Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നിച്ചു ജീവിക്കുന്നതിന്റെ രഹസ്യം

old-age-couple

ജീവിതത്തിൽ നൂറുവയസ്സിനോട് അടുക്കുന്ന ദമ്പതികളെ കാണാൻ എത്തിയതായിരുന്നു ഞാൻ. കൊച്ചു മക്കളും അവരുടെ കൊച്ചു മക്കളും ഒക്കെയായി നിരവധി പേരുടെ സ്നേഹവാൽസല്യങ്ങൾക്ക് പാത്രമായിരുന്നു അവർ ഇരുവരും.ഭർത്താവിന് 98 വയസ്സ്. ഭാര്യയ്ക്ക് 96. ഇപ്പോഴും അവർ ഉറങ്ങുന്നത് ഒരു മുറിയിൽ. കിടക്ക മുറിയിലെ രണ്ടു കട്ടിലുകളിൽ കിടന്ന് ഉറക്കത്തിലേക്കു വഴുതി വീഴുന്നതിനു മുൻപ് അവർ ഇരുവരും പരസ്പരം കൈകൾ വീശി ടാറ്റാ പറയും. അവരുടെ ചിന്ത അടുത്ത ദിവസം രാവിലെ തങ്ങളിൽ ഒരാൾ ഉണരാതെ വന്നാൽ സന്തോഷത്തോടെ യാത്രയായി എന്നുളള ആശ്വാസത്തിനുളളതാണ് ഈ യാത്ര പറച്ചിൽ. ചിലർക്ക് ഇതൊരു വലിയ കളളം ആയി തോന്നും. അങ്ങനെയൊക്കെ നടക്കുമോ എന്നാകും സംശയം. എന്നെ സംബന്ധിച്ചിടത്തോ ളം ഇതു വളരെ സന്തോഷം നൽകുന്ന ഒരു അനുഭവമായി.

ഇങ്ങനെ പരസ്പരം യാത്ര പറയുവാൻ അവരെ ഒരുക്കിയത് ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ സംഭവിച്ച എന്തെങ്കിലും കാരണം ഒന്നുമല്ല. വിവാഹ ജീവിതത്തിൽ ഉടനീളം അവർ പുലർത്തിയ വിശ്വാസത്തിൽ നിന്നുമാണ് അതിന്റെ തുടക്കം. ഒന്നായ നാൾ മുതൽ അവർ പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഏതൊരു സൗഹൃദത്തിന്റെയും അടിസ്ഥാനം പരസ്പരവിശ്വാസവും ധാരണയും ആണ്. ഭാര്യയും ഭർത്താവും തമ്മിലുളള സൗഹൃദത്തിലും ഇവ ബാധകമാണ്.