Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സധൈര്യം നിക്ഷേപിക്കാം, ഒന്നര വർഷം കൊണ്ട് രണ്ടര ഇരട്ടി

Unnikrishnan ഉണ്ണിക്കൃഷ്ണൻ ( 51 ), ബിസിനസ്സും കൃഷിയും, തൃത്താല. പാലക്കാട്

ഓഹരിയിൽ മികച്ച നേട്ടം കിട്ടും എന്ന് വിദഗ്ധർ എപ്പോഴും പറയുന്നുണ്ടെങ്കിലും നിക്ഷേപകർക്കു വിശ്വാസം വരുന്നില്ല. ഈ പശ്ചാത്തലത്തിൽ ഓഹരിയിൽ നിക്ഷേപിച്ചു മികച്ച നേട്ടം കൊയ്യുന്നതെങ്ങനെയെന്ന് പാലക്കാട് നിന്നുള്ള അൻപത്തിയൊന്ന് വയസുകാരൻ ഉണ്ണിക്കൃഷ്ണൻ പറയുന്നു... 

ഓഹരി നിക്ഷേപത്തിനായി ഫണ്ട് കണ്ടെത്താൻ ചിട്ടി പിടിച്ചു. വിദഗ്ധോപദേശം അനുസരിച്ച് വേദാന്തയുടെ ഓഹരിയിൽ നിക്ഷേപിച്ചു. ഒന്നര വർഷം കൊണ്ട് കിട്ടിയത് രണ്ടര ഇരട്ടിയിലധികം വരുമാന വർധന. 

തുടക്കം നഷ്ടത്തിൽ 

2007ൽ വിപണി ഏറ്റവും ഉയർന്നു നിൽക്കുമ്പോഴാണ് ആദ്യനിക്ഷേപം നടത്തുന്നത്. തകർച്ചയ്ക്കു തൊട്ടുമുൻപ്. അതിനാൽ കാര്യമായ നഷ്ടം സംഭവിച്ചു. വില കുറഞ്ഞപ്പോൾ നല്ല ഓഹരികൾ വാങ്ങിയിടണം എന്നാഗ്രഹിച്ചിരുന്നു. പക്ഷേ പണമില്ലാത്തിനാൽ സാധിച്ചില്ല. ഏതാനും വർഷമായി കാര്യമായ നിക്ഷേപം ഇല്ലായിരുന്നു. പിന്നെ 2015 ഡിസംബറിലാണ് നിക്ഷേപം സാധിച്ചത്. ഷെയർവെൽത്ത് ചിട്ടിയിലും കെഎസ്എഫ്ഇയിലും നിന്നും പിടിച്ച ചിട്ടിത്തുകയാണ് മുടക്കിയത്. 

മികച്ച നേട്ടം 

ഒരു ചിട്ടി കുറി വീണു. അപ്പോൾ മറ്റേത് വിളിച്ചെടുത്തു. എട്ടു ലക്ഷം രൂപ, 2015 ഡിസംബറിൽ വേദാന്തായിൽ നിക്ഷേപിച്ചു. 8000 ഓഹരികൾ. ഇടയ്ക്ക് അത്യാവശ്യം വന്നപ്പോൾ 1000 വിറ്റു. ബാക്കി ഇപ്പോഴും സൂക്ഷിക്കുന്നു. ഒന്നരവർഷം കൊണ്ട് നിക്ഷേപത്തിന്റെ മൂല്യം രണ്ടരയിരട്ടിലധികമായി. ഷെയർവെൽത്ത് സെക്യൂരിറ്റീസിലെ രാംകിയുടെ ശുപാർശയും നിർദേശങ്ങളും ആണ് നേട്ടമുണ്ടാക്കാൻ സഹായിക്കുന്നത്. 

നഷ്ടം വരുത്തിവച്ചു

അതേസമയം തന്നെ ഫ്യൂച്ചർ കൺസ്യൂമറിന്റെ 6000 ഓഹരി 18 രൂപയ്ക്കു വാങ്ങി. വീടുപണി നടക്കുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വന്നു. ഇപ്പോൾ വില 30 രൂപ നിലവാരത്തിലാണ്. ഒന്നര വർഷം കൊണ്ട് വില 50 ശതമാനത്തോളം കൂടി. പക്ഷേ എനിക്കു നഷ്ടമാണ്, വരുത്തിവച്ച നഷ്ടം. 28 രൂപയ്ക്ക് വീണ്ടും ഇതേ ഓഹരി വാങ്ങിയിട്ടുണ്ട്. നല്ല നേട്ടം കിട്ടുമെന്നാണ് പ്രതീക്ഷ. 

ചിട്ടിക്കു ഗാരന്റി ഓഹരി 

ചിട്ടി പിടിച്ചാൽ ഗാരൻറി നൽകണം. വാങ്ങുന്ന ഓഹരി ഈടായി നൽകാനുള്ള അവസരം ഷെയർവെൽത്ത് ചിട്ടിയിലുണ്ട്. അതുകൊണ്ട് ഈടു നൽകാനും ബുദ്ധിമുട്ടുണ്ടായില്ല. ഫണ്ട് ഇല്ലാത്തവർക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയാണിത്. ഓഹരിയിൽ നേട്ടത്തിനായി എത്ര കാത്തിരിക്കണമെന്നു കൃത്യമായി പറയാനാകില്ല. എങ്കിലും ഒന്നു മുതൽ രണ്ടു വർഷം വരെ കാത്തിരിക്കാൻ തയാറാകണം. 

പുതുനിക്ഷേപകരോട് 

ഇന്ത്യയിൽ വിപണിക്ക് അനുകൂലമായ സമയമാണ് വരാനിരിക്കുന്നത്. ബൂമിന്റെ ഈ സമയം ഉപയോഗപ്പെടുത്തുക. വിശ്വസ്തനായ വിദഗ്ധനെ കണ്ടെത്തി ആവശ്യമായ മാർഗനിർദേശങ്ങൾ സ്വീകരിച്ചു മുന്നോട്ടു പോയാൽ നേട്ടം ഉണ്ടാക്കാം.