Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവരല്ലേ മരണമാസ്, ഇന്‍സ്റ്റഗ്രാം പോസ്റ്റിന് അഞ്ചര ലക്ഷം രൂപ വരെ വാങ്ങുന്ന കമിതാക്കള്‍

DoYouTravel ജാക്ക് മോറിസും കാമുകി ലൗറന്‍ ബുള്ളെനും

നമ്മളെല്ലാം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് റിലാക്‌സേഷനും ആനന്ദത്തിനും ടൈം പാസിനും വേണ്ടിയായിരിക്കും. എന്നാല്‍ ഈ ദമ്പതികളുടെ സ്ഥിതി അതല്ല. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ കൊയ്യുന്നത് ലക്ഷങ്ങളാണ്. ജോലിയുപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങിയതിന്റെ ഫലമായാണ് 26കാരനായ ജാക്ക് മോറിസും 24കാരിയായ കാമുകി ലൗറന്‍ ബുള്ളെനും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി സമ്പന്നരായിക്കൊണ്ടിരിക്കുന്നത്.

 2016ല്‍ ഫിജിയില്‍ വെച്ചാണ് ജാക്കും ലൗറനും കണ്ടുമുട്ടിയത്. യാത്രകള്‍ അഭിനിവേശമായ ഇരുവരും അന്നൊരു തീരുമാനമെടുത്തു. ഇനി ഒരുമിച്ചായിരിക്കും ലോകം ചുറ്റുന്നത്.  തുടര്‍ന്നങ്ങോട്ട് ഫേസ്ബുക്കിന് കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഇവരുടെ ആഘോഷമായിരുന്നു. മൂന്നു ദശലക്ഷം ഫോളോവേഴ്‌സുമായി ഇവര്‍ ഇന്‍സ്റ്റഗ്രാമിലെ താരങ്ങളായി മാറി. യാത്രകളുടെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്നതെല്ലാം വന്‍ ഹിറ്റായി മാറി. ഏകദേശം 45ഓളം രാജ്യങ്ങളില്‍ ഇവര്‍ക്ക് ശക്തമായ സ്വാധീനമുണ്ടത്രെ. 

jack-1 ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഒറ്റ ഫോട്ടോയിലൂടെ മാത്രം ഇവര്‍ നേടുന്നത് വലിയ തുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ജാക് വെളിപ്പെടുത്തിയത് 20,000 രൂപയ്ക്ക് താഴെയുള്ള ഒരു സ്‌പോണ്‍സേഡ് ഫോട്ടോയും തങ്ങളുടെ എക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയില്ല എന്നാണ്...

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഒറ്റ ഫോട്ടോയിലൂടെ മാത്രം ഇവര്‍ നേടുന്നത് വലിയ തുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ജാക് വെളിപ്പെടുത്തിയത് 20,000 രൂപയ്ക്ക് താഴെയുള്ള ഒരു സ്‌പോണ്‍സേഡ് ഫോട്ടോയും തങ്ങളുടെ എക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയില്ല എന്നാണ്. എന്തൊരു ആത്മവിശ്വാസം അല്ലേ....

എന്നാല്‍ ഇതുകൂടി കേട്ടോളൂ, ഒരൊറ്റ പോസ്റ്റിന് അഞ്ചര ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിട്ടുണ്ട് ജാക്ക്. ഒരു ഫോണ്‍ കമ്പനിക്ക് വേണ്ടി മൂന്നുദിവസത്തെ യാത്ര നടത്തേണ്ടി വന്നു. രണ്ട് ദിവസം ഷൂട്ട് ഉണ്ടായിരുന്നു. അഞ്ച് ഫോട്ടോകള്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അതിന് എനിക്ക് കിട്ടിയത് 35,000 ഡോളറാണ്. 

jack-2 ഇവരുടെ ട്രിപ്പുകള്‍ എല്ലാം കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന പ്രതിഫലം എല്ലാം ബോണസ്. എന്തു മനോഹരമായ ജീവിതം അല്ലേ...

ഇവരുടെ ട്രിപ്പുകള്‍ എല്ലാം കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന പ്രതിഫലം എല്ലാം ബോണസ്. എന്തു മനോഹരമായ ജീവിതം അല്ലേ. ലോകത്തിന്റെ സൗന്ദര്യം ആസ്വദിച്ച് ആഘോഷപൂര്‍ണമായ നിമിഷങ്ങള്‍ അടയാളപ്പെടുത്തിയാണ് ഈ ദമ്പതികള്‍ ഓരോ ദിനവും അവസാനിപ്പിക്കുന്നത്. ഡു യു ട്രാവല്‍ എന്ന ബ്ലോഗും ജാക്കിനുണ്ട്. ഫോട്ടോകളാണ് തങ്ങളുടെ ട്രേഡ്മാര്‍ക്ക് എന്ന് പറയുന്നു ജാക്ക്.

ഇന്തോനേഷ്യയിലെ ബാലിയിലാണ് ജാക്കും ലൗറനും സ്ഥിരതമാസമാക്കിയിരിക്കുന്നത്. ഓരോ യാത്ര കഴിഞ്ഞും ബാലിയില്‍ അവര്‍ തിരിച്ചെത്തും. 

Your Rating: