Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിൽ നിന്നും രക്ഷിച്ച പോലീസ് കരങ്ങൾ, ചിത്രം വൈറൽ!

bexley പോലീസ് ഓഫീസർ കോർപോറൽ പാട്രിക് റേയും ബെക്‌സ്‌ലിയും

കുട്ടിക്കാലത്ത് കുരുത്തക്കേടുകൾ ഒപ്പിക്കാത്തവർ കുറവായിരിക്കും. കണ്ണിൽക്കാണുന്നതൊക്കെ വായിലിടുന്നതിൽ മിടുക്കരാണ് കുട്ടികൾ. നല്ലതാണോ ചീത്തയാണോ എന്നൊന്നും അവർക്കറിയില്ലല്ലോ, ചില സാഹചര്യങ്ങളിൽ അതു ജീവനു വരെ അപകടമായേക്കാം. അത്തരത്തിൽ ഒരു അവസ്ഥയായിരുന്നു ബെക്സ്‌ലി എന്ന രണ്ടുവയസുകാരിയുടെ ജീവിതത്തിലും സംഭവിച്ചത്. അന്നു രക്ഷകനായി അവതരിച്ചു മരണത്തിൽ നിന്നും തന്നെ വീണ്ടെടുത്ത പോലീസ് ഓഫീസർക്കൊപ്പമുള്ള ബെക്‌സ്‌ലിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്.

മരണത്തിനു വിട്ടുകൊടുക്കാതെ തങ്ങളുടെ മക്കൾക്കു രണ്ടാംജന്മം നൽകിയ ആ പോലീസ് ഓഫീസർക്കായി ബെക്സ്‌ലിയുടെ മാതാപിതാക്കൾ ഉഗ്രനൊരു പാർട്ടി ഒരുക്കിയതിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്: 2015ൽ കുഞ്ഞു ബെക്സ്‌ലി കളിക്കുന്നതിനിടയിലാണ് ഒരു നാണയം അറിയാതെ വിഴുങ്ങിയത്. പക്ഷേ അതു തൊണ്ടയിൽ കുടുങ്ങി വായ നീല നിറം ആയപ്പോഴാണ് അമ്മ തിരിച്ചറിയുന്നത്. പിന്നീ‌ടൊന്നും നോക്കിയില്ല ഉടൻ 911ലേക്കു രക്ഷാപ്രവർത്തനത്തിനായി വിളിച്ചു. കോർപോറൽ പാട്രിക് റേ എന്ന മുപ്പതുകാരൻ പോലീസ് ഓഫീസറാണു ഫോണെ‌ടുത്തത്. ഒട്ടും ചിന്തിക്കാതെ പാട്രിക് സംഭവസ്ഥലത്തേക്കു കുതിച്ചു.

അപ്പോഴേക്കും ശ്വാസം ത‌ടഞ്ഞു മരണവെപ്രാളത്തിൽ കി‌ടക്കുകയായിരുന്നു ബെക്സ്‌ലി. നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ പാട്രിക് ബെക്സ്‌ലിയുടെ വായ്ക്കുള്ളിൽ കയ്യിട്ട് നാണയം പുറത്തെ‌ടുത്തു. ഇപ്പോൾ ആ ഭീതി നിറഞ്ഞ നിമിഷങ്ങൾ കഴിഞ്ഞ് ഏകദേശം ഒരുവർഷമായിരിക്കുകയാണ്. അങ്ങനെയാണ് മകള്‍ക്കു രണ്ടാംജന്മം നൽകിയ പോലീസ് ഓഫീസർക്കു നന്ദിസൂചകമായി പാർട്ടിയും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടും നടത്താന്‍ തീരുമാനിച്ചത്. ജീവന്റെ വില എന്താണെന്നു പോലും അറിയാത്ത കുഞ്ഞു ബെക്സ്‌ലി പാട്രിക്കിനൊപ്പം വിരുന്ന് ആഘോഷിക്കുന്ന ചിത്രങ്ങൾ മനോഹരമാണ്.. ഒപ്പം ഒരു കുരുന്നിന്റെ ജീവൻ തിരിച്ചെടുത്തതിന്റെ നിറഞ്ഞ സന്തോഷത്തോടെ പാ‌ട്രിക്കും....

Your Rating: