Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിളുകൾ ഒഴിച്ച് ബാക്കിയെല്ലാം ഫേക്, വെളിപ്പെ‌‌ടുത്തലുമായി മോഡൽ

Chrissy-Teigen ക്രിസി ടെയ്ഗൻ പ്ലാസ്റ്റിക് സർജറിക്കു മുമ്പും ശേഷവും

മോഡലിങ് ഇൻഡസ്ട്രിയിലെ ഏറ്റവും സുന്ദരിയായ യുവതി എന്നാണ് ക്രിസി ടെയ്ഗൻ അറിയപ്പെ‌ടുന്നത്. പക്ഷേ താരത്തിന്റെ കഴിഞ്ഞ ദിവസത്തെ ഒരു വെളിപ്പെടുത്തൽ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മനോഹരം എന്നു പലരും വിശേഷിപ്പിക്കുന്ന തന്റെ കണ്ണും ചുണ്ടും മൂക്കുമെല്ലാം ഫേക് ആണെന്നു പറഞ്ഞ ക്രിസി ആകെ ഒറിജിനൽ ആയത് തന്റെ കവിളുകൾ മാത്രമാണെന്നാണ് പറഞ്ഞത്. 

തന്റെ മുഖത്തും ശരീരത്തിലുമായി ഒട്ടേറെ പ്ലാസ്റ്റിക് സർജറികൾ നടത്തിയിട്ടുണ്ടെന്നാണ് മുപ്പത്തിയൊന്നുകാരിയായ ക്രിസി പറയുന്നത്. സുന്ദരമായ കവിളുകള്‍ക്ക് അഭിനന്ദനങ്ങൾ കൊണ്ട് ആരാധകർ മൂടിയ അവസരത്തിലാണ് കവിളുകൾ മാത്രമാണ് താൻ സർജറി ചെയ്യാത്തതെന്ന് താരം പറഞ്ഞത്. ക്രിസി തന്റെ കവിളുകൾ സുന്ദരമാക്കാൻ എന്തോ ചെയ്തിട്ടുണ്ടെന്നാണ് ആരാധകർ എപ്പോഴും പറയാറുള്ളത്, അതുെകാണ്ടു കൂടിയാണ് അവ മാത്രമാണ് നാച്ചുറൽ ആയുള്ളതെന്ന് ക്രിസി വ്യക്തമാക്കിയത്. 

ഇത്തരം കാര്യങ്ങൾ പറയാൻ തനിക്കൊരു മടിയുമില്ലെന്നും അവ ചെയ്തു എന്നതിൽ ഖേദിക്കുന്നില്ലെന്നും ക്രിസി പറഞ്ഞു. കണ്ണുകൾക്കു ചുറ്റും നെറ്റിത്തടത്തിലും ചു​ളിവുകൾ വരാതിരിക്കാനും ചർമം തിളങ്ങാനും ക്രിസി ബോട്ടോക്സ് ഇൻജക്റ്റ് ചെയ്തിരുന്നു. ചുണ്ടുകളും  പല്ലുകളുമൊക്കെ പലവിധത്തിൽ സൗന്ദര്യവല്‍ക്കരിക്കപ്പെട്ടവയാണ്. 

എന്തായാലും ഇതോടെ ക്രിസിയെക്കണ്ട് അസൂയപ്പെട്ടിരുന്ന മറ്റു മോഡലുകൾക്ക് അൽപമെങ്കിലും ആശ്വാസമായിക്കാണുമെന്നു പറഞ്ഞാൽ മതിയല്ലോ, ഒന്നുമില്ലേലും ക്രിസിയുടെ സൗന്ദര്യം അത്ര നാച്ചുറൽ അല്ലല്ലോ എന്നാണത്രേ അവർ സമാധാനിക്കുന്നത്.