Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയകഥ പറയുന്ന കിടിലൻ ചിത്രങ്ങൾ!

main-image

കഥ പറയുന്ന ചിത്രങ്ങളെന്ന് കേട്ടിട്ടുണ്ട്, എന്നാൽ പ്രണയകഥ പറയുന്ന ചിത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അർജുൻ കമ്മത്തിന്റെ ആവണിയുടെയും ആദിശേഷന്റെയും പ്രണയം പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിലെ പുതിയ തരംഗം. ഫോട്ടോകളിലൂടെ കഥ പറയുന്ന രീതി ഇതിനുമുമ്പും അർജുൻ സ്വീകരിച്ചിട്ടുണ്ട്. എൻജിനീയറായ അർജുൻ ഫോട്ടോഗ്രാഫിയോടുള്ള പ്രണയം മൂലം ഈ രംഗത്തേക്ക് തിരിയുകയായിരുന്നു. ബാംഗ്ലൂർ സ്വദേശിയായ ഈ 28കാരൻ ലോസ് ഏൻജൽസിലെ യുഎസ്‌സി സ്ക്കൂൾ ഓഫ് സിനിമാറ്റിക്ക് ആർട്ടിലെ വിദ്യാർഥിയാണ്.

second
third
4

സെപ്തംബറിൽ 30 ഫോട്ടോയിലൂടെ സ്വവർഗപ്രണയവും സമൂഹത്തിന് സ്വവർഗപ്രണയത്തോടുള്ള ക്രൂരമായ കാഴ്ച്ചപ്പാടും വിശകലനം ചെയ്തിരുന്നു. Coming Out എന്ന പേരിൽ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയ ഫോട്ടോ ആൽബം വൻ ഹിറ്റായിരുന്നു. ഇതിനുശേഷമുള്ള അർജുന്റെ ഫോട്ടോസീരിസ് ആൽബമാണ് ആവണി.

5
6
7

പ്രവദ് എന്ന സാങ്കൽപ്പിക ഗ്രാമവും അവിടുത്തെ ആളുകളെയുമെല്ലാം ഫോട്ടോയിലൂടെ കാണിച്ചുതരുന്നു. യാഥാസ്ഥിതി ബ്രാഹ്മണ കുടുംബത്തിലെ വിദ്യാസമ്പന്നയായ പെൺകുട്ടിയാണ് ആവണി. ഗ്രാമത്തിൽ സ്വന്തമായൊരു വിദ്യാലയം തുടങ്ങണമെന്നാണ് ആവണിയുടെ ആഗ്രഹം. എന്നാൽ ആഗ്രഹങ്ങളൊന്നും അനുവദിച്ചുകൊടുക്കാതെ പ്രവദിലെ ജന്മികുടുംബത്തിലെ അനന്തരാവകാശിയായ ആദിശേഷനുമായി ആവണിയുടെ വിവാഹം നടത്തുന്നു. വിവാഹനന്തരം ഇവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും പ്രണയമുഹൂർത്തങ്ങളുമാണ് ഫോട്ടോയിലൂടെ കഥപോലെ പറയുന്നത്.

8

മോഡലായ ആവന്തിക മിശ്രയാണ് ആവണിയായി സിനിമയ്ക്ക് തുല്ല്യമായ ഫോട്ടോയിലെത്തിയിരിക്കുന്നത്. ആദിശേഷനായി ബാംഗ്ലൂർ സ്വദേശി അരവിന്ദും എത്തിയിരിക്കുന്നു. ഫോട്ടോസീരിസിന്റെ കഥ അർജുൻ കമത്ത് തന്നെയാണ്. ഓരോ ദിവസവും ആവണിയുടെ കഥ അറിയാനായി ആയിരത്തിലധികം ആളുകളാണ് അർജുന്റെ ഫേസ്ബുക്ക് പേജിൽ എത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.