Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ കരണം മറിഞ്ഞതു 9 തവണ! അത്ഭുതം ഈ രക്ഷപെടൽ!

Pedro Piquet റേസിംഗിനിടെ അപകടത്തില്‍ പെടുന്ന കാർ

ബ്രസീലിലെ ഗൊയാനിയയിൽ GT3 കപ്പ് മത്സരം നടക്കുകയാണ്. കുതിച്ചു കുതിച്ചു ഒന്നാമതെത്തുക എന്ന ലക്ഷ്യത്തോടെ ട്രാക്കിൽ പോരാടുകയാണ് ഓരോ കാറുകളും. മുൻഫോർമുല വൺ ചാമ്പ്യൻ നെൽസൺ പിക്കറ്റിന്റെ മകൻ പെ‍ഡ്രോയും ഉണ്ട് കാറോട്ട മത്സരത്തിൽ. ആവേശത്തിൽ മതിമറന്നു പായുന്നതിനിടെയതാ ഒരു കാർ വായുവിൽ തകിടം മറിയുകയാണ്. ഏറെ നേരം കരണം മറിഞ്ഞതിനു ശേഷം കാർ നിലച്ചു. ആ കാഴ്ച്ച കണ്ടാൽ ഒരാൾപോലും പറയില്ല, അതിനുള്ളിലുള്ളയാൾ ജീവിച്ചിരിപ്പുണ്ടെന്ന്. പക്ഷേ വിധിയെ തോൽപ്പിച്ച് ജീവിതത്തിലേക്കു തിരിച്ചു വരിക തന്നെ ചെയ്തു ആ പോരാളി. പറഞ്ഞു വന്നത് കാർ റേസിംഗിനിടെ മരണമുഖത്തു നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട പെഡ്രോയെക്കുറിച്ചാണ്.

Pedro Piquet പെഡ്രോ പിക്കറ്റ്

പെഡ്രോയുടെ കാറിനു പിന്നിൽ മറ്റൊരു കാർ അമിതവേഗത്തിൽ വന്നിടിച്ചാണ് അപകടം സംഭവിച്ചത്. വായുവിൽ ഒമ്പതു തവണ തകിടം മറിഞ്ഞ കാറിൽ നിന്നും അത്ഭുതകരമായാണ് പെ‍ഡ്രോ രക്ഷപ്പെട്ടത്. നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന്റെ ചിത്രം പെഡ്രോ ഇൻസ്റ്റാഗ്രാം വഴി പുറത്തുവിടുകയും ചെയ്തു. 1981,1983,1987 കാലഘട്ടങ്ങളിലെ ഫോര്‍മുല വൺ ചാമ്പ്യനായിരുന്നു പെഡ്രോയുടെ പിതാവ് നെൽസൺ.

കാർ റേസിംഗ് ട്രാക്കില്‍ ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു മറ്റൊരു ജീവൻ പൊലിഞ്ഞത്. 2014ലുണ്ടായ ജാപ്പനീസ് ഗ്രാൻഡ് പ്രിക്സിലെ അപകടത്തിൽ എഫ് വൺ ഡ്രൈവർ ജൂൽസ് ബിയാൻചിയാണ് അന്നു മരണമടഞ്ഞത്. ഒക്ടോബർ 2014 മുതൽ കോമയില്‍ കഴിയുകയായിരുന്നു ജൂൽസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.