Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം ആനന്ദകരമാക്കാൻ ഈ 7 കാര്യങ്ങള്‍ ശീലമാക്കൂ

success-life

പുതുവർഷം വന്നുകഴിഞ്ഞു. 2017നെ എങ്ങനെയൊക്കെ വിജയകരമാക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനര്‍ഥം കഴിഞ്ഞ വര്‍ഷം നിങ്ങള്‍ക്കു സങ്കടകരം ആയിരിക്കണം എന്നതല്ല. മറിച്ച് കഴിഞ്ഞ വര്‍ഷം നിങ്ങളെ വിഷമിപ്പിച്ച അല്ലെങ്കില്‍ സമ്മര്‍ദ്ദത്തിലാക്കിയ ചില ശീലങ്ങളോ കാര്യങ്ങളോ വ്യക്തികളോ ഇപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാകാം. അതായത് ഇവ ഈ വര്‍ഷവും നിങ്ങള്‍ക്ക് അതേ പ്രശ്നങ്ങള്‍ വരുത്തി വച്ചേക്കാം. അപ്പോള്‍ ഇത്തരം കാര്യങ്ങളെ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചാണ് പറയാന്‍ ശ്രമിക്കുന്നത്.

1 സമ്മര്‍ദ്ദമുണ്ടാക്കുന്ന മൊബൈല്‍ ആപ്പുകള്‍ക്കു ഗുഡ്ബൈ

ഏറെ ഇഷ്ടപ്പെടുന്ന മൊബൈല്‍ ആപ്പുകള്‍ പോലും നിങ്ങളില്‍ ഏറെ സമ്മര്‍ദ്ദമുണ്ടാക്കിയേക്കാം. അതായത് ഫേസ് ബുക്കും വാട്സാപ്പും ട്വിറ്ററും പോലും. ഇടക്കിടക്ക് ഇത്തരം ആപ്പുകള്‍ നോക്കാനുള്ള ത്വരയുണ്ടാക്കുകയും അതുവഴി ജീവിതത്തിൽ മറ്റു പല കാര്യങ്ങൾക്കും പ്രാധാന്യം െകാടുക്കാൻ കഴിയാതെ വരികയും ചെയ്യും. അതിനാല്‍ അവ തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാക്കാം.

2 നിഷേധാത്മക ചിന്തകള്‍

മനസ്സിലെ നിഷേധാത്മക ചിന്തകള്‍ അഥവാ നെഗറ്റീവ് ചിന്തകളാണ് നമ്മളെ വിഷമിപ്പിക്കാറുള്ള മറ്റൊരു കാര്യം. നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാന്‍ ശ്രമിക്കുന്തോറും അവ കൂടുതല്‍ ശക്തിയോടെ നമ്മെ പിടികൂടും. അതിനാള്‍ ഈ ചിന്തകളെ ഒഴിവാക്കാനോ മറക്കാനോ ശ്രമിക്കാതെ മാറ്റാന്‍ ശ്രമിക്കുക. നെഗറ്റീവ് ചിന്തകള്‍എന്താണോ അതിന് വിപരീതമായ കാരണങ്ങള്‍ കണ്ടെത്തി അത്തരം ചിന്തകളെ ഇല്ലാതാക്കുക

3 ദിവസം തുടങ്ങാം പോസിറ്റീവായി

ഓരോ വ്യക്തികള്‍ക്കും ഇവ തങ്ങളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്തമായി തിരഞ്ഞെടുക്കാം. നടക്കാന്‍ പോകുന്നതോ, വര്‍ക്കൗട്ടോ, എഴുത്തോ, അന്ന് ചെയ്യേണ്ട കാര്യങ്ങള്‍ കുറിക്കുന്നതോ, പാട്ട് കേള്‍ക്കുന്നതോ അങ്ങനെ എന്തും ഈ ശീലത്തിന്‍റെ ഭാഗമാക്കി മാറ്റാം. ഇത് എല്ലാ ദിവസവും ചെയ്യുന്നത് ആത്മവിശ്വാസം വര്‍ധിക്കാനും അത് വഴി ശുഭാപ്തി വിശ്വാസം ഉണ്ടാകാനും ഇടയാക്കും.

4. നന്ദി പറയാം ആവോളം

തെറ്റുകള്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുമ്പോള്‍ നാം ക്ഷമ ചോദിക്കാറുണ്ട്. പക്ഷെ ഇടക്കിടെ ഇങ്ങനെ ക്ഷമ ചോദിക്കാന്‍ ഇടവരുന്നത് നമ്മെ മാനസികമായി ബാധിക്കും. നെഗറ്റീവ് ചിന്തകള്‍ക്കും ആത്മവിശ്വാസക്കുറവിനും ഇത് കാരണമാകും. അതിനാല്‍ ഉചിതമായ സമയങ്ങളില്‍ ക്ഷമിക്കൂ എന്നതിന് പകരം നന്ദി പറയാം. അതായത് നാം എത്തുന്നതിന് താമസിച്ചാല്‍ നമുക്ക് വേണ്ടി കാത്തിരുന്ന ആളുകളോട് അവരുടെ കാത്തിരിപ്പിന് നന്ദിപറയാം. ഇങ്ങനെ വാക്കിനെ മാറ്റി പ്രതിഷ്ഠിക്കുമ്പോള്‍ ആളും തരവും നോക്കണം എന്ന് മാത്രം.

5 സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങളെ കണ്ടെത്താം

പല കാര്യങ്ങളും ചെയ്യുുമ്പോൾ നാം സന്തോഷിക്കാറുണ്ട്. അത് മെഡിറ്റേഷന്‍ ചെയ്യുമ്പോഴാവാം, പാട്ട് കേള്‍ക്കുമ്പോഴാവാം. അതുപോലെ തന്നെ ചില കാര്യങ്ങള്‍ നമ്മെ സ്ഥിരമായി ബുദ്ധിമുട്ടിക്കാറും ഉണ്ടാകാം. ഇടക്കിടെ വരുന്ന ജലദോഷമോ പല്ലിലോ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലോ വരുന്ന വേദനയോ ആകാം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഈ രണ്ടു വിഭാഗത്തില്‍ പെട്ട കാര്യങ്ങളും  നിരീക്ഷിക്കുക. ആവര്‍ത്തിച്ചു വരുന്നവയെ ശ്രദ്ധിക്കുക. സന്തോഷം നല്‍കുന്നവയെ ശീലമാക്കാം, ബുദ്ധിമുട്ടിക്കുന്നവയ്ക്ക് പെട്ടെന്നു പരിഹാരം കണ്ടെത്താം.

6 മോശമായത് ഉപേക്ഷിക്കാന്‍ മടിക്കേണ്ട

ജോലി മുതല്‍ വ്യക്തിബന്ധങ്ങള്‍ വരെ എത്രശ്രമിച്ചിട്ടും സന്തോഷത്തോടെ നിലനിർത്തുന്നതില്‍ പരാജയപ്പെട്ടാല്‍ സഹിച്ച് തുടരാതിരിക്കുക. കാരണം അതു നിങ്ങളെ നിങ്ങള്‍ തന്നെ ദ്രോഹിക്കുന്നതിന് തുല്യമാണ്. 2017 ല്‍ നിങ്ങളെടുക്കേണ്ട പ്രധാന തീരുമാനങ്ങില്‍ ഒന്ന് ഈ കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുകയാണ്.

7 വികാരങ്ങളില്‍ നിന്ന് ഒളിച്ചോടാതിരിക്കുക

സന്തോഷം അംഗീകരിക്കാനും ആഘോഷിക്കാനും ആര്‍ക്കും മടിയില്ല. എന്നാല്‍ സങ്കടമോ ടെന്‍ഷനോ വന്നാല്‍ അവയില്‍ നിന്ന് ഒളിച്ചോടാനാകും ഏവര്‍ക്കും താല്‍പ്പര്യം. അത്  വേണ്ട. അത്തരം കാര്യങ്ങളെയും അംഗീകരിക്കുക. അവയും ജീവിതത്തിന്‍റെ ഭാഗമാണ്. അവ അനുഭവിച്ച് അവയെ മറികടക്കുക.  ഇത് ശീലിച്ചാല്‍ പിന്നെ ജീവിതത്തെ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാകില്ല.
 

Your Rating: