Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂൾഡ്രിങ്ക്സ്... പിന്നെ കൂൾ ഡ്രസും!

Summer Fashion ചിത്രം: റിജോ ജോസഫ് മോഡലുകൾ: നിത്യ, സരിക, നോർലിൻ, വേണി. മേക്ക്–അപ് ആൻഡ് ലൊക്കേഷൻ: ബെല്ലേസ സലൂൺ ആൻഡ് മേക്കപ്പ് സ്റ്റുഡിയോ, കുരിശുംമൂട്, ചങ്ങനാശേരി. വസ്ത്രങ്ങൾ: ആർട്സ്ട്ര വുമൺ, കോട്ടയം

ചുട്ടുപൊള്ളുന്ന വെയിലിൽ തണ്ണിമത്തൻ ജ്യൂസ് കുടിച്ച ഇഫക്ട് നൽകും ചില വസ്ത്രങ്ങൾ. സമ്മർ കൂളാവാൻ ട്രെൻഡുകളോടു കോംപ്രമൈസ് ചെയ്യേണ്ടി വരുമോ? വേണ്ടെന്നാണ് വിപണിയിലെത്തിയിരിക്കുന്ന സമ്മർ കലക്‌ഷൻസ് പറയുന്നത്. ജോർജെറ്റ്, ടഫേറ്റ, വെൽവെറ്റ് തുടങ്ങിയ മെറ്റീരിയലുകളിലുള്ള വേനൽക്കാല വേഷങ്ങൾ പരീക്ഷിക്കാൻ ഇനി ഒട്ടും മടിക്കേണ്ട!

ജോർജെറ്റ് എന്ന കൂൾ ഡ്രിങ്ക്സ്

വേനൽക്കാലത്ത് ജോർജെറ്റ് വസ്ത്രങ്ങൾ കൂൾ ഡ്രിങ്ക്സ് പോലെയാണ്. ജോർജെറ്റിൽ ഡിസൈൻ ചെയ്ത നീ ലെങ്ത് ഷർട്ട് ഡ്രസ് കാണുന്നവർക്കു പോലും തണുപ്പു പകരും. ഡിജിറ്റൽ പ്രിന്റിങ് കൂടുതൽ മനോഹരമാക്കും.

ടഫ് അല്ല ടഫേറ്റ

ടഫേറ്റ മെറ്റീരിയൽ കൊണ്ടുള്ള എ ലൈൻ ഡ്രസ് തരുന്ന തണുപ്പും ഒപ്പം എംബ്രോയ്ഡറി ചെയ്ത ഫ്രണ്ട് ഓപ്പൺ ഡബിൾ ഷേഡ് നെറ്റ് ജാക്കറ്റ് തരുന്ന സ്റ്റൈലും. ടഫേറ്റ പ്ലെയിൻ ടോപ്പിനൊപ്പം ജാക്കറ്റു കൂടി വരുന്ന ഡ്രസ് സമ്മർ പാർട്ടികൾക്കും തിരഞ്ഞെടുക്കാം.

ഫീൽ ഫ്രീ വെൽവെറ്റ്

തണുപ്പുകാലത്തെ ഡ്രസ് എന്നു പറഞ്ഞു വെൽവെറ്റിനെ മാറ്റി നിർത്തേണ്ട. വേനലിനു വേണ്ടിയുമുണ്ട് ചിലയിനം വെൽവെറ്റുകൾ. ബ്രൗൺ ലൈറ്റ് വെയ്റ്റ് വെൽവെറ്റ് സ്ലീവ്‌ലെസ് കുർത്തയ്ക്കൊപ്പം വിസ്കോസ് ക്രേപ്പ് ബോട്ടം നന്നായി ഇണങ്ങും. ചൂടുകാലമായതിനാൽ ലെഗ്ഗിങ്സ് മാറ്റി പ്രിന്റഡ് സ്ട്രെയിറ്റ് പാന്റ്സ് ധരിക്കാം.

വേനലിൽ വസന്തം

പൂക്കാലത്തിന്റെ കുളിരു പകരുന്ന റയോൺ ഫ്ലോറൽ പ്രിന്റ് ഡ്രസിന് ബ്രാസോ യോക് നന്നായി ഇണങ്ങും. പാർട്ടിവെയറായും അണിയാവുന്ന സിംപിൾ കൂൾ ഔട്ട്ഫിറ്റ്. ഹൈ ലോ പാറ്റേണും വേനലിന് ഇണങ്ങുന്നത്.

Your Rating: