Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടി കൂടിയപ്പോൾ ചാൻസില്ല, മെലിഞ്ഞപ്പോൾ രോഗി, ഇപ്പോൾ 18 കിലോ!

Rachael Farrokh റേച്ചൽ ഫറോഖ് അന്നും ഇന്നും

പത്തു വർഷം മുമ്പു റേച്ചൽ ഫറോഖിനെ കണ്ടാൽ ആരും അവരുടെ സൗന്ദര്യത്തിൽ മയങ്ങുമായിരുന്നു. മുന്നിൽ നിൽക്കുന്നത് ഒരു അപ്സരസാണോ എന്നു പോലും തോന്നിപ്പോകും. അന്ന് സൗന്ദര്യവും അഭിനയശേഷിയും കൊണ്ട് അവർ വെള്ളിത്തിരയിൽ താരമായി വിലസി. അതിനിടെ എപ്പോഴോ അവസരങ്ങൾ കുറഞ്ഞു. സിനിമയിൽ പഴയ തിരക്കു കുറഞ്ഞു. കാരണം തിരഞ്ഞു നടക്കുമ്പോൾ റേച്ചലിന് സ്വയം തോന്നി, ‘എനിക്കൽപം തടി കൂടിയിട്ടില്ലേ? സൗന്ദര്യത്തിന് അൽപം ഇടിവുണ്ടായതല്ലേ അവസരങ്ങൾ കുറയാൻ കാരണം’... പിന്നെ വൈകിയില്ല. വണ്ണം കുറയ്ക്കാൻ തീരുമാനിച്ചു.

ആ ഒരൊറ്റ തീരുമാനമാണ് അവരുടെ ജീവിതം മാറ്റിമിറിച്ചത്. വണ്ണം കുറയ്ക്കാനുള്ള അമിതമായ ശ്രമം അവരെ തള്ളിവിട്ടത് അനൊറെക്സിയ എന്ന രോഗാവസ്ഥയിലേക്കാണ്. ശരീര സൗന്ദര്യത്തിൽ അമിതമായ ഉൽകണ്ഠ മൂലം ഭക്ഷണത്തോട് വെറുപ്പു തോന്നുന്ന അവസ്ഥയാണിത്. കുറച്ചു മാസങ്ങൾക്കുള്ളിൽ റേച്ചൽ എല്ലും തോലുമായി. ജീവിക്കുന്ന ‘മമ്മി’യെന്നു വരെ ചിലർ അവരെ വിശേഷിപ്പിച്ചു.

Rachael Farrokh

ക്ലിനിക്കുകൾ മാറി മാറി സന്ദർശിച്ചിട്ടും അവരുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. ഭർത്താവ് റോഡ് എഡ്മണ്ട്സണിന്റെ സ്നേഹത്തോടെയുള്ള പരിചരണം ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ മരണത്തിലേക്കുള്ള യാത്രയാകുമായിരുന്നു അത്. ചികിത്സ തേടിയുള്ള തുടർ യാത്രകൾ സാമ്പത്തികമായും റേച്ചലിനെ തകർത്തു. 38ാം വയസിൽ മരണം അവർ ആഗ്രഹിച്ചു.

അപ്പോഴാണ് റേച്ചലിന്റെ അവസ്ഥ വിവരിച്ചു കൊണ്ടുള്ള വിഡിയോ തയാറാക്കാമെന്നു റോഡ് നിർദേശിക്കുന്നത്. തുടർച്ചികിത്സയ്ക്കായി ഇതുവഴി പണം സംഘടിപ്പിക്കാമെന്നും റേച്ചൽ തീരുമാനിച്ചു. അതു വിജയിച്ചു. റേച്ചലിന്റെ അവസ്ഥ കണ്ട് പലരും പണം നൽകി. തുടർ ചികിത്സയ്ക്ക് ഈ പണം ഉപകരിച്ചു. ഇപ്പോൾ മരണത്തിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആഹ്ളാദത്തിലാണ് അവർ.

ഭക്ഷണം കഴിക്കാെത തൂക്കം 18 കിലോഗ്രാമാ‌യി കുറഞ്ഞിരുന്നു. ഇതുമൂലം വൃക്കയ്ക്കും ഹൃദയത്തിനും പ്രശ്നമായി. മാനസിക പ്രശ്നം ഇതിനു പുറമേയും. എങ്കിലും രോഗത്തിൽ നിന്ന് തിരിച്ചു വരുന്ന ലക്ഷണങ്ങൾ കാട്ടുന്നതാണ് റേച്ചലിന് ആശ്വസിക്കാൻ വക നൽകുന്നത്. ഒപ്പം തന്റെ കഥ ലോകം കേട്ടു എന്ന ആഹ്ളാദവും.

കൂടുതൽ കൗതുക വാർത്തകൾക്കായി സന്ദർശിക്കാം‍

Your Rating: