Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിലെ ഈ 6 കാര്യങ്ങളിൽ നാളെ നിങ്ങൾ പശ്ചാത്തപിച്ചേക്കാം!

Girl Representative Image

ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നമുക്കു നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ഇതില്‍ ചില തീരുമാനങ്ങള്‍ എങ്കിലും ജീവിത കാലം മുഴുവന്‍ നമ്മെ ബാധിക്കാന്‍ ഇടയുള്ളതായിരിക്കും. ഇങ്ങനെയുള്ള തീരുമാനങ്ങളെടുക്കുമ്പോള്‍ പലപ്പോഴും പിന്നീടു പശ്ചാത്തപിക്കാനും ഇടയാകാറുണ്ട്. ഇത്തരത്തിൽ നാം പശ്ചാത്താപിക്കാൻ
ഇടയാക്കുന്ന തീരുമാനങ്ങള്‍ക്ക് ചില പൊതു സ്വഭാവം ഉണ്ടെന്ന് ഇതേക്കുറിച്ച് നിരീക്ഷിച്ച പാലിയേറ്റീവ് കെയര്‍ നെഴ്സായ ബ്രോണി വേര്‍ കണ്ടെത്തുകയുണ്ടായി. ഇവരുടെ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകളും പശ്ചാത്തപിക്കുന്നത് താഴപ്പറയുന്ന തീരുമാനങ്ങളിലാണ്

1. കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍

മിക്കവര്‍ക്കും തിരഞ്ഞെടുക്കുന്ന കരിയര്‍ ജീവിത കാലം മുഴുവന്‍ കൂടെയുണ്ടാകുന്ന ഒന്നാണ്. ജീവിതമാര്‍ഗ്ഗം ആയതിനാല്‍ ഇഷ്ടപ്പെട്ടല്ലെങ്കിലും ചെയ്തു വരുന്ന ജോലി ജീവിത കാലം മുഴുവന്‍ തുടരാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു. ഭൂരിഭാഗം പേരും പക്ഷെ കരിയര്‍ തിരഞ്ഞെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല. കൂടുതല്‍ പേരും പശ്ചാത്തപിക്കുന്നതും ഇക്കാര്യത്തിലാണ്. മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ നിര്‍ബന്ധത്തിനു വഴങ്ങി ഇഷ്ടമല്ലാത്ത ജോലി അല്ലെങ്കില്‍ ജീവിത രീതി സ്വീകരിച്ചതിലും ഇഷ്ടമല്ലാതിരുന്നിട്ടും അതു തുടരേണ്ടി വരുന്നതിലും പലരും പശ്ചാത്തപിക്കുന്നു.

2. നിങ്ങളുടെ ആദര്‍ശങ്ങളെ  മാറ്റിവക്കുമ്പോള്‍

ആദര്‍ശങ്ങള്‍ വ്യക്തിത്വത്തിന്‍റെ ഭാഗമാണ്. പക്ഷെ നാം ജോലിയുടെയും പണത്തിന്‍റെയും അവസരങ്ങളുടെയും പേരില്‍ ഏറ്റവുമധികം ഒത്തു തീര്‍പ്പു ചെയ്യുന്നത് ഈ ആദര്‍ശങ്ങളുടെ കാര്യത്തിലായിരിക്കും. ആ സമയത്ത് നിങ്ങളതില്‍ സംതൃപ്തനായിരിക്കും. വൈകാതെ നിങ്ങളുടെ തീരുമാനത്തെ ചൊല്ലി നിങ്ങള്‍ക്കു തന്നെ കുറ്റബോധം തോന്നും. ഇങ്ങനെ ആദര്‍ശങ്ങളെ പണയപ്പെടുത്തിയ കാര്യത്തിലും വലിയൊരു വിഭാഗം ആളുകള്‍ പിന്നീട് പശ്ചാത്തപിക്കാറുണ്ട്.

3. പരിശ്രമിക്കാതെ പോയ സ്വപ്നം

എല്ലാവര്‍ക്കും സ്വപ്നങ്ങളുണ്ട്. പക്ഷെ ആ സ്വപ്നങ്ങള്‍ക്കു വേണ്ടി പരിശ്രമിച്ചാലേ അവ സാക്ഷാത്കരിക്കാനാകൂ. അവ നടന്നില്ലെങ്കിലും ഒരിക്കലെങ്കിലും നിങ്ങള്‍ പരിശ്രമിച്ചാല്‍ പിന്നെ അതേച്ചൊല്ലി നിങ്ങള്‍ക്കു ദുഖിക്കേണ്ടി വരില്ല. ഇങ്ങനെ ഒന്നു പരിശ്രമിക്കുക പോലും ചെയ്യാത്ത സ്വപ്നങ്ങളാണ് കുറേപേരുടെ നഷ്ടബോധത്തിനു പിന്നിലെ കാരണം.

4. സുഹൃത്തുക്കളുമായി ചിലവഴിക്കാതെ പോയ സമയം

ജീവിതത്തിലെ തിരക്കുകളിൽ പെട്ടു പോയാല്‍ ചിലർ എളുപ്പം സുഹൃത് ബന്ധങ്ങളെ മറക്കും. കുടുംബബന്ധങ്ങളെ പോലെ കെട്ടുപാടുകളില്ലാത്തതിനാല്‍ അവരെ കാണുന്നതും ഒരുമിച്ച് ചേരുന്നതും യാത്ര പോകുന്നതും എല്ലാം മറ്റൊരു അവസരത്തിലേക്ക് ആക്കും. ഇങ്ങനെ മാറ്റി വച്ചു കാലം കടന്നുപോകും. ഇതു മിക്കവര്‍ക്കും സംഭവിക്കുന്നതാണ്. ഏറെ പേരാണ് സുഹൃത്തുക്കളുുമായി ചിലവഴിക്കാതെ പോയ സമയത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നതായി ഈ പഠനത്തില്‍ സമ്മതിച്ചത്.

5. മാറ്റി വച്ച സ്വന്തം താല്‍പ്പര്യങ്ങള്‍

സ്വന്തം സന്തോഷം മാറ്റിവക്കുന്നത് മിക്കവര്‍ക്കുമുള്ള ശീലമാണ്. തങ്ങളുടെ എല്ലാ സന്തോഷത്തിനും വേണ്ടി വാശി പിടിക്കണം എന്നല്ല, പക്ഷെ എല്ലാ കാര്യത്തിലും അവ ത്യജിച്ചുകൊണ്ടുള്ള ഒത്തു തീര്‍പ്പും പ്രശ്നമാണ്.  മിക്ക ആളുകളും ഇതു തിരിച്ചറിയുന്നത് വൈകിയ വേളയിലാണ്. ഇഷ്ടപ്പെട്ട യാത്ര പോകാതെ , വസ്ത്രം ധരിക്കാതെ മറ്റെന്തിനൊക്കയോ വേണ്ടി സമയവും ഊര്‍ജ്ജവും ചിലവാക്കുന്നു. പക്ഷെ ഏറെക്കഴിയുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കിയാല്‍ നിങ്ങള്‍ക്കു നഷ്ടബോധമാകും കൂടുതല്‍. ദിവസത്തില്‍ കുറച്ചു സമയം, ആഴ്ചയില്‍ കുറച്ചു പണം അവനവന്‍റെ കൊച്ചു സന്തോഷങ്ങള്‍ക്കായി, ചെറിയ ആര്‍ഭാടങ്ങള്‍ക്കായി മാറ്റി വക്കുക. സന്തോഷിച്ച് ജീവിക്കുക. 

Your Rating: