Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഓമനമുഖം 30 വർഷത്തിന് ശേഷവും മറന്നില്ല, ഇതാവണം ടീച്ചർ!!!

Teacher ലോർലി ഷിക്ക് തന്റെ വിദ്യാർഥി കോറിയ്ക്കൊപ്പം

നഴ്സറി ക്ളാസിൽ ഒരുമിച്ചു പഠിച്ച എത്ര കൂട്ടുകാരുടെ മുഖം വർഷങ്ങൾക്കു ശേഷം നിങ്ങൾക്ക് ഓർമ്മിച്ചെടുക്കാനാകും, അല്പം പാടാണല്ലേ... അടുത്ത കൂട്ടുകാരുടെ മുഖം ചിലപ്പോൾ തിരിച്ചറിഞ്ഞേക്കാം... പക്ഷേ മുപ്പതു വർഷത്തിനു ശേഷം കിന്റർഗാർട്ടന്‍ ക്ളാസിലെ ഒരു കുട്ടിയെ തിരിച്ചറിഞ്ഞ 90 വയസുകാരിയായ ടീച്ചർ വെബ് ലോകത്ത് ചർച്ചയാകുകയാണ്. 1940 കളിലാണ് ലോർലി ഷിക്ക് അധ്യാപന രംഗത്തിലേയ്ക്ക് കടക്കുന്നത്. മിനസോട്ടയിലെ പെർഹാം സ്കൂളിലാണവർ പഠിപ്പിച്ചിരുന്നത്.

അദ്ധ്യാപന രീതികൊണ്ടും കുട്ടികളോടുള്ള അവരുടെ സ്നേഹപൂർണമായ ഇടപെടൽ കൊണ്ടും കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു ലോർലി. 1989ൽ അവർ ജോലിയിൽ നിന്നും വിരമിച്ചു. എങ്കിലും താൻ പഠിപ്പിച്ചിരുന്ന കുരുന്നു മുഖങ്ങളിൽ പലതും ഇന്നും അവർക്ക് ഓർമിച്ചെടുക്കാനാകും. ഭർത്താവിന്റെ മരണ ശേഷം പ്രായമായവർക്കുള്ള ഒരു സ്ഥാപനത്തില്‍ ഒറ്റയ്ക്ക് താമസിക്കുകയാണിവർ.

Teacher ലോർലി ഷിക്ക് തന്റെ വിദ്യാർഥി കോറിയ്ക്കൊപ്പം

ഒരു ദിവസം ഒരു ലോക്കൽ ടെലിവിഷനിൽ കണ്ട അവതാരകന്റെ മുഖം 30 വർഷം മുൻമ്പിലെ ക്ളാസ് റൂമിലേയ്ക്ക് അവരെ കൊണ്ടുപോയി. കിന്റർഗാർട്ടനിലെ ആ ഗ്രൂപ്പ് ഫോട്ടോയിൽ ഇങ്ങേ അറ്റമിരിക്കുന്ന കോറി എന്ന ഓമനമുഖം തന്നെയാണ് ആ സുമുഖനായ യുവാവെന്ന് ആ ടീച്ചർ തിരിച്ചറിഞ്ഞു.

ഒട്ടും വൈകാതെ തന്നെ ടീച്ചർ കോറിയുടെ മാതാപിതാക്കൾക്ക് ഒരുകത്തെഴുതി. "വളരെ അഭിമാനത്തോടും നിറഞ്ഞ സന്തോഷത്തോടും കൂടെയാണ് എന്റെ കിന്റർഗാർട്ടന്‍ ക്ളാസിലെ കുട്ടിയെ ടെലിവിഷനിൽ അവതാരകനായി കണ്ടത്, കറുത്ത മുടിയുള്ള ആ കുട്ടിയെ ഇപ്പോഴും എനിക്ക് തിരിച്ചറിയാൻ കഴിയും" .കോറിയെ കാണാനുള്ള ആഗ്രഹവും അവര്‍ മാതാപിതാക്കളെ അറിയിച്ചു.

Teacher ലോർലി ഷിക്ക് തന്റെ വിദ്യാർഥി കോറിയ്ക്കൊപ്പം

അവസാനം 30 വർഷങ്ങൾക്കു ശേഷം ആ ടീച്ചറും കുട്ടിയും കണ്ടുമുട്ടി. നഴ്സറിക്കാലത്തെ എല്ലാ ഓർമകളും അവർ പങ്കുവച്ചു. എല്ലാ വിശേഷങ്ങളും ചോദിച്ചറിഞ്ഞ ലോർലി നൾകിയ ഒരു കത്ത് കോറിയുടെ കണ്ണ് നനയിക്കുകതന്നെ ചെയ്തു. അത് അവന്റെ അമ്മ 30 വർഷം മുൻപ് ലോർലിക്ക് എഴുതിയതായിരുന്നു. കത്തു കണ്ടതും കോറി അമ്മയുടെ കയ്യക്ഷരം തിരിച്ചറിഞ്ഞു. കോറിയുടെ നഴ്സറിക്കാലം മനോഹരമാക്കിയതിന് നന്ദി പറഞ്ഞുകൊണ്ട് അവന്റെ അമ്മ എഴുതിയ ഹൃദയസ്പർശിയായ ആ കത്ത് 30 വർഷങ്ങൾക്കപ്പുറം ആ ടീച്ചർ സൂക്ഷിച്ചു വച്ചിരുന്നു.

കിന്റർഗാർട്ടന്‍ കാലത്തെ ഓരോ ഓർമകളും ചെറിയ സാധനങ്ങൾ പോലും ആ ടീച്ചറുടെ കൈയ്യിൽ ഭദ്രമായിരുന്നു. 30 വർഷങ്ങൾക്കിപ്പുറവും ഓരോ കുരുന്നുമുഖവും ഓർത്തെടുക്കുന്ന 90 വയസ്സുകാരി ടീച്ചർ ഒരത്ഭുതം തന്നെയാണ്.