Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൻപതാം വിവാഹവാർഷികവും ഊട്ടിയും

couple

ദമ്പതികളുടെ വിവാഹജീവിതത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുകയാണ്. ‘‘ഇത്രയും സന്തോഷത്തോടെ കഴിഞ്ഞ 50 വർഷം എങ്ങനെ ജീവിക്കാൻ കഴിഞ്ഞു ? പളളിയിലെ അച്ചൻ ചോദിച്ചു.

ഭർത്താവിന്റെ മറുപടി: വിവാഹത്തിന്റെ 25–ാം വർഷം ആഘോഷിച്ചപ്പോൾ അവൾ ഒരാഗ്രഹം പറഞ്ഞു. ഊട്ടി കാണണം. അന്നു രാത്രി തന്നെ ഞാനവളെ ഊട്ടിയിലേക്കു കൂട്ടിക്കൊണ്ടുപോയി.’’

‘‘പിന്നെയും 25 വർഷം സന്തോഷത്തോടെ ജീവിച്ചുവല്ലോ’’ എന്നായി അച്ചൻ. ഭർത്താവ് അതിനു മറുപടി പറഞ്ഞതിങ്ങനെ ‘‘50 വർഷം തികഞ്ഞ ഇന്നാണു ഞാനവളെ പിന്നെ ഊട്ടിയിൽ നിന്നു തിരിച്ചു കൊണ്ടു വരുന്നത് എന്റെ അച്ചോ.’’

കുടുംബത്തിൽ നടക്കുന്ന എല്ലാ കുഴപ്പങ്ങൾക്കും പരസ്പരം കുറ്റപ്പെടുത്തുന്നവരാണധികവും. നാവിൽ നിന്നു വീണ വാക്ക് സ്വയം മനസ്സിലാക്കുവാനോ സമ്മതിക്കുവാനോ പലർക്കും കഴിയുന്നില്ല. അകാരണമായി പങ്കാളിയെ കുറ്റപ്പെടുത്തുന്നതു പലരും ശീലമാക്കുന്നു. ദാമ്പത്യ ജീവിതത്തിൽ പരസ്പരം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമായ കാര്യങ്ങൾ മധുരമായ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കാൻ കഴിയണം അല്ലാതെ കരിപിടിച്ച അലുമിനിയം കലം പൗഡർപൂശി നടന്നു വരുന്ന പോലെയുണ്ട് നീയെന്നു ഭർത്താവ് പറ‍ഞ്ഞാൽ ഏതു പെണ്ണാണ് സഹിക്കുക?

ഭാര്യ എപ്പോഴും സുരക്ഷിതത്വം തേടും അതിനു കോട്ടം വരുന്ന വാക്കുകൾ ഭർത്താവിൽ നിന്നുണ്ടായാൽ അവളുടെ മനസ്സ് മുറിയും. ദമ്പതികൾ ഒരേ പോലെ ഒരു കാര്യം എപ്പോഴും ഓർമ്മിക്കുക: നിങ്ങളെ ഈശ്വരനാണ് ഒന്നിപ്പിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.