Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ ഫേസ്ബുക് പാസ്‌വേഡ് പങ്കാളി ചോദിക്കാറുണ്ടോ?

Couple Representative Image

കൃത്യമായ ധാരണയും പരസ്പരം മനസിലാക്കാനുള്ള ക്ഷമയുമില്ലെങ്കില്‍ പ്രേമ ബന്ധമാണെങ്കിലും വിവാഹബന്ധമാണെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കും. നിങ്ങളുടെ പങ്കാളിയുമായി ബന്ധപ്പെട്ട ഈ മൂന്നു ചോദ്യങ്ങളില്‍ ഏതിലെങ്കിലും ഒന്നിന് ഉത്തരം അതെ എന്നാണെങ്കില്‍ ആ ബന്ധത്തെക്കുറിച്ച് നിങ്ങള്‍ പുനരവലോകനം ചെയ്യേണ്ട സമയമായി

1. നിങ്ങളുടെ ഫോണ്‍ സ്ഥിരമായി പരിശോധിക്കാറുണ്ടോ?

നിങ്ങളുടെ പങ്കാളി നിങ്ങളുടെ ഫോണ്‍ സ്ഥിരമായി പരിശോധിക്കാന്‍ വരുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. മൊബൈല്‍ ഫോണ്‍ നിങ്ങളുടെ വ്യക്തിഗതമായ കാര്യമാണ്. എന്നും വന്നു നിങ്ങള്‍ ആരോടെല്ലാം സംസാരിച്ചുവെന്നും ചാറ്റ് ചെയ്തുവെന്നുമുള്ള ഹിസ്റ്ററി പരിശോധിക്കുന്നെങ്കില്‍ ആ ബന്ധത്തിന് എന്തോ കുഴപ്പമുണ്ട്

2. സോഷ്യല്‍ മീഡിയ പാസ്‌വേഡ് നിര്‍ബന്ധിച്ച് വാങ്ങാറുണ്ടോ?

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡുകള്‍ നിര്‍ബന്ധിച്ച് അറിയാന്‍ പങ്കാളി ശ്രമിക്കാറുണ്ടെങ്കില്‍ സംഭവം തലവേദനയാണ്. സ്‌നേഹത്തോടെ എന്റെ പാസ് വേഡ് ഇതാണെന്ന് പങ്കാളി അങ്ങോട്ടു പറയുന്ന സാഹചര്യമല്ല. മറിച്ച് നിര്‍ബന്ധിച്ച് പാസ് വേഡ് വാങ്ങി അക്കൗണ്ടില്‍ കയറി ചെക്ക് ചെയ്ത്, പങ്കാളിയുടെ ചാറ്റ് വായിക്കുന്നവരുണ്ട്. ഇത് സ്ഥിരം സംഭവമാണെങ്കില്‍ ബന്ധം നന്നായി മുന്നോട്ടുപോകില്ല. ചില വിരുതന്‍മാരുണ്ട്, കാമുകിയോട് പറയും നമുക്ക് നമ്മുടെ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡ് ഇടാമെന്ന്. അവരെയും ഒന്നു സൂക്ഷിച്ചോളൂ. 

3. മുന്‍ കാമുകന്റെ/കാമുകിയുടെ പേരുകള്‍ പരാമര്‍ശിക്കാറുണ്ടോ?

വഴക്കുണ്ടാകുമ്പോള്‍ മുന്‍ കാമുകിയുടെ അല്ലെങ്കില്‍ കാമുകന്റെ പേരുകള്‍ സ്ഥിരമായി പറയാറുണ്ടെങ്കില്‍ അത് ആരോഗ്യകരമായ ബന്ധമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വഴക്കിടുന്നത് നിങ്ങള്‍ തമ്മിലുള്ള കാര്യമാണ്, അതില്‍ മൂന്നാമതൊരാള്‍ക്ക് പ്രസക്തിയില്ല. അപ്പോള്‍ ഒരു കാര്യവുമില്ലാതെ എപ്പോഴും മുന്‍ലവറുടെ പേര് പരാമര്‍ശിച്ച് മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ആ ബന്ധത്തില്‍ വലിയ തകരാറുണ്ട്. പ്രക്ഷുബ്ധമായി മാത്രമേ അതു മുന്നോട്ടു പോകൂ. 

Your Rating: