Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20,000 രൂപയില്‍ നിന്നും 100 കോടിയിലേക്ക് !

jimmy ജിമ്മി മിസ്ട്രി

ഡിസൈനിലോ ആര്‍ക്കിടെക്ച്ചറിലോ ഒന്നും അയാള്‍ക്ക് ഒരു ഔദ്യോഗിക ഡിഗ്രി ഉണ്ടായിരുന്നില്ല. ഒരു എന്‍ജിനീയറിങ് ഡ്രോപ് ഔട്ട് എന്നു പലരും എഴുതി തള്ളി. എന്നാല്‍ ജിമ്മി മിസ്ട്രി ഇന്ന് ഉയരങ്ങള്‍ കീഴടക്കുകയാണ്. 19ാം വയസ്സില്‍ തുടങ്ങിയ യാത്ര എല്ലാ പ്രതിസന്ധികളും കടന്നു മുന്നോട്ടുതന്നെ. 19ാമത്തെ വയസ്സില്‍ ഒരു ഡിസൈനറായാണ് ജിമ്മി തന്റെ വിജയകഥ ആരംഭിക്കുന്നത്. ഒരു ഇറ്റാലിയന്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ ഇറക്കുമതി ചെയ്തായിരുന്നു തുടക്കം. ഡിസൈന്‍ രംഗത്തെക്കുറിച്ച് അതു ജിമ്മിക്ക് വലിയ ധാരണ നല്‍കി. ഇന്ന് 45കാരനായ ജിമ്മി ഈ മേഖലയില്‍ വന്‍ഉയരങ്ങള്‍ കീഴടക്കിക്കഴിഞ്ഞു.

1991ലായിരുന്നു സംരംഭകത്വ ജീവിതത്തിന്റെ തുടക്കം. വെറും 20,000 രൂപ ആയിരുന്നു മുതല്‍മുടക്ക്. ആര്‍ക്കിടെക്ച്ചറല്‍ ഡിസൈനോടുള്ള താല്‍പ്പര്യത്തില്‍ അദ്ദേഹം 1993ല്‍ ഡിസൈന്‍ സെന്റര്‍ തുടങ്ങി. അതുകഴിഞ്ഞ് ഫര്‍ണിച്ചര്‍ രംഗത്തേക്ക് കടന്നു. നാഗ്പൂരില്‍ ഒരു ഫര്‍ണിച്ചര്‍ ഫാക്റ്ററിയും ആരംഭിച്ചു. 1996ലായിരുന്നു മുംബൈയിലെ ആദ്യത്തെ ഇറ്റാലിയന്‍ ഫര്‍ണിച്ചര്‍ ഷോറൂം ജിമ്മി തുടങ്ങിയത്. വീടുകള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യമുള്ള ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കിയ കട പെട്ടെന്നു തന്നെ ക്ലച്ച് പിടിച്ചു. അതേവര്‍ഷം തന്നെ ആദ്യമായി മുംബൈയിലെ നെഹ്‌റു സെന്ററില്‍ ഇറ്റാലിയന്‍ ഫര്‍ണിച്ചര്‍ എക്‌സിബിഷനും ജിമ്മിയും കൂട്ടരും സംഘടിപ്പിച്ചു. ഇതില്‍ 27 ഇറ്റാലിയന്‍ കമ്പനികളാണ് പങ്കെടുത്തത്. 

പിന്നീട് ഡെല്‍ഹി, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ജിമ്മി ഷോറൂമുകള്‍ ആരംഭിച്ചു. ഒടുവില്‍ ദുബായിലും. ടെക്‌നിക ബ്രാന്‍ഡ് നെയിമിലായിരുന്നു ആദ്യം കമ്പനിയുടെ പ്രവര്‍ത്തനമെങ്കിലും പിന്നീട് പേര് ഡെല്ല ടെക്നിക ഓഫീസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലേക്ക് മാറ്റി. 1991ലായിരുന്നു ഞാന്‍ തുടങ്ങിയത്. ആദ്യം ഒരു പെസ്റ്റ് കണ്‍ട്രോള്‍ കമ്പനി. അവിടെ രണ്ടു ജീവനക്കാര്‍ മാത്രം. ഇന്ന് റിയല്‍ എസ്റ്റേറ്റും ഉല്‍പ്പാദനരംഗവും ഉള്‍പ്പെടെ വിവിധ രംഗങ്ങളിലെ എന്റെ ബിസിനസുകളില്‍ ജോലി ചെയ്യുന്നത് 1,500ഓളം പേര്‍-ജിമ്മി പറയുന്നു. പിന്നീട് ജീവനക്കാരുടെ എണ്ണം കുറച്ചു കുറയ്‌ക്കേണ്ടി വന്നെന്നും ജിമ്മി ചൂണ്ടിക്കാട്ടുന്നു. ടൂറിസം ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ പുതിയ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് അനുഭവങ്ങളിലൂടെ വിജയത്തിന്റെ മന്ത്രം ആര്‍ജ്ജിച്ച ജിമ്മി. 

Your Rating: