Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു ഭർത്താക്കന്മാർക്ക് ഒരൊറ്റ ഭാര്യ !

Rajo രാജോ ഭർത്താക്കർമാർക്കൊപ്പം

അഞ്ചു ഭർത്താക്കന്മാർക്ക് ഒരൊറ്റ ഭാര്യ എന്നൊക്കെ കേൾക്കുമ്പോൾ വിശ്വസിക്കാനിത്തിരി പ്രയാസം തോന്നുമെന്നതു സ്വാഭാവികം. പക്ഷേ പുരാണത്തിൽ അതൊട്ടും അസാധാരണമായിരുന്നില്ല, പഞ്ചപാണ്ഡവന്മാരെ വരിച്ച പാഞ്ചാലിയുടെ കഥ നാം മഹാഭാരതത്തിലൂടെ കേട്ടിട്ടുണ്ട്. ഇന്നും അഞ്ചു ഭർത്താക്കന്മാരെ വരിച്ച പാഞ്ചാലി അത്ഭുതമാണ്. എന്നാൽ ഈ കാലത്തും അഞ്ചു ഭർത്താക്കന്മാരുടെ ഭാര്യയായി കഴിയുന്ന ഒരു യുവതിയുണ്ട്. ഡെറാഡൂൺ സ്വദേശിയായ രാജോ വർമ എന്ന ഇരുപത്തിയൊന്നുകാരിയാണ് അഞ്ചു ഭർത്താക്കന്മാർക്ക് ഒരു ഭാര്യയായി കഴിയുന്നത്.

Rajo രാജോ ഭർത്താക്കന്മാർക്കും കുഞ്ഞിനുമൊപ്പം

ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള രാജോയുടെ ഗ്രാമത്തിൽ ഒന്നിലധികം ഭർത്തക്കാന്മാരുള്ളത് പുതുമയല്ല. രാജോയുടെ ഗോത്രത്തിൽപെട്ടവർക്കിടയിൽ കാലങ്ങളായി നടന്നുപോകുന്ന ആചാരമാണ് ഒന്നിലധികം ഭർത്താക്കന്മാരുള്ളത്. രാജോ ആദ്യം വിവാഹം ചെയ്തതു മൂത്ത സഹോദരനായ ഗുഡ്ഡുവിനെയാണ്. പിന്നീട് ഗുഡ്ഡുവിന്റെ നാലു സഹോദരന്മാരെയും വിവാഹം ചെയ്തു. ആദ്യം തനിക്ക് ഇതിൽ എതിർപ്പുണ്ടായിരുന്നെങ്കിലും ഇപ്പോൾ അഞ്ചുപേരെയും ഒരുപോെലയാണ് കാണുന്നതെന്ന് രാജോ പറയുന്നു. ആചാരവിധിപ്രകാരം തന്നെയാണ് ഭർത്താവിന്റെ അനുജന്മാരെ വിവാഹം കഴിച്ചത്. വിവാഹത്തിൽ രാജോയ്ക്ക് ഒരു കുട്ടിയുമുണ്ട്. എന്നാൽ ഏതു ഭർത്താവിൽ നിന്നുള്ള കുട്ടിയാണെന്ന്് രാജോയ്ക്കും അറിയില്ല. രാജോയുടെ അമ്മയ്ക്കും മൂന്നു ഭർത്താക്കന്മാരുണ്ടായിരുന്നു.

Your Rating: