Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കാമുകീ കാമുകന്മാർ ലോകത്തെ പറ്റിച്ചതിങ്ങനെ...

couple-hanging-off-rock ലിയനാർഡോയും വിക്ടോറിയയും എടുത്ത ഫൊട്ടോകൾ

‘എനിക്കറിയാം ജീവനും കയ്യിൽപ്പിടിച്ചുള്ള ഈ സാഹസം കുറച്ചു കടന്നു പോയെന്ന്. പക്ഷേ എന്റെ ജീവൻ നിലനിർത്തുന്നതു തന്നെ ഇത്തരം സാഹസങ്ങളാണ്...’ ഇത്തരത്തിൽ ഒരൊന്നൊന്നര തള്ളലുകളായിരുന്നു ആറു മാസം മുൻപ് ബ്രസീലുകാരൻ ലിയനാർഡോ എഡ്സൺ നടത്തിയത്. കൂട്ടുകാരി വിക്ടോറിയയുമുണ്ടായിരുന്നു ഒപ്പം. ബുർജ് ഖലീഫയെക്കാളും ഉയരത്തിലുള്ള ബ്രസീലിലെ പെദ്ര ദ ഗാവിയ എന്ന പർവതത്തിന്റെ പർവതത്തിന്റെ തുഞ്ചത്ത് തൂങ്ങിക്കിടന്ന് ഇരുവരുമെടുത്ത ചിത്രങ്ങൾ നെറ്റ്‌ലോകത്തെ പോയവർഷത്തെ ഹിറ്റുകളിലൊന്നായിരുന്നു. പക്ഷേ 2769 അടി ഉയരത്തിൽ നിന്നെടുത്തു എന്ന് ലിയനാർഡോയും വിക്ടോറിയയും അവകാശപ്പെട്ട ഫോട്ടോകൾ തട്ടിപ്പാണെന്ന വാർത്തയാണ് നെറ്റ്‌ലോകത്തെ പുതിയ ഹിറ്റ്. ഇരുവരും എടുത്തതു പോലുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ മത്സരമാണിപ്പോൾ. പക്ഷേ ഒരു പ്രത്യേകതയുണ്ട്. ലിയനാർഡോയുടെ ‘സാഹസിക’ ചിത്രങ്ങളെല്ലാം കണ്ടാൽ തുഞ്ചത്തു തന്നെയാണെന്നു തോന്നും. പുതിയ ചിത്രങ്ങളിലും തോന്നലിനു കുറവൊന്നുമില്ല, പക്ഷേ ആൾ തൂങ്ങിക്കിടക്കുന്നതിനു താഴെ നിരപ്പായ പ്രദേശമാണെന്നു മാത്രം. ബ്രസീലിലെ തന്നെ പ്രശസ്തമായ പെദ്ര ദൊ തെലാഗ്രഫൊ എന്ന ടൂറിസ്റ്റു കേന്ദ്രത്തിൽ നിന്നെടുത്ത ചിത്രമാണ് ലോകം അതിസാഹസികമെന്നു തെറ്റിദ്ധരിച്ചത്.

ലിയനാർഡ് വിക്ടോറിയ ലിയനാർഡോയും വിക്ടോറിയയും എടുത്ത ഫൊട്ടോകൾ
ലിയനാർഡ് വിക്ടോറിയ ലിയനാർഡോയും വിക്ടോറിയയും എടുത്ത ഫൊട്ടോകൾ

നിരപ്പായ പ്രദേശത്തിനു മുകളിലായി തള്ളി നിൽക്കുന്ന ഭീമൻ പാറയിൽ കയറിനിന്നും ഒറ്റക്കൈയിൽ തൂങ്ങിയും ഒറ്റക്കാലിൽ നിന്നുമെല്ലാം ഫോട്ടോയെടുക്കുന്നതിന് പ്രശസ്തമായ സ്ഥലമാണിത്. പലപ്പോഴും ഇവിടെ ഫോട്ടോയെടുക്കുന്നതിനു വേണ്ടി നീണ്ട ക്യൂവാണ്. പ്രത്യേക രീതിയിൽ ക്യാമറ സെറ്റ് ചെയ്താൽ ശരിക്കും ഒരു പർവതത്തിന്റെ തുഞ്ചത്തു നിന്നു തൂങ്ങിക്കിടക്കുന്നതു പോലെ തോന്നും. താഴെയായി കടലിന്റെ നീലിമയും കാടിന്റെ വന്യതയും. എല്ലാം കൂടി ചേരുന്നതോടെ ഉഗ്രനൊരു ഫോട്ടോയായി. ബ്രസീൽ സന്ദർശനത്തിനെത്തുന്നവരെല്ലാം ഇത്തരത്തിൽ പെദ്ര ദൊ തെലാഗ്രഫൊയിൽ തൂങ്ങി നിന്ന് ‘അതിസാഹസിക’ ഫോട്ടോയെടുത്ത് നാട്ടിലെ കൂട്ടുകാരെ ഞെട്ടിക്കുന്നതും പതിവാണ്. ലിയനാർഡോയുടെ ഫോട്ടോയിലെയും പെദ്ര ദൊ തെലാഗ്രഫൊയിൽ നിന്നുള്ള ഫോട്ടോകളുടെയും പശ്ചാത്തലത്തിന്റെ സമാനത കണ്ടെത്തിയാണ് നെറ്റ്‌ലോകം ഈ തട്ടിപ്പു തിരിച്ചറിഞ്ഞത്.

pedra_do-3 പെഡ്രോ ദോ തെലാഗ്രഫൊയിൽ നിന്നുള്ള ചിത്രങ്ങൾ
tweet പെഡ്രോ ദോ തെലാഗ്രഫൊയിൽ നിന്നുള്ള ചിത്രങ്ങൾ
SAM_2724 പെഡ്രോ ദോ തെലാഗ്രഫൊയിൽ നിന്നുള്ള ചിത്രങ്ങൾ
pedra-do-2 പെഡ്രോ ദോ തെലാഗ്രഫൊയിൽ നിന്നുള്ള ചിത്രങ്ങൾ
pedra പെഡ്രോ ദോ തെലാഗ്രഫൊയിൽ നിന്നുള്ള ചിത്രങ്ങൾ
pedra-do-4 പെഡ്രോ ദോ തെലാഗ്രഫൊയിൽ നിന്നുള്ള ചിത്രങ്ങൾ
പെഡ്രോ ദോ തെലാഗ്രഫൊ പെഡ്രോ ദോ തെലാഗ്രഫൊയിൽ നിന്നുള്ള ചിത്രങ്ങൾ
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.