Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയുടെ കണ്ണീരൊപ്പാൻ റിമ കല്ലിങ്കൽ

rima-mamankam-1

പ്രളയക്കെടുതി അനുഭവിക്കുന്ന ചെന്നൈ നഗരത്തിന് സാന്ത്വനമേകാൻ രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമൊപ്പം നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലും ചേരുന്നു. റിമ നയിക്കുന്ന മാമാങ്കം നൃത്തവിദ്യാലത്തിൽ സംഘടിപ്പിക്കുന്ന ‘ബിഗ് ലാറ്റിൻ വീക്കെൻഡ്’ എന്ന സൽസ പരിശീലന ക്യാംപിലൂടെ ലഭിക്കുന്ന പണമാണ് ചെന്നൈ നഗരത്തിന് സഹായമായി നൽകുന്നത്. ഡിസംബർ 12, 13 തീയതികളിൽ ‘ഡാൻസ് ഫോർ ചെന്നൈ’ എന്ന പേരിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.

rima-mamankam

മാമാങ്കത്തിലെ സൽസ പരിശീലകനും ‘സൽസ മദ്രാസ്’ എന്ന നൃത്തവിദ്യാലയത്തിലെ അദ്ധ്യാപകനുമായ ബോണിയും പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന വ്യക്തിയാണ്. പ്രളയത്തിൽ എല്ലാം തന്നെ നഷ്ടപ്പെട്ടുവെന്നു പറയാം. ക്യാംപിൽ നിന്നു ലഭിക്കുന്ന പണം അദ്ദേഹത്തെ സഹായിക്കുവാനും, ചെന്നൈ സഹായ നിധിയിലേക്കു സംഭാവന നൽകാനും ഉപയോഗിക്കും.

ക്യാംപിൽ പ്രവേശനം സൗജന്യമാണെങ്കിലും പഠിക്കാനെത്തുന്നവർക്ക് ഇഷ്ടമുള്ള തുക സംഭാവന നൽകാം. കൂടുതൽ വിവരങ്ങൾക്ക് 97442 10101