Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്കുമാര്‍ റാവുവിന്റെ ഈ മേക്ക് ഓവര്‍ കിടിലന്‍ !!

Rajkumar Rao

എന്നാലും ഇങ്ങനൊരു മേക്ക് ഓവര്‍ സകലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ബോളിവുഡ് ചിത്രം രാബ്തയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ സകലയിടത്തും സംസാരം ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജ്കുമാര്‍ റാവുവിന്റെ ഒന്നൊന്നര മേക്ക് ഓവറിനെക്കുറിച്ചാണ്. ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനൊന്നുണ്ടോയെന്നാണ് ട്വിറ്ററിലും മറ്റും ഉയരുന്ന ആശ്ചര്യങ്ങള്‍.

32 വയസുകാരനായ രാജ്കുമാര്‍ 324 വയസ്സുള്ള മനുഷ്യന്റെ രൂപത്തിലാണെത്തുന്നത്. പിന്നെങ്ങനെ മേക്ക് ഓവര്‍ കിടിലന്‍ അല്ലാതാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ചോദ്യം. വില്ലന്‍ ലുക്കിലാണ് 324 വയസ്സ് പ്രായമുള്ള കഥാപാത്രത്തെ രാജ്കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ഗസ്റ്റ് അപ്പിയറന്‍സ് ആണെങ്കിലും സുപ്രധാനമായ കഥാപാത്രമാണ് രാജിന്റേത്. തന്റെ രൂപപരിണാമത്തില്‍ ആരാധകര്‍ ശരിക്കും ത്രില്ലടിച്ചതായാണ് രാജ്കുമാര്‍ ട്വീറ്റ് ചെയ്തത്. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള പ്രത്യേക സംഘം ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോയുമായി സഹകരിച്ചാണ് രാജ്കുമാറിനെ ഈ രൂപത്തില്‍ ആക്കി തീര്‍ത്തത്. 

ക്രിതി സനൊന്‍ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനേശ് വിജനാണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സുശാന്ത് രാജ്പുതാണ് നായകന്‍. പുനര്‍ജന്മവുമായി ബന്ധപ്പെട്ട പ്രണയകഥയാണ് ചിത്രം പറയുന്നത്.