Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാണമേ വേണ്ടെന്ന് വെച്ചിരിക്കുമ്പോഴാണ് ആ കമന്റിൽ വീണത് : ജൂഡ്

jude-diyana

പ്രണയിതാക്കളുടെ ദിനമായ വാലന്റൈൻസ് ഡേ ഇങ്ങെത്തിക്കഴിഞ്ഞു. സംവിധായകനും നടനുമായ ജൂ‍ഡ് ആന്റണി ജോസഫിനും വാലന്റൈൻസ് ദിനത്തെക്കുറിച്ചോര്‍ക്കുമ്പോൾ രസകരമായ ചില കാര്യങ്ങളാണ് ഓർമ വരുന്നത്. വാലന്റൈൻസ് ദിനത്തിൽ വിവാഹിതനാകാൻ കൊതിച്ച ജൂഡ് തന്റെ പ്രണയകഥകള്‍ മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ്.

ജൂഡിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവത്രേ വാലന്റൈൻസ് ദിനത്തിൽ വിവാഹം കഴിക്കുക എന്നത്. അതിനായി സ്കൂൾ കാലം തൊട്ടുതന്നെ ശ്രമിച്ചും തുടങ്ങി. ഏഴാംക്ലാസ് മുതൽ പത്താംക്ലാസ് വരെ പലരെയും പ്രേമിക്കാൻ ശ്രമിച്ചെങ്കിവും അവരിൽ പലരും തന്നെ ഇട്ടു പോയി. പിന്നീട് ആലുവ യുസി കോളേജിൽ പഠിക്കുന്ന സമയത്തും കാര്യമായി ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ എഞ്ചിനീയറിങ്ങിന് കാസർഗോഡ് എൽഎബിഎസ് കോളജിൽ പഠിക്കുന്ന സമയത്ത് ഒരു പ്രേമം മൊട്ടിട്ടു.



കർണാടകക്കാരിയായ ആ പെൺകുട്ടിയെ വാലന്റൈൻസ് ദിനത്തിൽ വിവാഹം കഴിക്കണമെന്നു തന്നെ കരുതിയിരുന്നു. പരസ്പരം സമ്മാനങ്ങളും കൈമാറിയിരുന്നു. പക്ഷേ അവളും ഇട്ടുപോയതോടെ വാലന്റൈൻസ് ദിനത്തിൽ എന്നല്ല ജീവിതത്തിൽ തന്നെ കല്യാണമേ വേണ്ടെന്നു തീരുമാനിച്ചു. അങ്ങനെയിരിക്കുന്ന സമയത്താണ് സംവിധായകനാകുന്നതും ഓംശാന്തി ഓശാന പ‌ടം ചെയ്യുന്നതും. ആ കാലത്ത് തന്നോടു വിവാഹം കഴിക്കണമെന്നു വീട്ടുകാരും പറയുമായിരുന്നില്ല, അവരും കരുതിയിരുന്നത് തനിക്കു വിവാഹം താൽപര്യമില്ലെന്നാണ്. പക്ഷേ ഉള്ളിൽ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ആ സമയത്താണ് ഓംശാന്തി ഓശാനയുടെ ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്ത പെൺകുട്ടി ശ്രദ്ധയിൽപ്പെടുന്നത്. അങ്ങോട്ടു കയറി സംസാരിച്ചു വളച്ചെടുത്ത് വിജയകരമായി പ്രണയിച്ച് ഫെബ്രുവരി പതിനാലിനു വിവാഹം കഴിക്കുക എന്ന ആഗ്രഹം അങ്ങ് സാധ്യമാക്കി. 2015 ഫെബ്രുവരി പതിനാലിനായിരുന്നു ജൂഡ് ഡയാന എന്ന പെൺകുട്ടിയെ തന്റെ ജീവിതസഖിയാക്കിയത്. അതുകൊണ്ടു തന്നെ വാലന്റൈൻസ് ദിനം ജൂഡിന് വെറും പ്രണയദിനം മാത്രമല്ല വിവാഹവാർഷിക ദിനം കൂടിയാണ്.

related stories
Your Rating: