Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺജീവിതങ്ങൾ വഴിമുട്ടുന്ന ഒരു നാട്...

nigeria-girls ഭൂമിയിൽ പെൺകുട്ടികൾക്ക് ജീവിക്കാൻ ഏറ്റവും മോശമായ സാഹചര്യങ്ങളുള്ള നാടായി നൈജീരിയ.

പെൺകുട്ടികൾക്ക് ജീവിക്കാൻ അവസരമില്ലാത്ത ഒരു രാജ്യം, ചൂഷണവും സാമൂഹികമായ അസമത്വങ്ങളും ബാലവിവാഹവും കൊണ്ട് ശ്വാസം മുട്ടുന്ന ഒരു ജനത, അതാണ് പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ആഫ്രിക്കൻ രാഷ്ടമായ നൈജീരിയ. പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും മാത്രമല്ല, വഴിമുട്ടിയ പെൺജീവിതങ്ങൾക്കും പേരുകേട്ട നാടാണ് നൈജീരിയ ഇന്ന്. 

നൈജീരിയയുടെ സാമൂഹിക സന്തുലിതാവസ്ഥ പഠിച്ചുകൊണ്ടുള്ള സർവേ വ്യക്തമാക്കുന്നത് ഭൂമിയിൽ പെൺകുട്ടികൾക്ക് ജീവിക്കാൻ ഏറ്റവും മോശമായ സാഹചര്യങ്ങളുള്ള നാടാണ് ഇതെന്നാണ്. കഴിഞ്ഞ മാസവും നടന്ന പഠനത്തിലാണ് നൈജീരിയയുടെ യഥാർത്ഥ അവസ്ഥ മനസിലാക്കുന്ന റിപ്പോർട്ട് വന്നിരിക്കുന്നത്. 

ബാലവിവാഹം, 18 വയസ്സിനു മുൻപേയുള്ള പ്രസവ നിരക്ക്, സാക്ഷരത തുടങ്ങിയവ പ്രധാന ഘടകങ്ങൾ ആയി പരിഗണിച്ചതായിരുന്നു പഠനം. പഠനപ്രകാരം ഏറ്റവും മോശമായ ജീവിത സാഹചര്യങ്ങൾ ഉള്ള 20ൽ പരം രാജ്യങ്ങൾ ആഫ്രിക്കയിൽ തന്നെ ഉള്ളതാണ്. ഇതിൽ ഏറ്റവും മോശം അവസ്ഥയിലുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് നൈജീരിയയെയാണ്. 

niger-girls ബാലവിവാഹം, 18  വയസ്സിനു മുൻപേയുള്ള പ്രസവ നിരക്ക്, സാക്ഷരത, തുടങ്ങിയവ പ്രധാന ഘടകങ്ങൾ ആയി പരിഗണിച്ചതായിരുന്നു പഠനം.

76  ശതമാനത്തിനു മുകളിൽ പെൺകുട്ടികൾ ഇവിടെ 18  വയസ്സ് തികയുന്നതിനു മുൻപായി വിവാഹിതരാകുന്നു. ഇങ്ങനെ വർദ്ധിച്ചു വരുന്ന ബാലവിവാഹങ്ങളുടെ പ്രധാനകാരണമായി നൈജീരിയൻ ജനത ചൂണ്ടിക്കാണിക്കുന്നത് ഇവിടുത്തെ വർദ്ധിച്ചു വരുന്ന പട്ടിണിയും ദാരിദ്ര്യവുമാണ്. വിവാഹത്തെ തുടർന്ന് ഒരാളെങ്കിലും പട്ടിണിയിൽ നിന്നും രക്ഷപ്പെടട്ടെ എന്ന ചിന്തയ്ക്ക് മുകളിലാണ് ഇത്തരം ബാലവിവാഹങ്ങൾ വർധിച്ചു വരുന്നത്. എന്നാൽ, ഈ അവസ്ഥയിലും ദാരിദ്ര്യം മാറ്റമില്ലാതെ തുടരുന്നു. 

ഇത്തരത്തിൽ വിവാഹതിരാകുന്ന പെൺകുട്ടികളിൽ 5ൽ ഒരാൾ വീതം 18  വയസ്സ് തികയും മുൻപേ അമ്മമാരാകുന്നു. തികഞ്ഞ ദാരിദ്ര്യത്തിനു നടുവിലാണ് പ്രസവം നടക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ വിവാഹം കഴിക്കുന്ന കുട്ടികളാകട്ടെ പഠനം പൂർണമായും ഉപേക്ഷിക്കുകയും ചെയ്യുന്നു. ഫലത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ട അവസ്ഥ. സാമ്പത്തികമായും സാമൂഹികമായും ഉന്നമനത്തിനുള്ള വാതിലുകൾ അടക്കപ്പെടുന്നു. 

വിവാഹശേഷം നൈജീരിയയിലെ പെൺകുട്ടികൾ പലവിധത്തിലുള്ള ഗാർഹിക പീഡനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്.വളരെ ചെറിയ പ്രായത്തിൽ തന്നെ ഗർഭം ധരിക്കുന്നത് പ്രസവം സങ്കീർണമാക്കുന്നു. പ്രസവത്തിലെ സങ്കീർണതകളെ തുടർന്ന് ഉണ്ടാകുന്ന മരണത്തിന്റെ നിരക്കും ഇവിടെ വളരെ കൂടുതലാണ്. പെൺകുട്ടികളെ ബാധ്യതയായി തന്നെ കാണുന്ന സമൂഹമാണ് നൈജറിലേത്‌. ദാരിദ്ര്യത്തിന്റെ പേരിൽ വിവാഹം ഉറപ്പിക്കപ്പെടുമ്പോൾ പലപ്പോഴും രക്ഷപ്പെടാൻ ഇവിടുത്തെ പെൺകുട്ടികൾക്ക് സാധിക്കുന്നില്ല. 

ഒരു നേരത്തെ ആഹാരത്തിനു പോലും വഴില്ലാതെ ബുദ്ധിമുട്ടുന്ന ജനതക്ക് മുന്നിൽ ഭക്ഷണത്തിനു മുട്ടില്ലാത്ത അവസ്ഥ എന്ന വാഗ്ദാനവുമായാണ് വിവാഹാലോചനകൾ വരുന്നത്. പഠിക്കാനും ജോലി നേടി ജീവിക്കാൻ നൈജർ പെൺകുട്ടികൾക്ക് ഏറെ ആഗ്രഹം ഉണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. പെൺജീവിതങ്ങൾ വഴിമുട്ടുന്ന നാടായി ഇത്തരത്തിൽ നൈജീരിയ മാറുന്നു.