ദാമ്പത്യ ജീവിതം ആദ്യ നാളുകളിൽ ഒരു പിക്നിക് പോലെയാണ്. തുടക്കം വൃന്ദാവനത്തിലൂടെ. നിറയെ പൂക്കൾ, വൈദ്യുതാലങ്കാരങ്ങൾ, ഒഴുകുന്ന ജലപ്രവാഹം. പിന്നെ വനയാത്ര. കുത്താൻ വരുന്ന ആന, വെട്ടാൻ വരുന്ന കാട്ടുപോത്ത്, വിഷം ചീറ്റുന്ന സർപ്പങ്ങൾ. പിന്നത്തെ യാത്ര ഇരുട്ടു നിറഞ്ഞ ഗുഹയിലൂടെ.
ജീവിതം ഇവിടം കൊണ്ടു തീരുമെന്നു തോന്നുമ്പോൾ വീണ്ടും വരുന്നു. വൃന്ദാവന കാഴ്ചകൾ. ആദ്യ നാളുകളിൽ കളിയും ചിരിയും കുറച്ചു നാൾ കഴിയുമ്പോൾ കുത്തു വാക്കുകൾ, ഒളിയമ്പുകൾ....
മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ കേട്ടിട്ടില്ലേ? കാറ്റു വീശിയപ്പോൾ മണ്ണാങ്കട്ട കരിയിലയുടെ പുറത്തിരുന്നു. മഴപെയ്തപ്പോൾ മണ്ണാങ്കട്ടയുടെ മേൽ കരിയില കയറിയിരുന്നു. ഈ മനോഭാവമാണ് ദാമ്പത്യ ജീവfിതത്തിൽ വേണ്ടത്. പങ്കാളി തളരുമ്പോൾ ബലമായി കൂടെയുണ്ടാവണം. ഒന്നിച്ചാവട്ടെ ഇനിയുളള യാത്ര.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.