Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 വർഷങ്ങൾക്കിപ്പുറം അവരുടെ പ്രണയം പൂവണിഞ്ഞു, നാടറിഞ്ഞ് നിയമപരമായ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കല്ല്യാണം

Shree Ghatak സഞ്ജയ് മുഹുരിയും ശ്രീ ഘട്ടക്കും

ഫെബ്രുവരി 18ന് വെഡ്ഡിങ് ബെല്‍സ് മുഴങ്ങിയപ്പോള്‍ അതൊരു പുതിയ മാറ്റത്തിന്റെ ശംഖൊലി കൂടി ആയിരുന്നു. സഞ്ജയ് മുഹുരിയും ശ്രീ ഘട്ടക്കും തമ്മിലുള്ള കല്ല്യാണം. അതൊരു പ്രണയവിവാഹമായിരുന്നു. നിരവധി തടസങ്ങളെ മറികടന്ന് പരമ്പരാഗത ചിന്താധാരകളെ പൊളിച്ചെഴുതിയുള്ള കല്ല്യാണം. ഇന്ത്യയില്‍ നിയമപരമായി കല്ല്യാണം കഴിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വധു എന്നാണ് ശ്രീ ഘട്ടക്കിനെ ഇന്നു പലരും വിശേഷിപ്പിക്കുന്നത്. അതാണ് ആ കല്ല്യാണത്തിന്റെ പ്രത്യേകതയും, നാടറിഞ്ഞുള്ള ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കല്ല്യാണം.

കുട്ടിക്കാലം തൊട്ടേ പ്രണയത്തിലായിരുന്നു സഞ്ജയും ശ്രീയും. എന്നാല്‍ ആ പ്രണയത്തിന് സമൂഹത്തില്‍ സ്വീകാര്യത ലഭിച്ചില്ല. നീണ്ട 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ അവര്‍ക്ക് ഒന്നിക്കാന്‍ സാധിച്ചത്. ഇതു സ്‌നേഹത്തിന്റെ വിജയമാണെന്നാണ് ഇരുവരും പറയുന്നത്. കല്ല്യാണം നിയമപരമായി തന്നെ രജിസ്റ്റര്‍ ചെയ്തതായി ശ്രീ വ്യക്തമാക്കി.

ലിംഗം മാറുന്ന ശസ്ത്രക്രിയയ്ക്ക് ശ്രീ 2015ല്‍ വിധേയയാതാണ് വഴിത്തിരിവായത്. ഒരു പുരുഷ ശരീരത്തില്‍ കുരുങ്ങിപ്പോയ സ്ത്രീ ആയിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. പരിഹാസശരങ്ങള്‍ ഏറ്റുവാങ്ങി-ശ്രീ പറയുന്നു. തന്റെ അമ്മ എപ്പോഴും പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്ന് ശ്രീ പറയുന്നു. ഭര്‍ത്താവ് സഞ്ജയ്ക്ക് പലപ്പോഴും സമൂഹത്തില്‍ നിന്നും ക്രൂരമായ പരിഹാസ്യങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ തങ്ങളുടെ സ്‌നേഹത്തിനായി പോരാടുകയായിരുന്നു ലക്ഷ്യമെന്നതിനാല്‍ അതിലൊന്നും തളര്‍ന്നില്ലെന്ന് ശ്രീ പറയുന്നു. 

Shree Ghatak കുട്ടിക്കാലം തൊട്ടേ പ്രണയത്തിലായിരുന്നു സഞ്ജയും ശ്രീയും. എന്നാല്‍ ആ പ്രണയത്തിന് സമൂഹത്തില്‍ സ്വീകാര്യത ലഭിച്ചില്ല...

രണ്ടു പേരുടെ കുടുംബങ്ങളും തുടക്കത്തില്‍ ബന്ധത്തിന് ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ശ്രീ സര്‍ജറി നടത്തി ട്രാന്‍സ് വുമണ്‍ ആയതോടെ അവള്‍ക്ക് ഇരുകുടുംബങ്ങളിലും സ്വീകാര്യത ലഭിച്ചു. അവരുടെ ബന്ധത്തിന് അംഗീകാരവും മറ്റുള്ളവര്‍ നല്‍കി. താന്‍ യഥാര്‍ത്ഥത്തില്‍ എന്താണോ, അതിനുള്ള നിയമപരമായ അംഗീകാരമാണ് സര്‍ജറിയിലൂടെ ലഭിച്ചതെന്നാണ് ശ്രീ പറയുന്നത്. 

എനിക്കു കൊടിയ പീഡനമാണ് കുട്ടിക്കാലത്ത് ഏല്‍ക്കേണ്ടി വന്നത്. അത് ഇരുളടഞ്ഞ കാലമായിരുന്നു. ഇപ്പോള്‍ എന്റെ ജീവിതത്തിലേക്ക് സന്തോഷം വന്നതായി എനിക്ക് അനുഭവപ്പെടുന്നു-അവര്‍ പറയുന്നു. 14ാം വയസ്സ് മുതല്‍ സുഹൃത്തുക്കളാണ് സഞ്ജയും ശ്രീയും. ഇന്ന് ഇന്ത്യയില്‍ നിയമപരമായി കല്ല്യാണം കഴിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളാണ് തങ്ങളെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഈ സമൂഹം മുഖ്യധാരയിലേക്ക് വരണമെങ്കില്‍ കൂടുതല്‍ പേര്‍ നിയമപരമായി വിവാഹിതരാകണമെന്നും അവര്‍ പറയുന്നു.