Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനാവശ്യമായി ആകുലപ്പെടുന്നവരാണോ നിങ്ങൾ? മാറ്റാൻ വഴിയുണ്ട്!

ഇനി ഉത്കണ്ഠയോട് ബൈ ബൈ, 7 വഴികൾ!

അനാവശ്യമായി ആകുലപ്പെടുന്നവരുടെ എണ്ണം ഇന്ന് വർദ്ധിച്ചു വരികയാണ്. തങ്ങളുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരാണ് പലരും. അനാവശ്യമായ ഉത്കണ്ഠ മൂലം പലർക്കും ശരിയായ ഉറക്കം നഷ്ടപ്പെടുകയും, മാനസിക സംഘർഷത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു.

ചിലയാളുകൾ കുട്ടികളേക്കുറിച്ചോർത്താണ് ആശങ്കാകുലരാകുന്നതെങ്കിൽ മറ്റു ചിലർ തങ്ങളുടെ കരിയറിനെക്കുറിച്ചും, ജോലിയെക്കുറിച്ചും, സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ഉത്തര വാദിത്വങ്ങളെക്കുറിച്ചുമൊക്കെ ഓർത്താണ് ആശങ്കാകുലരാകുന്നത്.

ഉത്കണ്ഠയുടെ ഏറ്റവും പ്രധാനപ്പെട്ട ദോഷം നമുക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം നഷ്ടപ്പെടുന്നു എന്നുള്ളതാണ്. മറ്റുള്ളവരോട് നമ്മെത്തന്നെ താരതമ്യം ചെയ്യുവാൻ തുടങ്ങു കയും തൊട്ടതിനു പിടിച്ചതിനുമെല്ലാം കുറ്റം പറയുന്ന അവ സ്ഥയിലേക്ക് നാം മാറുകയും ചെയ്യും.

എപ്പോഴും ഉത്കണ്ഠാകുലരായിരിക്കുന്നവരോട് ഇടപെടുവാൻ ആളുകൾ മടിക്കും. ഇതു മൂലം വിലപ്പെട്ട സൗഹൃദ ബന്ധങ്ങൾ നമ്മൾക്ക് നഷ്ടമാകുകയും ചെയ്യുന്നു. ചിരിക്കുന്ന വ്യക്തികൾ ചിരിക്കുന്ന വ്യക്തികളെ തങ്ങളുടെ സുഹൃത്തുക്കളായി സ്വന്തമാക്കും. നിരാശ നിറഞ്ഞ മുഖത്തോടുകൂടി ജീവിക്കുന്നവരുടെ ജീവിതത്തിൽ നിന്നുള്ള സൗഹൃദങ്ങൾ കൂടി ചിലപ്പോൾ നഷ്ടമാകും.

ജീവിതത്തിന്റെ സ്വാഭാവികമായ താളം വീണ്ടെടുക്കുകയാണ് ഉത്കണ്ഠയെ നേരിടുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. ചില യാളുകൾ ഉത്കണ്ഠ അമിതമാകുമ്പോൾ മദ്യപാനം, പുകവലി, മയക്കുമരുന്ന്, അമിതമായ ലൈംഗികത എന്നിവയൊക്കെ പോംവഴിയായി തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇവയൊന്നും ശാശ്വതമായ പരിഹാരമല്ല. എന്ന യാഥാർത്ഥ്യം ഓർക്കുന്നത് നല്ലതാണ്.

ഉത്കണ്ഠയെ നേരിടുവാനുള്ള ഏതാനും പ്രായോഗിക നിർദ്ദേശങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്

1. ശരിയായ വ്യായാമം
ശരീരത്തിന്റെ ആരോഗ്യവും, മനസ്സിന്റെ ആരോഗ്യവും പരസ്പര പൂരകങ്ങളാണ്. മനസ്സിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് മനസ്സിന്റെയും, ശരീരത്തിന്റെയും സന്തുലിതാവസ്ഥ നില നിർത്തുവാൻ ശരിയായ വ്യായാമം സഹായിക്കുന്നു. പ്രശ്നങ്ങളിൽ നിന്ന് മനസ്സിന്റെ ശ്രദ്ധ തിരിക്കുവാനും, കൂടുതൽ ക്രിയാത്മകതയോടെ പ്രവർത്തിക്കുവാനും വ്യായാമം നമ്മെ സഹായിക്കുന്നു.

2. ഉത്കണ്ഠയുടെ കാരണം അറിയുക
ഉത്കണ്ഠയെ അടിച്ച മർത്തുവാൻ ശ്രമിക്കേണ്ട. മറിച്ച് അവയുടെ കാരണങ്ങൾ മനസ്സിലാക്കുക. എന്താണ് നിങ്ങളെ ഉത്കണ്ഠാകുലരാക്കുന്നതെന്ന് നിങ്ങളോട് തന്നെ ചോദിക്കുക. പലപ്പോഴും 90 % കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ യാഥാർത്ഥ്യത്തിൽ സംഭവിക്കുവാൻ സാധ്യതയില്ലാത്തവയായിരിക്കും.

3. മെഡിറ്റേഷൻ
എല്ലാ മാലിന്യങ്ങളിൽ നിന്നും മനസ്സിനെ വിമുക്തമാക്കുന്നതിനുള്ള ഉപാധിയാണ് ധ്യാനം. ലക്ഷ്യബോധം ഊട്ടിയുറപ്പിക്കുന്നതിനും മെഡിറ്റേഷൻ സഹായകരമാകുന്നു. നമ്മൾ ചെയ്യുവാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത മെഡിറ്റേഷൻ നമുക്ക് നേടിത്തരുന്നു.

4. ധാരാളം വെള്ളം കുടിക്കുക
നിർജ്ജലീകരണം പലപ്പോഴും മനസ്സിനെ സംഘർഷത്തിലേക്ക് നയിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നത് മനസ്സിനെ സംഘർഷ രഹിതമാക്കുന്നതിനും ഉത്കണ്ഠയെ നേരിടുന്നതി നും സഹായകരമാണ്.

5. മനോഭാവം മാറ്റുക
കാര്യങ്ങളോട് നാം പ്രതികരിക്കുന്ന രീതി ഉത്കണ്ഠയെ നേരിടുന്നതിൽ പ്രധാനമാണ്. നെഗറ്റീവ് വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ പോസിറ്റീവായ വശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. ഉത്കണ്ഠയുടെ കറുത്ത പടലങ്ങൾ മാറി പകരം കൂടുതൽ പോസിറ്റീവായ റിസൾട്ട് നിങ്ങളുടെ ജീവിതത്തിലുണ്ടാകും.

6. വിനോദവും, വിശ്രമവും
‌ആഴ്ചയിൽ ഒരു ദിവസമെങ്കിലും മൊബൈൽ ഫോൺ ഓഫ് ചെയ്ത് ശാന്തമായ മനസ്സോടു കൂടി വിനോദത്തിനും, വിശ്രമത്തിനുമായി ചിലവഴിക്കുക. ഉത്കണ്ഠ അകലുമെന്നു മാത്രമല്ല പുതിയ ഒരു ദിവസം തുടങ്ങാൻ കൂടുതൽ ഊർജ്ജവും നിങ്ങൾക്ക് ലഭിക്കും.

7. സഹായം തേടുക
നിങ്ങളെ അലട്ടുന്ന പ്രശ്നത്തിന് സ്വയം ഒരു പരിഹാരം തേട വാൻ സാധിക്കുന്നില്ലായെങ്കിൽ ഒരു കൗൺസിലറുടെയോ, സുഹൃത്തിന്റെയോ, മുതിർന്ന ഒരു വ്യക്തിയുടെയോ സഹായം തേടുക. ഇത് പ്രശ്നത്തിൽ നിന്നും അതിനെക്കുറിച്ചുള്ള ഉത്കണ്ഠയിൽ നിന്നും കരകയറാൻ നിങ്ങളെ സഹായിക്കും.

(രാജ്യാന്തര മോട്ടിവേഷണൽ സ്പീക്കറും സൈക്കോളജിസ്റ്റും, വിജയപരിശീലകനും ഇരുപത്തഞ്ചോളം മോട്ടിവേഷനൽ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ ഫോൺ: 9447259402, e-mail: jskottaram@gmail.com ) 

Your Rating: