Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാന്റെ അഡ്വാൻസ് ടാക്‌സ് 44.5 കോടി!

Salman Khan സൽമാൻഖാൻ

ബോളിവുഡിന്റെ സുൽത്താനായ സൽമാൻഖാൻ കാശുണ്ടാക്കുന്ന കാര്യത്തിലും മുന്നിൽ തന്നെ. ബോക്‌സ് ഓഫിസിൽ സ്ഥിരമായി 100 കോടി കിലുക്കുന്ന സൽമാൻ ഖാൻ 2016-17 വർഷത്തെ മുൻകൂർ നികുതി അടച്ചത് 44.5 കോടി രൂപ. അക്ഷയ് കുമാറിനെയും ഹൃതിക് റോഷനെയും പിന്തള്ളിയാണ് സല്ലു മുന്നിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 32.5 കോടിരൂപയാണ് മുൻകൂർ ടാക്‌സായി സൽമാൻ അടച്ചത്. 39 ശതമാനമാണ് ഈവർഷത്തെ വർധന. 

അക്ഷയ് കുമാർ ഈ വർഷം 29 കോടിയും ഹൃതിക് 23 കോടിയും മുൻകൂർ നികുതി അടച്ചിട്ടുണ്ട്. ബോക്‌സ് ഓഫിൽ ദംഗലിലൂടെ ആഘോഷം തീർത്ത ആമിർഖാൻ മുൻകൂർ നികുതിയായി അടച്ചത് 14 കോടിരൂപയാണ്. കൊമേഡിയൻ കപിൽശർമയുടെ വരുമാനത്തിലെ വർധനയാണ് അമ്പരപ്പിക്കുന്നത്. 206 ശതമാനമാണ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ഏഴുകോടി രൂപ മുൻകൂർ നികുതിയടച്ച കപിൽ, ഇത്തവണ അടച്ചത് 23 കോടി രൂപയാണ്. കഴിഞ്ഞ വർഷം 22.3 കോടി മുൻകൂർ നികുതിയടച്ച രൺബീർ കപൂറിന് ഈ വർഷം താഴ്ചയാണ്. 16 കോടിയാണ് താരം അടച്ചത്.

നടിമാരിൽ ദീപിക പദുകോണാണ് മുന്നിൽ. 10 കോടി അടച്ചു. ആലിയ ഭട്ട് 4.3 കോടിയും കരീന കപൂർ 3.9 കോടിയും മുൻകൂർ നികുതിയായി അടച്ചു. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യറായ് തുടങ്ങിയവരുടെ നികുതി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Your Rating: