Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണിക്കുപോകുന്നത് ദിവസവും അഞ്ച് മണിക്കൂർ നടന്ന്, പോലീസ് മാറ്റിമറിച്ചത് അവന്റെ ജീവിതം!

jordan2

തന്റെ പതിവ് രാത്രി ഡ്യൂട്ടിക്കിടയിലായിരുന്നു കാലിഫോർണിയ പൊലീസ് ഡിപ്പാർട്ടുമെൻറിലെ ഓഫീസറായ കെഫർ. ആ വ്യാവസായിക മേഖലയിൽ കാൽനട യാത്ര പതിവില്ലാത്തത് കൊണ്ടാണ് അവൻ നടന്ന് പോകുന്നത് കെഫർ പ്രത്യേകം ശ്രദ്ധിച്ചത്. തൻറെ ആകാംഷ മറച്ചുവയ്ക്കാൻ കെഫറിനായില്ല. അദ്ദേഹം അവനരികെയെത്തി കാരണം തിരക്കാൻ തന്നെ തീരുമാനിച്ചു.

ജോർദാൻ ഡങ്കൻ എന്നാണ് അവന്റെ പേര്. പതിനാല് മൈലുകൾ നടന്നാണ് അവൻ പതിവായി ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്. കേടായ പഴയ കാർ ഒന്ന് നന്നാക്കിയെടുക്കാൻ പോലും അനന്റെ കൈവശം പണമില്ലായിരുന്നു. ഒരു ദിവസം ഏകദേശം അഞ്ച് മണിക്കൂറാണ് അവന് നടക്കേണ്ടിയിരുന്നത്. ആ യുവാവിനെ സംബന്ധിച്ച് നടന്ന് ജോലിക്ക് പോകുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. അന്ന് അയാളെ തൻറെ വാഹനത്തിൽ വീട്ടിലെത്തിക്കാൻ കെഫർ മറന്നില്ല. വഴിമധ്യേ അവനെ കുറിച്ചുള്ള വിവരങ്ങൾ കെഫർ ചോദിച്ചു മനസിലാക്കി.

jordan1

സ്കൂൾ പഠനം കഴിഞ്ഞ ഉടനെ ഒരു പാക്കിങ് മേഖലയിൽ ജോലിയിൽ പ്രവേശിച്ചതാണ് ജോർദാൻ. വൈകുന്നേരം മൂന്ന് മുതൽ അർദ്ധരാത്രിവരെ പണിയെടുക്കണം. ജോലി ആസ്വദിക്കുന്നുണ്ടെങ്കിലും കൊളജ് പഠനം അവൻറെ സ്വപ്നമായിരുന്നു. കാലിഫോർണിയ പൊലീസ് ഡിപ്പാർട്ടുമെൻറിലെ ജോലി എന്നതാണ് അവൻറെ ലക്ഷ്യം. ഈ ബാലനെ സഹായിക്കുക എന്നത് തൻറെ ദൗത്യമാണെന്ന് ആ നിമിഷം കെഫർ തിരിച്ചറിയുകയായിരുന്നു.

പൊലീസ് അസോസിയേഷൻറെ സഹായത്തൊടെ അവന് ഒരു ടൂ വീലർ വാങ്ങിക്കൊടുക്കുകയാണ് ജെഫർ ആദ്യം ചെയ്തത്. ജോർദാൻറെ കാർ റിപ്പയർ ചെയ്യുന്നതിനാവശ്യമായ തുക സമാഹരിക്കുന്നതിനായി പൊലിസ് ഫണ്ട് റെയ്സിങ് നടത്തി. താമസിയാതെ ജോർദാൻറെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. കാർ റിപ്പയർ ചെയ്യാൻ അയ്യായിരം ഡോളറായിരുന്നു വേണ്ടിയിരുന്നത് . എന്നാൽ ദിവസങ്ങൾക്കുള്ളിൽ നാല്പ്പത്തി രണ്ടായിരം ഡോളറാണ് ഇവർക്ക് ലഭിച്ചത്. 2,900 ഡോളറിന് ജോർദാൻ ഒരു ചെറിയ കാറും വാങ്ങി, കോളജ് പഠനം ആരംഭിക്കുകയും ചെയ്തു. ഇനി അവൻറെ ലക്ഷ്യം കാലിഫോർണിയ പൊലീസ് ഡിപ്പാർട്ടുമെൻറിലെ ജോലിയാണ്.

jordan

യാതൊരു മുൻപരിചയവുമില്ലാത്ത അനേകം പേർ തന്നെ ഇത്രയധികം സഹായിച്ചത് ജോർദാന് ഇപ്പോളും വിശ്വസിക്കാനായിട്ടില്ല. ആ പ്രായത്തിലുള്ള പല കുട്ടികളേയും പോലെ ആ പണം അവന് വേറെ പലതിനും ഉപയോഗിക്കാമായിരുന്നു. അവൻ ആ പൊലീസ് ഓഫീസറുടെ അഭിപ്രായം തേടുകയും പണം അവൻറെ ഭാവിക്കായി ഉപയോഗിക്കുകയുമാണ് ചെയ്തത്. ആ പൊലീസ് ഓഫീസറുടെ നല്ല പ്രവർത്തി ആ ബാലൻറെ ജീവിതത്തെത്തന്നെയാണ് മാറ്റി മറിച്ചത്.

Your Rating: