര്യത്തിൽ വ്യക്തമായ പദ്ധതിയു ണ്ട്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ, കോർപറേഷനുകളിൽ ഇതു സംബന്ധിച്ചു പഠനം നടത്താൻ ഏജൻസിയെ ഉടൻ ഏർപ്പെടുത്തുകയാണ്. 100 എന്ന പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാൽ സ്ത്രീകൾക്കു മുന്തിയ പരിഗണന കിട്ടും. ഈ അഞ്ചു നഗരങ്ങളിലും സ്ത്രീ കൾ മാത്രമായുളള വനിതാ കൺട്രോൾ റൂം ഉണ്ടാകും. വനിത കൾ അതിക്രമത്തിന് ഇരയാകുന്ന കേസുകളിൽ അതിവേഗ അന്വേഷണവും നിയമനടപടിയും ഉറപ്പാക്കും.

DGP-family ലോക് നാഥ് ബെഹ്റ കുടുംബത്തോടൊപ്പം

കഴിഞ്ഞ സർക്കാർ ഡൽഹിയിലെ സംഭവത്തിനു പിന്നാലെ നിർഭയ എന്നൊരു പദ്ധതി സ്ത്രീ സുരക്ഷയ്ക്കായി കേരള ത്തിൽ നടപ്പാക്കിയിരുന്നു. എന്നാൽ അതിന്റെ നോഡൽ ഓഫി സറായിരുന്ന സംസ്ഥാനത്തെ മുതിർന്ന വനിതാ ഐപിഎസ് ഓഫിസര്‍ എഡിജിപി ആർ. ശ്രീലേഖയ്ക്ക് അതിൽ നിന്നു പിന്മാറേണ്ടി വന്നു. ആ പദ്ധതിക്കു കഴിഞ്ഞ സർക്കാർ നയാ പൈസ നല്‍കിയില്ലെന്നു മാത്രമല്ല, നോഡൽ ഓഫിസറുടെ കയ്യിൽ നിന്ന് 60,000 രൂപ ചെലവാകുകയും ചെയ്തു. ശ്രീലേഖ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ഡിജി പിക്കും നിർഭയ പദ്ധതിയോടു യോജിപ്പില്ല. സേനയിൽ വനിതാ പൊലീസുകാരുടെ അംഗസംഖ്യ ഉയർത്താനാണു ബെഹ്റയു ടെ ശ്രമം. സേനയിൽ 10% വനിതാ പൊലീസുകാർ ഉണ്ടാകണം എന്നതാണു ലക്ഷ്യം.  ഇപ്പോൾ 5% മാത്രം. ബെഹ്റയുടെ നാടായ ഒഡീഷയിൽ പോലും 30% വനികാ പൊലീസുകാ രുണ്ട്.

ബെഹ്റയ്ക്കു കേസ് അന്വേഷണത്തിന് ഒരു സ്റ്റൈലേ ഉളളൂ–സിബിഐ സ്റ്റൈല്‍. അങ്ങനെ ശാസ്ത്രീയമായി കേസുകൾ അന്വേഷിച്ചു തെളിയിക്കാമെന്ന വിശ്വാസത്തി ലാണ് അദ്ദേഹം. 12 വർഷത്തെ സിബിഐ സേവനത്തിനിട യിലും അതിനു ശേഷം ദേശീയ അന്വേഷണ ഏജന്‍സിയിലും, ബെഹ്റ ഇതൊക്കെ തെളിയിച്ചിട്ടുണ്ട്. പുരുലിയ ആയുധ വർഷം, മുംബൈ സ്ഫോടനം, വിമാനം തട്ടിക്കൊണ്ടു പോകൽ എന്നിങ്ങനെ രാജ്യാന്തര ചര്‍ച്ചയായ പല കേസ് അന്വേഷണ ത്തിലും ഈ ഐപിഎസ് ഓഫിസറുടെ കയ്യൊപ്പു പതിഞ്ഞി ട്ടുണ്ട്. 

ഒരു വർഷം ഒരു സിബിഐ ഇൻസ്പെക്ടർ ശരാശരി രണ്ടു കൊലക്കേസ് പരമാവധി അന്വേഷിക്കുമ്പോൾ അതേ റാങ്കിലെ കേരള പൊലീസിലെ സർക്കിൾ ഇൻസ്പെക്ടർ ശരാശരി 250കേസുകൾ വരെ ഒരു വർഷം അന്വേഷിക്കേണ്ടി വരുന്നു. ക്രമസമാധാനച്ചുമതല, മന്ത്രിമാരുടെ എസ്കോർട്ട്, മറ്റു പണികൾ എന്നിവ വേറെ. വേണ്ട, കേരള പൊലീസ് സിബി ഐ ആയില്ലെങ്കിലും നാട്ടിൽ സ്ത്രീകൾക്കു സ്വസ്ഥമായി, സമാധാനമായി ജീവിക്കാൻ ഈ പൊലീസ് നടപടിയെടു ക്കുമോ എന്നാണു ജനത്തിനറിയേണ്ടത്.