Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ട സന്തോഷം! വേര്‍പെടുത്തിയ സയാമീസ് ഇരട്ടകള്‍ അതിവേഗം സുഖം പ്രാപിക്കുന്നു

സയാമീസ് ഇരട്ടകള്‍

ഹൂസ്റ്റണ്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍മാരായ ഡോക്ടര്‍മാര്‍ക്ക് ഇരട്ട സന്തോഷത്തിന്റെ നാളുകളാണ്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഇവിടുത്തെ ഡോക്റ്റര്‍മാര്‍ വേര്‍പെടുത്തിയ സയാമീസ് ഇരട്ടകള്‍ ആരെയും ആശ്ചര്യപ്പെടുത്തുന്ന വേഗത്തിലാണ് സുഖം പ്രാപിക്കുന്നത്. 

മെഡിക്കല്‍ സയന്‍സിനെ ഞെട്ടിച്ച ആ ശസ്ത്രക്രിയ നടന്നത് 18 മാസങ്ങള്‍ക്ക് മുമ്പാണ്. അഡെലിന്‍ ഫെ്ത് മതയും സഹോദരി കന്‍ടല്യ ഹോപ് മതയുമാണ് ഈ കഥയിലെ നായികമാര്‍. 2014ല്‍ ടെക്‌സാസിലാണ് സയാമീസ് ഇരട്ടകളായി ഇവരുടെ ജനനം. ഇവരെ വേര്‍തിരിക്കാനുള്ള ഓപ്പറേഷന് മിക്കഡോക്റ്റര്‍മാരും സങ്കീര്‍ണമെന്ന് എഴുതിതള്ളി‍. എന്നാല്‍ ഹൂസ്റ്റണ്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് സ്‌പെഷലിസ്റ്റുകള്‍ രണ്ടും കല്‍പ്പിച്ച് നടത്തിയ സങ്കീര്‍ണ ശസ്ത്രക്രിയ. 26 മണിക്കൂര്‍ നീണ്ടു അത്. സര്‍ജറി വിജയമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒരേ ചെസ്റ്റ് വാളും, ലംഗ്‌സും ഡയഫ്രവും ഇന്റെസ്റ്റൈനുകളുമെല്ലാം പങ്കിട്ട ഇരട്ടകളെ ഡോക്റ്റര്‍മാര്‍ വേര്‍പിരിച്ചു. ഓപ്പറേഷന്‍ വിജയകരമായി നടത്തിയെങ്കിലും കുട്ടികള്‍ എത്രമാത്രം പുതിയ സാഹചര്യത്തോട് പ്രതികരിച്ച് സുഖം പ്രാപിക്കുമെന്ന കാര്യത്തില്‍ ഡോക്റ്റര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നു. 

എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇരട്ടകളുടെ ആരോഗ്യസ്ഥിതിയില്‍ ഉണ്ടാകുന്ന അതിവേഗ പുരോഗതികള്‍ കണ്ട് അല്‍ഭുതം കൂറി നില്‍ക്കുകയാണ് സര്‍ജറി നടത്തിയ ഡോക്റ്റര്‍മാര്‍ പോലും. രണ്ട് പേര്‍ക്കും മൂന്നര പൗണ്ട് ഭാരമായിരുന്നു ജനിക്കുമ്പോള്‍.

26 ക്ലിനിഷ്യന്‍മാരും 12 സര്‍ജന്‍മാരും ആറ് അനസ്‌തോളജിസ്റ്റുകളും എട്ട് സര്‍ജിക്കല്‍ നഴ്‌സുമാരും ചേര്‍ന്നാണ് 10 മാസം പ്രായമുള്ള സയാമിസ് ഇരട്ടകളെ വേര്‍പെടുത്തിയത്.

രണ്ടു കുട്ടികളിലും ഇപ്പോള്‍ യാതൊരുവിധ സങ്കീര്‍ണതകളും കാണുന്നില്ല. ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നുമില്ല. മികച്ച പുരോഗതി കാണിക്കുന്നുണ്ട്- ഡോ. ഡാരെല്‍ കാസ് പറഞ്ഞു. സര്‍ജറിയുടെ ലീഡ് സര്‍ജനായിരുന്നു കാസ്. 

കന്‍ടല്യ അടുത്തിടെ നടത്തിയ ചെസ്റ്റ് സര്‍ജറിയില്‍ നിന്ന് മോചിതയായി വരുകയാണ്. രണ്ടു പേരും ഒരു ദിവസം സ്‌കൂളില്‍ പോകുന്നത് കാത്തിരിക്കുകയാണ് തങ്ങളെന്നാണ് ബന്ധുക്കള്‍ പറയുന്നത്.  

Your Rating: