Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയുടെ അറിയപ്പെടാത്ത ജീവിതം !

Jayalalitha

സിനിമയും രാഷ്ട്രീയവും ഇഴചേർന്നു കിടക്കുന്ന തമിഴകത്തെ, ഏകാധിപത്യത്തിന്റെ എല്ലാ ചേരുവകളും ചേർത്ത് അടക്കിവാണ ഭരണാധികാരിയായിരുന്നു ജയലളിത. ഒരു ആക്‌ഷൻ തമിഴ് സിനിമ പോലെ ഉദ്വേഗം നിറഞ്ഞ ഏഴു പതിറ്റാണ്ടുകൾ. ജയലളിതയുടെ ജീവിതത്തിന്റെ ഓരോ ദശകവും തമിഴ്ജനതയുടെ ജീവിതത്തിന്റെ ഏടുകളാണ്. രാഷ്ട്രീയത്തിനപ്പുറം തമിഴകത്തിന്റെ അമ്മയും പുരട്ചി തലൈവിയും ആകുന്നതിനൊപ്പം ജയലളിത എന്ന സാധാരണ സ്ത്രീയുടെ ഉയർച്ചകളാണ് താഴെ നൽകിയിരിക്കുന്നത്. ജയലളിതയുടെ ജീവിതത്തിലെ ചില ഘട്ടങ്ങളെക്കുറിച്ച്....

Jayalalitha

1 അമ്മു എന്നു വീട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന ജയലളിത മൂന്നാം വയസു മുതൽ ഭരതനാട്യം അഭ്യസിച്ചു വന്നിരുന്നു. കുട്ടിക്കാലം മുതലേ മോഹിനിയാട്ടവും കഥക്കും മണിപൂരിയുമൊക്കെ സ്വായത്തമാക്കി. ശാസ്ത്രീയ സംഗീതത്തിലും പിയാനോ വായനയിലും ജയലളിത കഴിവു തെളിയിച്ചിരുന്നു.

2 പത്താം ക്ലാസിൽ മികച്ച വിദ്യാർഥിയായി ജയലളിത തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമത്തിൽ ബിരുദം നേടണമെന്നായിരുന്നു ആഗ്രഹമെങ്കിലും അമ്മ അമ്മ വേദാവതിയുടെ നിർബന്ധപ്രകാരം പതിനഞ്ചാം വയസിൽ ജയലളിത അഭിനയരംഗത്തേക്കു വന്നു.

3 ജയലളിത ആദ്യമായി അഭിനയിച്ച ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണു ലഭിച്ചത്. അന്നു പ്രായപൂർത്തിയാകാതിരുന്നതിനാൽ ജയലളിതയ്ക്കും ചിത്രം കാണാൻ കഴിഞ്ഞില്ല. പക്ഷേ ചിത്രം നൂറുദിവസവും കഴിഞ്ഞ് തിയ്യേറ്ററുകളിൽ തകർത്തോടി. അക്ഷരാർഥത്തിൽ ഒരു താരം ഉദിക്കുകയായിരുന്നു അന്ന്. അധികം വൈകാതെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക എന്ന നിലയിലേക്കും ജയലളിതയെത്തി.

Jayalalitha

4 തമിഴ് സിനിമാ മേഖലയിൽ ആദ്യമായി സ്ലീവ്‍‍ലെസ് ബ്ലൗസ് ധരിച്ച താരമാണത്രേ ജയലളിത. കുട്ടിപ്പാവാടകളും ഗൗണുകളും അറുപതുകളിലെ തമിഴ് സിനിമാലോകത്തിനു പരിചയപ്പെടുത്തിയതും ജയലളിതയാണ്്.

5 സിനിമാജീവിതത്തിനിടയിൽ ജയലളിത നടൻ ശോഭന്‍ ബാബുവുമായി പ്രണയത്തിലായി. അഗാധ പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും വിവാഹിതരായില്ല.

6 ഇന്ത്യൻ സിനിമയിലെ പ്രശസ്ത നടനും സംവിധായകനും നിർമാതാവും രാഷ്ട്രീയക്കാരനുമായ എംജിആറുമായും ജയലളിതയ്ക്ക് അഗാധ ബന്ധമുണ്ടായിരുന്നു. എംജിആർ തന്നെ ജീവിതത്തിലേക്കു സ്വീകരിക്കുമെന്നു തന്നെ അവർ കരുതി. ജയലളിതയ്ക്കൊപ്പം ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ചെയ്യുക മാത്രമല്ല അവരെ രാഷ്ട്രീയത്തിലേക്കു നയിച്ചതും എംജിആർ ആണ്.

Jayalalitha

7 എംജിആറിനൊപ്പം ജയലളിത ആദ്യമായി അഭിനയിക്കുമ്പോൾ അവർക്കു പ്രായം പതിനേഴായിരുന്നു എംജിആറിന് നാൽപത്തിയെട്ടും. ഈ വ്യത്യാസമൊന്നും സിനിമയെ ബാധിച്ചില്ല, ജയലളിതയുടെ ജീവിതത്തിലെ സൂപ്പർഹിറ്റുകളിലേറെയും എംജിആറിനൊപ്പമാണ്.

8 1967 ൽ പോയസ് ഗാർഡനിലെ വേദനിലയം എന്ന ബംഗ്ലാവ് വാങ്ങുമ്പോൾ അതിന്റെ വില 1.32 ലക്ഷമായിരുന്നു, ഇന്നതിന് 43.96 കോടി വിലവരും.

9 ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഇഷ്ടക്കാരിയാണ് ജയലളിത. യാത്രകളിലെപ്പോഴും പുസ്തകങ്ങള്‍ കൂട്ടിനുണ്ടാകും.

Jayalalitha

10 വായനക്കാരി മാത്രമല്ല നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു ജയലളിത. തമിഴിൽ നന്നായി എഴുതിയിരുന്ന ജയലളിത പല മാഗസിനുകളിലും തായ് എന്ന പേരിൽ എഴുതിയിരുന്നു.

11 1995ല്‍ ദത്തുപുത്രൻ സുധാകരന്റെ ആർഭാട വിവാഹം നടത്തിയതിലൂടെ ജയലളിത ഗിന്നസ് റെക്കോര്‍ഡിൽ ഇടം നേടി. 50 ഏക്കറിലുള്ള വിവാഹ വേദിയിൽ 1,50,000 അതിഥികളെയാണു പങ്കെടുപ്പിച്ചത്. 10 കോടിയോളം ചിലവാണ് ഇൻകംടാക്സ് ആ വിവാഹത്തിനു കണക്കാക്കിയിരുന്നത്.

12 സിനിമാ ചരിത്രത്തിലെ അപൂർവ നേട്ടത്തിനും ജയലളിത അർഹയായിട്ടുണ്ട്. എൺപത്തിയഞ്ചു ചിത്രങ്ങളിൽ എൺപതെണ്ണവും സൂപ്പര്‍ ഹിറ്റുകളായിരുന്നു. തെലുഗുവിൽ അഭിനയിച്ച ഇരുപത്തിയെട്ടെണ്ണവും ബോളിവുഡിൽ അഭിനയിച്ച ഇസാത് എന്ന ചിത്രവും ഹിറ്റായിരുന്നു.

Jayalalitha

13 പൂന്തോട്ടക്കാരനായിരുന്ന ഒരു യുവാവിനെ ഇന്നു സമ്പന്നനാക്കിയതും ജയലളിതയാണ്. പത്താംക്ലാസിൽ മികച്ച റിസൽട്ട് കാഴ്ച്ചവച്ച യുവാവിന് സാമ്പത്തിക പ്രശ്നം മൂലം പഠിത്തം കൊണ്ട‌ുപോകാന്‍ കഴിയുമായിരുന്നില്ല പിന്നീടു ജയലളിതയുടെ സഹായത്തോടെ എഞ്ചിനീയറിങ് പൂർത്തിയാക്കിയ യുവാവ് ഇന്ന് ആമസോണിനു വേണ്ടി വൻപ്രതിഫലത്തിലാണു ജോലി ചെയ്യുന്നത്.

Your Rating: