Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൂമാക്കര്‍ ഉറപ്പായും തിരിച്ചുവരും

schumakr

പ്രശസ്ത ഫോർമുല വണ്‍ താരം മൈക്കൽ ഷൂമാക്കറിന്റെ അപകടം അദ്ദേത്തിന്റെ ആരാധകരെ തെല്ലൊന്നുമല്ല തളർത്തിയത്. റേസിംഗ് ട്രാക്കുകളിലെ മിന്നുംതാരമായ ഷൂമാക്കറിന്റെ തിരിച്ചു വരവിനായി ഇന്നും കാത്തിരിക്കുന്നവർ ഏറെയാണ്. ഫെരാരിയുടെയും മേഴ്സിഡസിന്റെയും മുൻ ടീം പ്രിൻസിപ്പലും ഷൂമാക്കറിന്റെ ആത്മാർഥ സുഹൃത്തുമായ റോസ് ബ്രൗണും ഷൂമാക്കർ പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ്. സ്വിറ്റ്സർലൻഡിൽ വച്ചു ഷൂമാക്കറിനെ സന്ദര്‍ശിച്ചതിനു ശേഷമാണ് ബ്രൗൺ ഇക്കാര്യം പങ്കുവച്ചത്.

ഇപ്പോഴും പ്രതീക്ഷയുണ്ട് ഷൂമാക്കർ ഉറപ്പായും തിരിച്ചു വരും. അപകട ശേഷവും ഷൂമാക്കറിന്റെ കുടുംബവുമായി അടുപ്പം തുടർന്നിരുന്നു. സന്ദര്‍ശനം വല്ലപ്പോഴും മാത്രമായിരുന്നുവെങ്കിലും ഷൂമാക്കറിന്റെ ഭാര്യ അപ്പോഴപ്പോൾ തന്നെ വിവരങ്ങൾ അറിയിക്കാറുണ്ടായിരുന്നുവെന്നും ബ്രൗൺ പറഞ്ഞു. ഞങ്ങൾ ദിവസവും പ്രാർഥിക്കുന്നുണ്ട്. പതിയെയാണെങ്കിലും ഷൂമാക്കർ രോഗവിമുക്തനാകും-ബ്രൗൺ പറയുന്നു

ഏഴു ലോക ചാമ്പ്യൻഷിപ്പുകള്‍ സ്വന്തമാക്കിയ ഷൂമാക്കർ ഫോർമുല വൺ ചരിത്രത്തിലെ തന്നെ മികച്ച റേസറാണ്. 2013 ഡിസംബറില്‍ ആൽപ്സ് പർവത നിരയില്‍ സ്കീയിങിനിടെ തലയിടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റാണ് ഷൂമാക്കർ കിടപ്പിലായത്. അപകടത്തിനു ശേഷം മാസങ്ങളോളം കോമയിൽക്കിടന്ന ഷൂമാക്കറിനെ പിന്നീട് സ്വിറ്റ്സർലൻഡിലുള്ള റീഹാബ് ക്ലിനിക്കിലേക്കു മാറ്റുകയായിരുന്നു. തുടർന്ന് വീടിനോടു ചേർന്നുള്ള മെഡിക്കൽ സ്യൂട്ടിലേക്കും മാറ്റി. പതിനഞ്ചു വിദഗ്ധ മെഡിക്കൽ സംഘത്തിന്റെയും ഭാര്യ കൊറിനയുടെയും പരിരക്ഷയിലാണ് ഷൂമാക്കർ ഇപ്പോൾ കഴിയുന്നത്. പുതിയ വാർത്ത ഷൂമാക്കറിന്റെ ആരാധകർക്ക് ഏറെ ആശ്വാസമാവുന്നതാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.