Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിറ്റർ ഏറ്റവും കൂടുതൽ പ്രണയിക്കുന്ന ജോഡികൾ, റീ ട്വീറ്റുകൾ 2 ലക്ഷം കവിഞ്ഞു!!

justin-victoria

ഇന്ന് വാലന്റൈൻസ് ഡേ, ലോകം മുഴുവനും പ്രണയദിനം ആഘോഷിക്കുകയാണ്. താൻ പ്രണയിക്കുന്നവർക്കൊപ്പം ഇന്നേ ദിവസം ചെലവഴിച്ച് നൃത്തവും പാട്ടുമൊക്കെയായാണ് പാശ്ചാത്യലോകം പ്രണയദിനം ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന പ്രണയദിനാഘോഷങ്ങൾക്കിടയിൽ ട്വിറ്റർ തന്റെ പ്രണയം പങ്കിടുന്നത് അമേരിക്കൻ സ്വദേശികളായ രണ്ടു കുട്ടി കപ്പിളിന് ഒപ്പമാണ്. 

ബുദ്ധിവികാസം കുറവുള്ള കുട്ടികളായ ജസ്റ്റിനും വിക്ടോറിയയുമാണ് ഇപ്പോൾ ട്വിറ്ററിലെ താരങ്ങൾ. ബുദ്ധിവികാസം കുറവുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സന്തോഷം പകരുന്നതിനുമായി പ്രവർത്തിക്കുന്ന സംഘടനായ ടിം റ്റെബൗ ഫൗണ്ടേഷൻ നൈറ്റ് ടു ഷൈൻ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള 14 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇവിടെ നൃത്തം ചെയ്യാൻ എത്തി.

ഇത്തരത്തിൽ നൈറ്റ് ടു ഷൈനിൽ പങ്കെടുക്കാൻ എത്തിയതാണ് ജസ്റ്റിനും കൂട്ടുകാരി വിക്ടോറിയയും. മിടുക്കനും മിടുക്കിയുമായി വേഷം ധരിച്ചെത്തിയപ്പോൾ ഇരുവർക്കും ഒരാഗ്രഹം തങ്ങളെ ഒരുപാട് പേർ കാണണം. കുഞ്ഞനുജന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ചേട്ടൻ ജിഗ്‌ ചെയ്തെതെന്തെന്നോ? ജസ്റ്റിന്റെയും വിക്ടോറിയയുടെയും ചിത്രം എടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 

ഒപ്പം നൈറ്റ് ടു ഷൈനിൽ പോകുന്നതിന്റെയും തങ്ങളുടെ അവസ്ഥയെയും സന്തോഷത്തെയും കുറിച്ചുള്ള വിവരണവും. മറക്കാനാവാത്ത അനുഭവം എന്നാണ് ജിഗ്‌ തന്റെ ട്വിറ്ററിൽ കുറിച്ചത്. പോസ്റ്റ് ഇട്ട്  അല്പസമയത്തിനകം ട്വിറ്ററിൽ ജസ്റ്റിനും വിക്ടോറിയയും താരങ്ങളായി. , 220,000  പേരാണ് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തത്. കൂട്ടത്തിൽ പലരും ജസ്റ്റിനും വിക്ടോറിയക്കും ആശംസകൾ അറിയിച്ചു. 

കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ കപ്പിൾ എന്ന് ഒരു വിഭാഗം ജനങ്ങൾ ഇരുവരെയും വിശേഷിപ്പിച്ചു. സംഗതി എന്തായാലും കുട്ടി നർത്തകർ ട്വിറ്ററിലെ താരങ്ങളായി. വാലന്റൈൻ ദിനത്തിൽ ട്വിറ്റർ നിറഞ്ഞാഘോഷിച്ച ഒരപൂർവ സമ്മാനമായി തന്നെ ഈ സന്തോഷത്തെ ഇരുവരും പങ്കിടുന്നു. ഒപ്പം ലോകം തങ്ങളെ കണ്ട സന്തോഷവും.