Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടി ആണോ, പെണ്ണോ, മാതാപിതാക്കൾ തർക്കത്തിൽ !

Aubrey ഔബ്‍റേ ആൺവേഷത്തിലും പെൺവേഷത്തിലും

ജനിച്ചാലുടന്‍ കുട്ടി ആണോ പെണ്ണോ എന്നതാണ് രക്ഷിതാക്കൾ നേരിടുന്ന ആദ്യചോദ്യം. എന്നാൽ ഇവിടെ ഒരു രക്ഷിതാക്കൾ തന്നെ പരസ്പരം കുട്ടി ആണോ പെണ്ണോയെന്ന കാര്യത്തിൽ തർക്കത്തിലാണ്. ഒരാൾ കുഞ്ഞ് ആണാണെന്നും മറ്റേയാൾ കുഞ്ഞു പെണ്ണാണെന്നുമാണ് പറയുന്നത്. ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ മൂലമുള്ള ജനിതക തകരാറാണ് ഇവരുടെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നതിനു തടസമായത്.

2011ൽ ഔബ്‍റേ എന്ന കുട്ടി ജനിച്ചപ്പോൾ തന്നെ ലിംഗ നിർണയം നടത്തൽ പ്രയാസമായിരുന്നു, കാരണം കുട്ടി ഇന്റർസെക്സ് ചൈൽഡ് ആണെന്നതു തന്നെ. തന്റെ കുട്ടി പെണ്ണായി വളരണമെന്നും അതിനായി സർജറി ചെയ്യാനും ജനന സർട്ടിഫിക്കറ്റില്‍ പെണ്‍കുട്ടി എന്നു രേഖപ്പ‌‌െടുത്താനുമായിരുന്നു അച്ഛന്റെ താൽപര്യം. എന്നാൽ അമ്മയാകട്ടെ കുട്ടിയുടെ മുടിയൊക്കെ മുറിച്ച് ആൺകുട്ടിയെപ്പോലെ വളർത്താനും തുടങ്ങി. അച്ഛനടുത്തെത്തുമ്പോൾ പെണ്‍കുട്ടിയായും അമ്മയ്ക്കടുത്തെത്തുമ്പോൾ ആൺകുട്ടിയായുമാണ് ഔബ്‍റേ ഇപ്പോൾ കഴിയുന്നത്.

പരിശോധനകളിൽ നിന്നും ഔബ്‍റേ 70 ശതമാനവും ആൺകുട്ടിയാണെന്ന് ഫലമാണു പുറത്തു വന്നത്. അതേസമയം ഔബ്‍റേ വളരുമ്പോൾ ആരായിരിക്കണമെന്നാണ് ആഗ്രഹം അതുപോലെയായിരിക്കാൻ അനുവദിക്കണമെന്നും മാതാപിതാക്കളുടെ നിർബന്ധം കുട്ടിയിൽ അടിച്ചേൽപ്പിക്കരുതെന്നുമാണ് ഭൂരിഭാഗം പേരുടെയും വാദം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.