Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൗർഭാഗ്യങ്ങളെ പഴിക്കുന്നവർ അറിയണം ഈ കുഞ്ഞിന്റെ കഥ

Nika നിക ചികിത്സയ്ക്കു മുമ്പും ശേഷവും

ജനനം മുതൽ ദൗർഭാഗ്യത്തിന്റെ പെരുമഴക്കാലമാണ് ഈ കുഞ്ഞിനെ തേടിയെത്തിയത്. കരീബിയയിലെ ഹെയ്ത്ത് എന്ന സ്ഥലത്ത് ഒരു വേശ്യയുടെ മകളായിട്ടാണ് നിക ജനിച്ചത്. തലച്ചോറിന് ഗുരുതരമായ തകരാറോടു കൂടി ജനിച്ച കുഞ്ഞിനെ അമ്മ ഉപേക്ഷിച്ച നിലയിലായിരുന്നു. ഭക്ഷണംപോലും നൽകാതെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഒരു കുപ്പത്തൊട്ടയിലിട്ടാണ് അമ്മ നികയെ വളർത്തിയിരുന്നത്. അവിടെ നിന്നും അവിചാരിതമായാണ് സാമൂഹിക പ്രവർത്തകയായ സാറ കുഞ്ഞിനെ കാണുന്നത്. കുഞ്ഞിന്റെ അവസ്ഥ കണ്ട് അവൾ അതിനെ ദത്തെടുക്കാൻ ആഗ്രഹിച്ചു.

Nika നികയും സാറയും

എന്നാൽ നിയമവശങ്ങൾ കർശനമായതിനാൽ ദത്തെടുക്കൽ നടപടി നീണ്ടുപോയി. ഈ അവസരത്തിൽ നികയുടെ അമ്മയുടെ സമ്മതത്തോടെ തന്നെ കുഞ്ഞിനെ സ്വാഭാവികമായ അവസ്ഥയിലേക്ക് കൊണ്ടുവരാനുള്ള ചികിത്സ ആരംഭിച്ചു. എന്നാൽ അമ്മ നികയെ പൂർണ്ണമായും അവഗണിക്കുകയായിരുന്നു. അമ്മയുടെ അനാസ്ഥ കണ്ട ആശുപത്രി അധികൃതരും സാറയുടെ സഹായത്തിനെത്തി. അവരും പിന്തുണനൽകിയതോടെ സാറ നികയെ ദത്തെടുത്തു.

Nika നിക

ചികിത്സകൾ ആരംഭിച്ചു. ചികിത്സയുടെ ഘട്ടത്തിലാണ് നികയുടെ തലച്ചോറിന്റെ ഒരു ഭാഗത്ത് ഫ്ലൂയിഡുകൾ നിറഞ്ഞതാണെന്നും അവയങ്ങൾ ഇല്ലെന്നും‌മുള്ള ഞെട്ടിപ്പിക്കുന്ന സത്യം ഡോക്ടറുമാർ അറിയുന്നത്, അടിയന്തരശസ്ത്രക്രിയകൾ നടത്തി. ഫ്ലുയിഡ് തലച്ചോറിൽ നിന്നും വലിച്ചെടുത്ത് കളഞ്ഞ് കൃത്രിമ അവയവങ്ങൾ ഘടിപ്പിച്ചു. നികയുടെ ചികിത്സയുടെ ഓരോ ഘട്ടത്തിലും താങ്ങും തണലുമായി സാറ നിന്നു. അവസാനം ആരോഗ്യവതിയായി നിക ജീവിതത്തിലേക്ക് തിരികെ എത്തി. ശസ്ത്രക്രിയയുടെ ഫലമായി നികയുടെ തലച്ചോറിന്റെ വലുപ്പം കുറഞ്ഞു. ചികിത്സകൾ നടക്കുന്നുണ്ടെങ്കിലും മരണത്തെ തൊട്ട നിമിഷങ്ങൾ നികയുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞിട്ടുണ്ടെന്നാണ് ഡോക്ടറുമാർ വ്യക്തമാക്കുന്നത്. കഷ്ടിച്ച് ഒരുവർഷം മാത്രം ജീവിക്കാൻ സാധ്യത ഒള്ളൂ എന്ന് വിധിയെഴുതിയ നിക ഇപ്പോൾ രണ്ടാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഒപ്പം എല്ലാമെല്ലാമായി പെറ്റമ്മയേക്കാൾ വാത്സല്യത്തോടെ പോറ്റമ്മയായി സാറയും.