Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനിക്കും മുൻപേ അവരെ കൊന്നൊടുക്കിയത് എന്തിന്? കണ്ണു നനയ്ക്കും ഈ കാഴ്ച!

tong-phuoc-phuc പിറന്നുവീഴും മുൻപേ കൊന്നൊടുക്കിയ കുരുന്നുകളുടെ ശവകുടീരങ്ങള്‍

നിരനിരയായി നല്ല ഭംഗിയായി ഒരുക്കിയ ഒരു കൊച്ചു പൂന്തോട്ടമാണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ, അതെ അതൊരു പൂന്തോട്ടം തന്നെയാണ് പക്ഷേ നട്ടിരിക്കുന്നത് പൂച്ചെടികളല്ലെന്നു മാത്രം ഓരോ മൺകൂനയിലും ഉറങ്ങുന്നത് വിടരും മുമ്പേ തല്ലിചതച്ച ഓരോ കൊച്ചു പൂക്കളാണെന്ന് ഞെട്ടലോടെയല്ലാതെ കാണാനാവില്ല. വിയറ്റ്നാമിലെ തെക്കുകിഴക്കൻ പ്രവശ്യയിലെ ഒരു ഗ്രാമത്തിലെ കണ്ണീരിൽ കുതിർന്ന കാഴ്ചയാണിത്. ഭൂമിയിൽ പിറന്നുവീഴും മുൻപേ കൊന്നൊടുക്കിയ കുരുന്നുകളുടെ ശവകുടീരങ്ങളാണിവ.

tong-phuoc-phuc കുരുന്നുകൾക്കൊപ്പം ടോങ് ഫുവോക് ഫുക്

ഗർഭഛിത്രം അനുവദനീയമായ രാജ്യങ്ങളിൽ ജനസംഖ്യ നിയന്ത്രിക്കാനുള്ള അംഗീകൃതമാർഗമാണിത്. മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വിയറ്റ്നാമിലെ ഗർഭഛിത്രത്തിന്റെ കണക്കു വളരെ കൂടുതലാണ്. ഇവിടെയാണ് ടോങ് ഫുവോക് ഫുക് എന്ന മനുഷ്യന്റെ കഥ തുടങ്ങുന്നത്. 2001ൽ ഭാര്യയുമായി ആശുപത്രിയിലെത്തിയ ടോങ് ഗർഭഛിത്രത്തിന്റെ ഭീകരമുഖം തിരിച്ചറിയുകയായയിരുന്നു. ആശുപത്രിക്കത്തികൾക്കിരയാകുന്ന കുരുന്നുശരീരങ്ങളെ ആചാരപ്രകാരം മറവു ചെയ്യാനുള്ള അനുവാദം ഗവൺമെന്റിൽ നിന്നും വാങ്ങിയെടുക്കുകയാണ് ടോങ് ആദ്യം ചെയ്തത്.

tong-phuoc-phuc കുരുന്നുകൾക്കൊപ്പം ടോങ് ഫുവോക് ഫുക്

അങ്ങനെ നാത്രാങ് പട്ടണത്തിലെ ഹോൺ തോം എന്ന മലമുകളിൽ ടോങ് കൊച്ചു കൊച്ചു ശവകുടീരങ്ങളൊരുക്കി. പൂക്കൾ കൊണ്ടു ഭംഗിയായി അലങ്കരിച്ചു. 10,000 ത്തിലധികം കുഞ്ഞുശരീരങ്ങളാണ് ടോങ് ഇതുവരെ ആചാരപ്രകാരം മറവുചെയ്തത്. ടോങിന്റെ പ്രതിഫലേഛയില്ലാത്ത ഈ നൻമമനസ് വിയറ്റ്നാമിൽ വാർത്തയായി. ഗർഭഛിത്രം നടത്താൻ മനസ്സുവരാത്ത അമ്മമാർ ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ടോങിന്റെ സഹായം തേടാൻ തുടങ്ങി. പാവപ്പെട്ടവനെങ്കിലും ഗതിയില്ലാത്ത ആ അമ്മമാരുടെ അപേക്ഷ കേൾക്കാതിരിക്കാൻ ടോങിനായില്ല. അങ്ങനെ ടോങ് നൂറുകണത്തിന് കുഞ്ഞുങ്ങൾക്ക് അഛനായി.

tong-phuoc-phuc ടോങ് ഫുവോക് ഫുകിന്റെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടികൾ

ഇതു ക്രമേണ ഹോൺ തോം മലമുകളിലെ കുഞ്ഞു ശവകുടീരങ്ങളുടെ എണ്ണം കുറയ്ക്കാൻ കാരണവുമായി. ടോങിന്റെ പ്രവർത്തികൾ ലോകമറിയാൽ തുടങ്ങി. ഒരുപാട് നല്ല മനസുകളുടെ സഹായമുണ്ടിപ്പോൾ ടോങിനും കുഞ്ഞുങ്ങൾക്കും. ഗതിയില്ലാത്ത കുറെ അമ്മമാരുടെ കണ്ണീരിൽ കുതിർന്ന സ്നേഹവും ടോങ് ആചാരപൂർവമടക്കിയ കുരുന്നുകളുടെ പ്രാർഥനകളും ഇവരോടൊപ്പമെന്നുമുണ്ടാകും.